ഓൺലൈൻ മാധ്യമ രംഗത്ത് ഇപ്പോൾ വാർത്താചാനലുകളുടെ വിപ്ലവം നടക്കുകയാണ്. വാർത്തകൾ അറിയുന്നതിനും മനസ്സിലാക്കുന്നതിനും ഇപ്പോൾ കൂടുതലും ജനങ്ങൾ ഓൺലൈൻ മാധ്യമങ്ങളെയാണ് സമീപിക്കുന്നത്. കോവിഡ് കാലത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ എല്ലാവരും വീടുകളിൽ ഒതുങ്ങുകയും വിവിധ ജോലി സാധ്യതകളെ കുറിച്ച് മനസ്സിലാക്കുകയും ചെയ്തതോടെയാണ് ഓൺലൈൻ മാധ്യമങ്ങളുടെ വരവ്. മീഡിയകളും അങ്ങനെ ഓൺലൈൻ മാധ്യമത്തിലേക്ക് സജീവമായി തുടങ്ങി. ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് എത്രത്തോളം വരുമാനം ലഭിക്കുമെന്നും ഓൺലൈൻ മാധ്യമങ്ങൾ എത്രത്തോളം ജനങ്ങളിലേക്ക് ഉപകാരപ്രദമായി മാറുമെന്നും ജനങ്ങൾ മനസ്സിലാക്കി. ഈയൊരു സമയത്ത് തന്നെയാണ് മുഖ്യധാര മാധ്യമങ്ങളും ഓൺലൈൻ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ കൂടുതലായി തുടങ്ങിയതും. ഇതിന്റെ ഭാഗമായി കൂടുതൽ യൂട്യൂബ് ചാനലുകളും വാർത്താചാനലുകളും ഉണ്ടായി. അതിൽ പ്രധാനമായും വന്ന ഒരു ഓൺലൈൻ മാധ്യമമാണ് “ദി ഫോർത്ത്”, ഇപ്പോൾ ഫോർത്ത് രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. ഫോർത്ത് ആരംഭിച്ചപ്പോൾ തന്നെ മുഖ്യധാരമാധ്യമങ്ങളിൽ പ്രവർത്തിച്ചിരുന്ന ജേണലിസ്റ്റുകളെ ഉൾപ്പെടുത്തിയാണ് തുടക്കം കുറിച്ചത് തന്നെ. സാറ്റലൈറ്റ് ചാനൽ ആകുവാനുള്ള ഒരു തുടക്കം കൂടിയായിരുന്നു അത്. തുടങ്ങിയ ഒരു വർഷത്തിനുള്ളിൽ സാറ്റലൈറ്റ് ചാനൽ ആക്കാം എന്നൊരു ധാരണയിലൂടെ ആയിരുന്നു ഈ ഓൺലൈൻ ചാനൽ തുടങ്ങിയത്. പക്ഷേ അന്ന് അത് നടന്നില്ല. എന്നാൽ അതിന്റെ സാധ്യതകളെക്കുറിച്ച് അന്വേഷിക്കുകയും പഠിക്കുകയും ചെയ്തു. പിന്നീട് അവർ തിരുവനന്തപുരത്തും കൊച്ചിയിലും ബ്യൂറോ സ്റ്റാർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ ഫോ ർത്ത് സാറ്റലൈറ്റ് ചാനൽ ആകുന്നില്ല എന്ന് മനസ്സിലാക്കിയ അവിടെ ജോലി ചെയ്യുന്ന ജേർണിസ്റ്റുകൾ, മറ്റ് ഓൺലൈൻ മാധ്യമങ്ങളിലേക്ക് ചേക്കേറുകയും ചെയ്തു, ഇത് സ്വാഭാവികമായി നടക്കുന്ന ഒരു സംഭവമാണ്, ഒരു ചാനലിൽ നിന്ന് മറ്റൊരു ചാനലിലേക്ക് കൂടുതൽ ശമ്പളം കിട്ടുമ്പോൾ പോകുന്നതും, അവിടെനിന്ന് ഇങ്ങോട്ട് വരുന്നതും. പക്ഷേ,
ഇങ്ങനെയുള്ള ചേക്കേറ്ററുകൾ മൂലം ഫോർത്തിന് ഒരു സാറ്റലൈറ്റ് ചാനൽ ആകാൻ സാധിച്ചില്ല, അതോടെ ചാനൽ പൊളിഞ്ഞു എന്നൊരു വ്യാജ പ്രചരണം കൂടി ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുവാൻ തുടങ്ങി അതേക്കുറിച്ച് അതിന്റെ എംഡി റിക്സൺ പറയുന്നത് ഇങ്ങനെയാണ്.
സാമൂഹിക മാധ്യമങ്ങളിൽ ‘ദ ഫോർത്ത് പ്രതിസന്ധിയിൽ’ എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധമാണ്. വരുന്ന ഓഗസ്റ്റ് 15ന് രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന ദ ഫോർത്ത് ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളത്തിലെ ശ്രദ്ധേയമായ മാധ്യമങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു. കഴിഞ്ഞ മാസം (ജൂൺ, 2024) 90 ലക്ഷത്തിൽ അധികമായിരുന്നു ഞങ്ങളുടെ വെബ്സൈറ്റിലെ വായനക്കാരുടെ എണ്ണം. യൂട്യൂബിൽ ദ ഫോർത്തിന് 3.17 ലക്ഷം വരിക്കാരുണ്ട്.
ഉപഗ്രഹ ചാനൽ തുടങ്ങാനുള്ള പദ്ധതി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിനുവേണ്ട മൂലധനം സ്വരൂപിക്കുന്നതിന് ഉദ്ദേശിച്ചതിലും അധികം സമയം വേണ്ടിവന്നു. അതിനായുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്ന ഘട്ടമാണിത്. വരുന്ന ഓഗസ്റ്റ് 17 നു ന്യൂസ് ചാനൽ ലോഞ്ച് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിനുള്ള തയാറെടുപ്പുകൾ പൂർത്തിയാകാത്തത്തിനാൽ ഏതാനും മാസങ്ങൾ കൂടെ പദ്ധതി വൈകും. ആ വിവരം ജീവനക്കാരെ അറിയിച്ചിട്ടുമുണ്ട്. ചാനൽ വൈകുന്നതിനാൽ ആവശ്യമില്ലാത്ത ഓഫീസുകൾ ഒഴിയുന്നതുൾപ്പെടെയുള്ള ചില ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. അതല്ലാതെ സ്ഥാപനം അടച്ചുപൂട്ടുമെന്നും നിയമവിരുദ്ധമായി ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുമെന്നും ഉള്ള പ്രചാരണം നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു മാധ്യമ സ്ഥാപനത്തെ തകർക്കുകയെന്ന ലക്ഷ്യം വച്ചുള്ളതാണ്.
ഏറ്റവും പുതുമയാർന്ന വിഭവങ്ങളുമായി വെബ്സൈറ്റിലും സോഷ്യൽ മീഡിയയിലും ദ ഫോർത്ത് ഇപ്പോൾ ഉള്ളതു പോലെ തന്നെ സജീവമായി തന്നെ ഉണ്ടാവും. ഞങ്ങൾക്ക് ഇതുവരെ നൽകിയ പിന്തുണ നിങ്ങൾ ഓരോരുത്തരും തുടർന്നും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവം,
റിക്സൺ ഉമ്മൻ വർഗീസ്
എം ഡി ആൻഡ് സിഇഒ