പ്രണയമഴ
ഭാഗം 22
അവൻ തന്റെ ഫോൺ എടുത്തു അവൾക്ക് അയച്ച മെസ്സേജ് നോക്കി… അവൾ അതു കണ്ടിട്ട് ഉണ്ട് എന്ന് അവനു മനസിലായി..
I cant live without you Gouri… അവൻ ഒരു മെസ്സേജ് കൂടി അവൾക്ക് അയച്ചു.
അവൾ ഓൺലൈൻ ഇൽ അപ്പോൾ ഉണ്ടായിരുന്നു.
ആ സമയത്തു അമ്മാളുവും അവൾക്ക് മെസ്സേജ് അയക്കുക ആയിരുന്നു.
നാളെ ഒരുമിച്ചു ഷോപ്പിംഗ് നു പോകണം എന്ന് പറഞ്ഞു കൊണ്ട്..
ഗൗരി ആണെങ്കിൽ അമ്മാളുവിനോട് എന്ത് പറഞ്ഞു ആണ് ഇതിൽ നിന്ന് ഒഴിവാക്കുന്നത് എന്ന് ആലോചിക്കുക ആയിരുന്നു അപ്പോൾ.
അവൾക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു. പക്ഷെ അമ്മാളു ആണെങ്കിൽ അവളെ നിർബന്ധിച്ചു കൊണ്ടേ ഇരിക്കുക ആണ്.
അമ്മാളു ഹരിയുടെ റൂമിലേക്ക് ചെന്നു ഫോണും ആയിട്ട്.
“ശ്…. ഏടത്തി മിണ്ടരുത് ഒരു പാട്ട് കേൾപ്പിക്കട്ടെ…”
അമ്മാളുവിന്റെ അടക്കം പറച്ചിൽ അവൾ ഫോണിലൂടെ കേട്ടു.
ഗൗരിയും കാതു കുർപ്പിച്ചു..
ഹരി ആണ് പാടുന്നത് എന്ന് അവൾക്ക് മനസിലായി..
” തങ്കമുരുകും നിന്റെ മെയ് തകിടിൽ ഞാനെൻ
നെഞ്ചിലെ അനുരാഗത്തിൻ
മന്ത്രംഎഴുതുമ്പോൾ
കണ്ണിലെരിയും കുഞ്ഞുമൺ വിളക്കിൽ വീണ്ടും
വിങ്ങുമെൻ അഭിലാഷത്തിൽ
എണ്ണ പകരുമ്പോൾ
തെച്ചിപ്പൂഞ്ചോപ്പിൽ ത്തതും
ചുണ്ടിന്മേൽ ചുമ്പിക്കുമ്പോൾ
ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ
എന്തിനീ നാണം തേനീളം നാണം…
“ഹേയ്… സൂപ്പർ സൂപ്പർ സൂപ്പർ….”അമ്മാളുവിന്റെ ഉറക്കെ ഉള്ള കൈയടിയും അഭിനന്ദനവും ഗൗരി ഫോണിൽ കൂടെ കേട്ടു…
“ഗൗരിഏടത്തി ഏട്ടന്റെ പാട്ട് ഇഷ്ടം ആയോ… “അമ്മാളു ശബ്ദം
“ങേ… ഏടത്തിയോ…”ഹരി
“മ്മ്…. ഞാൻ ഏടത്തിയെ ഫോൺ വിളിക്കുക ആയിരുന്നു. അപ്പോൾ ആണ് ഏട്ടന്റെ പാട്ട് കേട്ടത്….”പിന്നെ ഞാൻ കരുതി ഏടത്തിയെ കൂടെ കേൾപ്പിക്കാം എന്ന്…
“ഹലോ… ഏടത്തി…”
. “എന്താണ് അമ്മാളു..”
“ഇഷ്ടം ആയോ ഏട്ടന്റെ പാട്ടു…”
“മ്മ്….”അവൾ ഒന്ന് മൂളി..
“ഓഹ്… ആസ്വദിച്ചു ഇരിക്കുക ആയിരുന്നോ… അപ്പോളേക്കും തീർന്ന് പോയി അല്ലെ….”അമ്മാളു ചിരിച്ചു കൊണ്ട് ഹരിയുടെ അടുത്ത് നിന്ന് ഇറങ്ങി.
