Celebrities

സ്ഥാനങ്ങളില്‍ മാറ്റമുണ്ടോ?, നായികമാരില്‍ ഒന്നാമത് ആര്?, പട്ടിക പുറത്ത് | most-popular-indian-female-film-actors

ജനപ്രീതിയില്‍ ഇന്ത്യയില്‍ മുന്നിലുള്ള നായികാ സ്ഥാനം നിലനിർത്തി ആലിയ ഭട്ട്. ഓര്‍മാക്സ് മീഡിയയാണ് പട്ടിക പുറത്തുവിട്ടത്. ഇതുപ്രകാരം മെയ്‍യിലും ആലിയ ഭട്ടായിരുന്നു ഒന്നാമത്. ബോളിവുഡിന് കടുത്ത മത്സരമാണ് തെന്നിന്ത്യൻ താരങ്ങള്‍ സൃഷ്‍ടിക്കുന്നത് എന്നാണ് പട്ടിക വ്യക്തമാക്കുന്നത്.

മെയിലെ സ്ഥാനം സാമന്തയും നിലനിര്‍ത്തിയെന്നതും താരങ്ങളുടെ ജൂണ്‍ മാസത്തെ പട്ടികയുടെ പ്രത്യേകതയാണ്. രണ്ടാം സ്ഥാനത്താണ് ജൂണിലും തെന്നിന്ത്യൻ താരം സാമന്ത എന്നാണ് പട്ടിക വ്യക്തമാക്കുന്നത്. മൂന്നാം സ്ഥാനം മുൻനിര നായിക താരമായ ദീപീക പദുക്കോണ്‍ ജൂണിലും നിലനിര്‍ത്തിയിട്ടുണ്ട്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലടക്കം നായികയായ ദീപിക പദുക്കോണിന് നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാൻ സാധിക്കാറുണ്ടെന്നതും അനുകൂലമായി.

നാലാം സ്ഥാനം കാജല്‍ അഗര്‍വാളിനാണ് താരങ്ങളുടെ പട്ടികയില്‍.ഭാഷാഭേദമന്യേ നടിമാര്‍ക്ക് പാൻ ഇന്ത്യൻ ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിക്കാനാകുന്നു. മികച്ച വിജയം കൊയ്യാനും തെന്നിന്ത്യൻ താരങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നതും പ്രധാനമാണ്. ബോളിവുഡിനേക്കാളും തെന്നിന്ത്യൻ നായികമാര്‍ക്ക് മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ബോളിവുഡ് നായികമാരേക്കാള്‍ ജനപ്രീതി തെന്നിന്ത്യൻ താരങ്ങള്‍ക്ക് ലഭിക്കുന്നതും അതിനാലാണ്. തെന്നിന്ത്യയില്‍ നിന്നുള്ള നായികമാര്‍ക്ക് വര്‍ഷങ്ങളായി സിനിമയില്‍ നിലവില്‍ സജീവമാകാനാകുന്നുവെന്നതും അനുകൂലമാകുന്ന ഘടകമാണ്.

കത്രീന കൈഫാണ് കാജലിന് പിന്നില്‍. മലയാളി നടിയുമായ നയൻതാര ഇന്ത്യൻ താരങ്ങളില്‍ ആറാം സ്ഥാനത്തേയ്‍ക്ക് കുതിച്ച് എത്തിയിരിക്കുന്നു. തൊട്ടുപിന്നില്‍ രശ്‍മിക മന്ദാനയാണ് ഇന്ത്യൻ താരങ്ങളില്‍ ഇടംനേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പിന്നീട് കിയാരാ അദ്വാനിയും ഇന്ത്യൻ താരങ്ങളില്‍ ഒമ്പതാമത് കൃതി സനോണും എത്തിയപ്പോള്‍ പത്താണ് തൃഷയാണ്.

content highlight: most-popular-indian-female-film-actors