ജനിച്ചു വീഴുന്ന കുട്ടികൾ മുതലുള്ളവർക്ക് വളരെയധികം പ്രിയപ്പെട്ട നടനാണ് മോഹൻലാൽ എത്രയോ കാലങ്ങളായി മലയാള സിനിമയിൽ തന്റെ ശ്രദ്ധയെ സാന്നിധ്യം ഉറപ്പിച്ചുകൊണ്ട് നിലനിൽക്കുകയാണ് താരം വലിയൊരു ആരാധകനിരയെ തന്നെ സ്വന്തമാക്കിയ മോഹൻലാലിനെ എവിടെ തിരിഞ്ഞാലും ആരാധകനിരയാണെന്ന് പറയുന്നതാണ് സത്യം മോഹൻലാലിന്റെ കുസൃതികളെ പറ്റി പലപ്പോഴും പല സഹതാരങ്ങളും സോഷ്യൽ മീഡിയയിലൂടെയും ആഭിമുഖങ്ങളിലൂടെയും ഒക്കെ തുറന്നു പറയുകയും ചെയ്തിട്ടുണ്ട് അത്തരത്തിൽ ഇപ്പോൾ താരത്തിന്റെ ഒരു കുസൃതിയെ കുറിച്ചാണ് ഫോട്ടോഗ്രാഫറായ അനീഷ് ഉപാസന പറയുന്നത്
ആദ്യമായി താൻ ലാലേട്ടനെ കണ്ട സമയത്ത് അദ്ദേഹം തനിക്ക് എറണാകുളത്തേക്ക് ഒരു ലിഫ്റ്റ് തന്നിരുന്നു എവിടേക്ക് പോവുകയാണ് എന്ന് ചോദിച്ചപ്പോൾ താൻ എറണാകുളത്തേക്കാണ് എന്ന് പറഞ്ഞപ്പോൾ എന്റെ വണ്ടിയിൽ സ്ഥലമുണ്ട് കയറിക്കോളൂ എന്നാണ് അദ്ദേഹം പറഞ്ഞത് ആ സമയത്ത് താൻ ഞെട്ടിപ്പോയിരുന്നു മോഹൻലാലിനെ പോലെ ഒരു വ്യക്തി തന്നോട് വണ്ടിയിൽ കയറാൻ പറയുന്നു കിടുകിടാൻ ഇറക്കുകയായിരുന്നു ചെയ്യുന്നത് ആ സമയത്ത് സെൽഫി ഒന്നും എടുക്കുന്ന സമയമല്ല ഞാൻ മോഹൻലാലിന്റെ കൂടെയാണ് യാത്ര ചെയ്യുന്നത് എന്ന് എനിക്ക് ആരെയെങ്കിലും ഒന്ന് അറിയിക്കണം.
അതിനായി ഞാൻ വീട്ടിൽ വിളിച്ചു വീട്ടിൽ ആരും ഫോൺ എടുക്കുന്നില്ല തുടർന്ന് അടുത്തുള്ള വീട്ടിൽ വിളിച്ച് ഞാൻ അമ്മയോട് സംസാരിക്കാനായി കൊടുത്തു അപ്പോൾ അമ്മയ്ക്ക് പേടിയാണ് ഒരാൾക്ക് മാത്രമല്ല സംസാരിക്കാൻ പറ്റൂ അനുജൻ സംസാരിക്കട്ടെ എന്നു പറഞ്ഞു മോഹൻലാൽ എന്റെ കൂടെയുണ്ട് എന്ന് പറഞ്ഞപ്പോൾ അവൻ വിശ്വസിക്കുന്നില്ല ഉടനെ തന്നെ ലാലേട്ടൻ എന്റെ കൈയിൽ നിന്നും ഫോൺ വാങ്ങിയതിനു ശേഷം അവനോട് സംസാരിച്ചു ഇപ്പുറത്തുള്ളത് മോഹൻലാൽ ആണെന്ന് പറഞ്ഞു എന്നാൽ അവൻ വിശ്വസിച്ചില്ല കുറെവട്ടം പറഞ്ഞു കൊടുത്തിട്ടും വിശ്വസിക്കുന്നില്ല എന്ന് വന്നപ്പോൾ എന്നോട് ലാലേട്ടൻ പറഞ്ഞു അയാൾക്ക് ആളെ മനസ്സിലായില്ലെന്ന് തോന്നുന്നു
വളരെ കൂൾ ആയിട്ടുള്ള ആളാണ് ലാലേട്ടൻ സിനിമ സെറ്റിൽ ഒക്കെ വച്ച് ഒരുപാട് കുസൃതികൾ കാണിക്കാറുണ്ട് ലാലേട്ടൻ ഉള്ള സൈറ്റിൽ വെച്ച് ആരുടെയെങ്കിലും ഫോൺ അടിക്കുകയാണെങ്കിൽ എടുത്തതിനുശേഷം ആരാണ് എന്ന് ചോദിക്കും അപ്പുറത്തുനിന്ന് അനീഷ് ആണോ എന്ന് ചോദിച്ചാൽ അനീഷ് ഞാൻ മോഹൻലാലാണ് സിനിമയിലൊക്കെ അഭിനയിക്കുന്നേ. ആരാണ് അനീഷ് എന്ന് ചോദിച്ച അവർക്ക് ഫോൺ കൊടുക്കും ഒരു ദിവസം റോങ് നമ്പർ ആയി ഒരാൾ വിളിച്ചു അയാൾ വിളിച്ച് ആരുടെയോ പേര് ചോദിച്ചു അപ്പോൾ ലാലേട്ടൻ ഫോൺ എടുത്തിട്ട് ആളല്ല ഞാൻ മോഹൻലാലാണ് സിനിമയിലൊക്കെ അഭിനയിക്കുന്നത് നമ്പർ നോക്കിയിട്ട് ചെയ്യുക കേട്ടോ എന്ന് വളരെ കുസൃതിയായി പറഞ്ഞു. അപ്പുറത്ത് നിൽക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥയാണ് ആ നിമിഷം ഞാൻ ആലോചിച്ചത് എന്തായിരിക്കും ആ സമയത്ത് അയാളിൽ ഉണ്ടായിട്ടുണ്ടാവുക എന്നും രസകരമായ രീതിയിൽ താരം പറയുന്നു