“ആഹ് അതൊക്ക പോട്ടെ.. ഏട്ടത്തി നാളെ നമ്മൾക്ക് ഒന്ന് കറങ്ങാൻ പോകണം കെട്ടോ… മറ്റന്നാൾ ഞാൻ തിരിച്ചു പോകും.. അതിന് മുൻപ് നമ്മൾക്ക് ഒന്നുടെ ഒന്ന് മീറ്റ് ചെയണം…. ”
“അത് വേണോ അമ്മാളു…. എനിക്ക് ആണെങ്കിൽ വേറെ കുറച്ചു ”
“ദേ കൊച്ചേ… കഷ്ടം ഉണ്ട് കെട്ടോ…ഞാൻ ആദ്യം ആയിട്ട് ആണ് ഒരു കാര്യം ആവശ്യപ്പെടുന്നത്.. അപ്പോൾ no പറയരുത്..”
“അതല്ല മോളെ… നാളെ എനിക്ക് ”
“നാളെ ഒരു ദിവസത്തേക്ക് പ്രോഗ്രാംസ് ഒക്കെ ഒന്ന് മാറ്റി വെയ്ക്കു.. അതും ഒരുപാട് സമയം ഒന്നും വേണ്ട… ഒരു ടു അവേർസ് നു ഉള്ളിൽ നമ്മൾക്ക് തിരിച്ചു പോകാം…”
അമ്മാളു കുറെ പറഞ്ഞപ്പോൾ ഗൗരി ഗത്യന്തരം ഇല്ലാതെ സമ്മതിച്ചു…
എന്നാലും അച്ഛനോടും അമ്മയോടും കൂടെ അനുവാദം ചോദിച്ചിട്ടേ വരൂ എന്നും അവൾ പറഞ്ഞു.
11മണി ആകുമ്പോൾ താനും ഏട്ടനും കൂടെ വരുമെന്നും ഗൗരി റെഡി ആയി നിൽക്കുവാനും ആണ് അമ്മാളു അവളോട് പറഞ്ഞത്.
. ഗൗരി ആണെങ്കിൽ തന്റെ ഫോണിൽ ഹരി അയച്ച മെസ്സേജ് ഒന്ന് കൂടെ എടുത്തു വായിച്ചു നോക്കി.
എനിക്ക് നിന്നെ നഷ്ടപ്പെടുത്താൻ പറ്റില്ല ഈ ജന്മം… അതുകൊണ്ട് നീ പറയുന്നത് ഞാൻ അനുസരിക്കുന്നു. ഞാൻ നിന്റെ വീട്ടിലേക്ക് വരുന്നില്ല. ഇനി ഞാൻ വന്നു കഴിഞ്ഞാൽ നീ ഈ ബന്ധത്തിൽ നിന്ന് പിന്മാറിയാലോ… അപ്പോൾ ശരി എന്റെ ഗൗരിക്കുട്ടി മിടുക്കി ആയിട്ട് നിൽക്കണം… ഞാൻ രാത്രിയിൽ വിളിക്കും നീ ഫോൺ എടുക്കണം. ഓക്കേ…. എന്ന സ്വന്തം നിന്റെ ഹരിയേട്ടൻ..
പക്ഷെ ഹരി വിളിച്ചാലും കോൾ അറ്റൻഡ് ചെയ്ത് അവനോട് സംസാരിക്കുകയില്ല എന്ന്, ഗൗരി തീരുമാനിച്ചിരുന്നു.
” ആരാണ് മോളെ വിളിച്ചത് ”
” ലക്ഷ്മി ചേച്ചി അത് അമ്മാളുമായിരുന്നു. നാളെ അമ്മാളുവിന്റെ കൂടെ ടൗണിൽ വരെ ചെല്ലുവാൻ എന്നോട് ആവശ്യപ്പെട്ടു”
” ആഹാ അതു കൊള്ളാല്ലോ. ആ കുട്ടിക്ക് നിന്നെ വല്ലാതെ ഇഷ്ടമായി അല്ലേ മോളെ ”
അതിനു മറുപടിയായി ഗൗരി ഒന്ന് ചിരിച്ചതേയുള്ളൂ
” എന്നിട്ടു മോൾ എന്തു പറഞ്ഞു നാളെ മോള് പോകുന്നുണ്ടോ .”?
