Celebrities

‘ട്രോള്‍ നല്ലതാണ്, ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സ് കൂടി’; കമന്റുകൾ നോക്കാറില്ലെന്ന് സാനിയ | saniya-iyappan-reacts-to-criticism-over-her

റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ താരമാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തി​ന്റെ പോസ്റ്റുകൾ പലപ്പോഴും വൈറലവാറുണ്ട്. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.

പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. ഈ മാസം റിലീസ് ചെയ്ത ചിത്രത്തിലെ സാനിയയുടെ പ്രകടനത്തിന് പ്രശംസ ലഭിക്കുന്നുണ്ട്. എമ്പുരാൻ നടിയുടെ പുതിയ പ്രോജക്ട്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ മോശം കമന്റുകളോടുള്ള തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സാനിയ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

കമന്റുകള്‍ അന്നും ഇന്നും നോക്കാറില്ല. പിന്നെ ട്രോള്‍ നല്ലതാണ്. അതുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സ് കൂടിയതെന്നാണ് സാനിയ പറയുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്ത് കമന്റിടുന്നവരുണ്ടെന്നും സാനിയ പറയുന്നു. സിനിമയില്‍ അവസരം കിട്ടാന്‍ ഡ്രസിന്റെ നീളം കുറയ്ക്കുന്നു എന്നൊക്കെ പറയുന്നവരോട് ഒരു മറുപടിയേയുള്ളൂ. അങ്ങനെ അവസരം കിട്ടിയിരുന്നുവെങ്കില്‍ ഞാനങ്ങു ഹോളിവുഡില്‍ എത്തുമായിരുന്നല്ലോ എന്നും സാനിയ പറയുന്നുണ്ട്.

തിരുവനന്തപുരത്ത് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടിയ സൈബര്‍ അറ്റാക്കില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തത് ഈയ്യിടയല്ലേ. വ്യക്തിഹത്യ ചെയ്യുന്നവരെ മൈന്‍ഡ് ചെയ്യരുതെന്നാണ് സാനിയ പറയുന്നത്. ഏതു നല്ലതിന്റേയും കുറ്റം കണ്ടെത്തി ഇടിച്ചുതാഴ്ത്താനാണ് ഭൂരിപക്ഷം പേര്‍ക്കും താല്‍പര്യം. അതുനോക്കി ജീവിക്കാനാകില്ലെന്നും താരം പറയുന്നു. അച്ഛനും അമ്മയും ച്ചേചിയുമാണ് തന്റെ സ്‌ട്രോങ് പില്ലേഴ്‌സ്. ആ പിന്തുണ മാത്രം മതി തനിക്കെന്നും സാനിയ വ്യക്തമാക്കുന്നുണ്ട്.

ഈയ്യടുത്തായി മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് സാനിയ. മലയാളത്തില്‍ ബ്രേക്ക് എടുക്കാനുണ്ടായ കാരണവും സാനിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ക്യാരക്ടര്‍ റോള്‍ ചെയ്യാന്‍ ഒട്ടും മടിയില്ല. പ്രീസ്റ്റിലും ലൂസിഫറിലും അത്തരം വേഷങ്ങളായിരുന്നു. പക്ഷെ ടൈപ്കാസ്റ്റ് ചെയ്യുന്നു എന്ന തോന്നല്‍ വന്നു. കുറച്ചുകൂടി നല്ല വേഷങ്ങള്‍ വേണമെന്ന മോഹവും. അതുകൊണ്ടാണ് കേട്ട കഥകളൊന്നും കമ്മിറ്റ് ചെയ്യാതിരുന്നതെന്നാണ് സാനിയ പറയുന്നത്.

തമിഴില്‍ പുതിയൊരു സിനിമയും റിലീസിനായി കാത്തിരിക്കുന്നുണ്ട്. അതേസമയം മലയാളത്തില്‍ വെബ് സീരീസിലേക്ക് കടക്കുകയാണ് സാനിയ. ഐസ് എന്ന വെബ് സീരീസിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

content highlight: saniya-iyappan-reacts-to-criticism-over-her