” ഞാൻ അച്ഛനോടും അമ്മയോടും ചോദിച്ചിട്ട് പറയാം എന്നാണ് അമ്മാളുനോട് പറഞ്ഞത് ”
” എന്തായാലും മോള് ചെല്ല്, ആ കുട്ടിയെ ആദ്യമായിട്ട് നിന്നെ വിളിക്കുന്നതല്ലേ, തന്നെയുമല്ല വിവാഹമൊക്കെ ഉറപ്പിച്ച സ്ഥിതിക്ക്, ഇനി ഒന്ന് പോയാലും കുഴപ്പമൊന്നുമില്ല”
മ്മ് ”
” അതൊക്കെ പോട്ടെ ഗൗരി നീ നന്ദുവിനോട് നിന്റെ വിവാഹ കാര്യം സംസാരിച്ചോ,, ”
” ഞാൻ പറഞ്ഞിരുന്നു ചേച്ചി, പക്ഷേ ഇന്ന് ഹരിയുടെ വീട്ടുകാർ എത്തുന്ന കാര്യം ഞാൻ അവളോട് പറഞ്ഞില്ല ”
” എങ്കിൽ വിളിച്ചു പറയാൻ മേലായിരുന്നോ നിനക്ക്, കഴിഞ്ഞദിവസം നീ ഹരിയുടെ കാര്യമൊന്നും പറഞ്ഞില്ല എന്ന് നന്ദു അമ്മയോട് ഒരുപാട് പരാതി പറഞ്ഞിരുന്നു, അതുകൊണ്ട് നീ ഇപ്പോൾ തന്നെ നന്ദുവിനെ വിളിച്ച് കാര്യങ്ങളൊക്കെ പറ”
“മ്മ് ഞാൻ അവളോട് കാര്യങ്ങൾ എല്ലാം പറയാo ചേച്ചി..”
അവൾ ഫോൺ എടുത്തു നന്ദുവിനോട് സംസാരിച്ചു
അന്ന് രാത്രിയിൽ ഹരി ഒന്ന് രണ്ട് പ്രാവശ്യം ഗൗരിയെ ഫോൺ വിളിച്ചിരുന്നു. പക്ഷേ ഗൗരി ഫോൺ എടുത്തില്ല.
നാളെ കാലത്തെ നമ്മൾക്ക് പോകണമെന്ന് അമ്മാളുവിന്റെ ഒരു മെസ്സേജ് കൂടി ഗൗരിയുടെ ഫോണിലേക്ക് വന്നിരുന്നു.
താൻ വരാമെന്ന് അവൾ അമ്മാളുവിനു മറുപടിയും നൽകി.
അടുത്ത ദിവസം കാലത്തെ തന്നെ മേലേടത്ത് വീട്ടിൽ ഹരിയുടെയും ഗൗരിയുടെയും വിവാഹത്തിന്റെ മുഹൂർത്തം കുറയ്ക്കുവാനായി പണിക്കർ എത്തിച്ചേർന്നിരുന്നു.
ശ്രീദേവി പൂജാമുറിയിൽ ഗുരുവായൂരപ്പന്റെ വിഗ്രഹത്തിനു മുന്നിൽ വിളക്കുവെച്ച് പ്രാർത്ഥിച്ചു.
ശ്രീദേവിയുടെ നിർദ്ദേശപ്രകാരം അമ്മാളു ഗൗരിയുടെ ജനനത്തീയതിയും സമയവും എഴുതി മേടിച്ചു വെച്ചിട്ടുണ്ടായിരുന്നു.
ഹരിയുടെയും ഗൗരിയുടെയും ജനനത്തീയതിയും സമയവും പണിക്കർക്ക് ശ്രീദേവി പറഞ്ഞു കൊടുത്തു..
പണിക്കർ ഇരു ജാതകങ്ങളും സസൂഷ്മമായി പരിശോധിച്ചു..
ജാനകിയമ്മയും ഗോപിനാഥമേനോനും മറ്റു കുടുംബാംഗങ്ങളും അവിടെ ഉണ്ടായിരുന്നു.
ഹരിയുടെ മുഖത്ത് അല്പം ടെൻഷൻ കാണാം.
” ഒരു പ്രശ്നമുണ്ടല്ലോ മേനോനെ…” പണിക്കരുടെ വാക്കുകൾ മുഴങ്ങി
എല്ലാ മുഖത്തും ഉൽക്കണ്ട നിറഞ്ഞു.
“എന്താണ് ഇപ്പോൾ പ്രശ്നം…” ജാനകിയമ്മയാണ് ആദ്യം ആരാഞ്ഞത്.
” 20 ദിവസത്തിനുള്ളിൽ കുട്ടികളുടെ വിവാഹം നടത്തണം, അത് കഴിഞ്ഞാൽ പെൺകുട്ടിക്ക്ഏഴര ശനിയുടെ കാലഘട്ടമാണ്,അപ്പോൾ വിവാഹം നടത്താതിരിക്കുന്നതാണ് ഉത്തമം. അതുകൊണ്ട് നടത്തുകയാണെങ്കിൽ 20 ദിവസത്തിനുള്ളിൽ വിവാഹം നടത്തണം. അല്ലെങ്കിൽ പിന്നെ ഒന്നരവർഷം കഴിഞ്ഞിട്ടാവാം വിവാഹം. അപ്പോൾ ഒരു പ്രശ്നം ഉള്ളത് ഹരിക്ക് കേതുർ ദശാകാലം ആണ് വരാൻ പോകുന്നത്. ആ സമയമൊക്കെ വർജിക്കുന്നതാണ് നല്ലത്. അതുകൊണ്ട് പറ്റുമെങ്കിൽ പെൺകുട്ടിയുടെ വീട്ടുകാരുമായി ആലോചിച്ചിട്ട് 20 ദിവസത്തിനുള്ളിൽ വിവാഹം നടത്തുകയാണെങ്കിൽ ഉത്തമമായ ദാമ്പത്യമാണ് ഫലം. ”
അതുകേട്ടതും എല്ലാ മുഖത്തും ആശ്വാസം നിറഞ്ഞു.
” അത് തങ്ങൾ സംസാരിച്ച തീരുമാനിച്ചോളാം എന്ന് ഗോപിനാഥ മേനോൻ പണിക്കർക്കും മറുപടി നൽകി, ”
” വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ ജാതകത്തിൽ” എന്ന് ജാനകിയമ്മയും ശ്രീദേവിയും പണിക്കരോട് ചോദിച്ചു.
കുഴപ്പം ഒന്നും കാണുന്നില്ല.. പിന്നെ എല്ലാം ഈശ്വരന്റെ കൈയിൽ ആണ് എന്ന് അയാൾ പറഞ്ഞു…
പെൺകുട്ടിയുടെ വീട്ടിൽ കൂടി കാര്യങ്ങൾ അവതരിപ്പിച്ചിട്ട് മുഹൂർത്തം കുറിക്കുവാനായി ഒരു തവണ കൂടി വരുവാൻ ഗോപിനാഥ മേനോൻ പണിക്കരോട് ഇറങ്ങുവാൻ നേരം പറഞ്ഞു.
തലേദിവസം ഗൗരിയുടെ വീട്ടിൽ നിന്നും പോന്നപ്പോൾ, ഗോപിനാഥ മേനോൻ ഗൗരിയുടെ അച്ഛന്റെ ഫോൺ നമ്പർ മേടിച്ചിട്ടുണ്ടായിരുന്നു.
അയാൾ അപ്പോൾ തന്നെ ഗൗരിയുടെ അച്ഛനെ വിളിച്ച് കാര്യങ്ങളെല്ലാം അവതരിപ്പിച്ചു.
20 ദിവസത്തിനുള്ളിൽ കല്യാണം നടത്തണമെന്ന് പറഞ്ഞപ്പോൾ കൈമൾക്ക് പെട്ടെന്നൊരു മറുപടി കൊടുക്കുവാൻ സാധിച്ചില്ല. കുടുംബത്തിൽ എല്ലാവരോടുമായി ആലോചിച്ചിട്ട് രണ്ടു മണിക്കൂറിനുള്ളിൽ വിളിക്കാം എന്നായിരുന്നു കൈമൾ അറിയിച്ചത്.
ഗോപിനാഥൻ മേനോനും കണ്ണനും ഓഫീസിലേക്ക് പോകുവാനായി റെഡിയായി വന്നു.
അമ്മാളുവിന് ഹരിയെയും കൂട്ടി ചെറിയ ഷോപ്പിങ്ങിന് പോകണമെന്ന് പറഞ്ഞതിനാൽ ഹരിയോട് ഉച്ചയ്ക്കുശേഷം ഓഫീസിലേക്ക് വന്നാൽ മതിയെന്ന്മേനോൻ അറിയിച്ചു.
കൃത്യം 11:00 മണി ആയപ്പോൾ തന്നെ അമ്മാളുവും ഹരിയും ഗൗരിയുടെ വീടിന്റെ അടുത്തുള്ള വഴിയിൽ അവളെ കാത്തു നിന്നു.
അമ്മാളു ഫോൺ വിളിച്ചതിനുശേഷമാണ് ഗൗരി വീട്ടിൽ നിന്നും ഇറങ്ങിയത്.
ഗൗരി പോകുവാനായി റെഡിയായി നിന്നപ്പോഴാണ് അച്ഛൻ വീട്ടിലേക്ക് കയറി വന്നത്. ലക്ഷ്മി യോടും അമ്മയോടും മേനോൻ വിളിച്ചു പറഞ്ഞ കാര്യങ്ങൾ അയാൾ പറഞ്ഞു.
ഇത്ര പെട്ടെന്ന് എങ്ങനെയാണ്… അതിനുള്ള സാമ്പത്തികo ഒക്കെ വേണ്ടേ, എന്നു സീത ആകുലതപ്പെട്ടു…. പക്ഷേ ഒന്നരവർഷം കാത്തിരിക്കണമല്ലോ എന്ന് ഓർത്തപ്പോൾ അവർ മൗനം പാലിച്ചു.
ഗൗരിയോട് ആണെങ്കിൽ ലക്ഷ്മി ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ, എല്ലാവരുംകൂടി ആലോചിച്ചു വേണ്ടത് ചെയ്യുവാൻ ആണ് അവൾ ചേച്ചിയോട് പറഞ്ഞത്.
ദേ.. ഏടത്തി വരുന്നുണ്ടല്ലോ”
ഹരി നോക്കിയപ്പോൾ ഗൗരി നടന്നു വരുന്നതാണ് കണ്ടത്.
ചന്ദന നിറമുള്ള ഒരു സൽവാറാണ് അവളുടെ വേഷം…
ഗൗരി അടുത്തേക്ക് വന്നതും അമ്മാളു കാറിൽ നിന്നും ഇറങ്ങി.
ഗൗരിയ കെട്ടിപ്പിടിച്ച് അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തു. പെട്ടെന്നുള്ള അവളുടെ പ്രവർത്തിയിൽ ഗൗരി ആകെ വല്ലാതെ ആയിപ്പോയി.. അവളുടെ കവിളുകൾ ഒക്കെ ചുവന്നു വന്നു.
“യ്യോ.. നോക്കിക്കേ ഏട്ടാ, ഞാനൊരുമ്മ കൊടുത്തപ്പോഴേക്കും കവിളുകൾ ഇത്രമാത്രം തുടുത്തുവെങ്കിൽ, ഏട്ടൻ ഒരുമ്മ കൊടുക്കുമ്പോൾ എന്താകും ഈ ഗൗരി പെണ്ണിന്റെ അവസ്ഥ ”
” അമ്മാളു സമയം പോകുന്നു നീ വന്നു വണ്ടിയിൽ കയറു ” ഹരി അല്പം ദേഷ്യത്തിൽ പറഞ്ഞു.
ഗൗരിയെ ഹരിയുടെ അടുത്തിരുത്തുവാനായി അമ്മാളു ശ്രമിച്ചെങ്കിലും അവൾ സമ്മതിച്ചില്ല.
അവൾ പിന്നിൽ ആണ് കയറിയത്. ഒപ്പം അമ്മാളുവും കയറി.
ഹരി ഇടയ്ക്കൊക്കെ മിററിൽ കൂടി ഗൗരിയെ നിരീക്ഷിക്കുന്നുണ്ട്.
അവളുടെ മിഴികൾ ഒരിക്കൽ പോലും ഹരിയെ തേടിച്ചെന്നില്ല.
അവൾ അമ്മാളുവിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയാണ്.
20 ദിവസത്തിനുള്ളിൽ കല്യാണം നടത്തണമെന്ന് പണിക്കർ പറഞ്ഞ കാര്യം അമ്മാളു ഗൗരിയോട് പറഞ്ഞു.
താനും അത് അറിഞ്ഞുവെന്നും അച്ഛനും അമ്മയും ആലോചിച്ച് ഒരു തീരുമാനം എടുക്കും എന്നും ഗൗരി അറിയിച്ചു…
മേനോൻ ആൻഡ് സൺസ് എന്നെഴുതിയ ഷോപ്പിംഗ് മാളിന്റെ മുമ്പിൽ ആണ് വണ്ടി ചെന്നു നിന്നത്.
” അമ്മാളു, അച്ഛനും കണ്ണൻ ചേട്ടനും ഒക്കെ കാണില്ലേ ഇവിടെ, നമ്മൾക്ക് വേറെ എവിടെയെങ്കിലും പോയാൽ മതിയായിരുന്നു, ” ഗൗരിക്ക് ഒരു വിർപ്പുമുട്ടൽ അനുഭവപ്പെട്ടു..
” അച്ഛനും കണ്ണേട്ടനും ഒന്നും ഇവിടെ ഇല്ല… ഏടത്തി വരൂ… “അമ്മാളു ഗൗരിയുടെ കയ്യിൽ പിടിച്ചു വലിച്ചു.
” താൻ ഇറങ്ങിക്കോ ഗൗരി ഇവിടെ അച്ഛനു ഏട്ടനും ഇല്ല. ” ഹരിയും കാറിൽ നിന്ന് ഇറങ്ങിയിട്ട് ഗൗരിയെ ക്ഷണിച്ചു.
അങ്ങനെ ഗൗരിയും അവരുടെ ഒപ്പം മാളിലേക്ക് പ്രവേശിച്ചു.
ഹരിയേയും അമ്മാളുവിനെയും കണ്ട് ജീവനക്കാർ ഭവ്യതയോടെ
നോക്കി നിന്നു..
കുറച്ചു ആളുകൾ ഹരിയെ വിഷ് ചെയ്തു.
ഹരിശങ്കർ മേനോൻ എന്ന ബോർഡ് വെച്ച റൂമിലേക്ക് ഹരി+കയറി പോയി.
അമ്മാളു ആണെങ്കിൽ ഗൗരിയെയും കൂട്ടി അതിലെ എല്ലാം പാറി നടന്നു.
അരമണിക്കൂർ കഴിഞ്ഞപ്പോൾ മുതൽ ഗൗരി വീട്ടിൽ പോകണമെന്ന് അവളോട് ആവശ്യപ്പെട്ടു.
” ഏട്ടന് ഒന്ന് രണ്ട് ഫയൽസ് നോക്കാൻ ഉണ്ട്. അത് നോക്കിയാൽ ഉടൻ തന്നെ നമ്മൾക്ക് മടങ്ങാം” എന്ന് അമ്മാളു ഗൗരിയോട് പറഞ്ഞു..
ഗൗരിക്ക് മൂന്ന് നാല് സൽവാർ സെറ്റും, അതിന് ചേരുന്ന ഓർണമെൻസും, പിന്നെ ഒന്ന് രണ്ട് ചെപ്പൽസും, ഒക്കെ അമ്മാളു മേടിച്ചു. ഗൗരിയോട് അവൾ കളേഴ്സ് ഒക്കെ ഏതാണ് എടുക്കേണ്ടത് എന്ന് ചോദിച്ചപ്പോൾ ഗൗരി കരുതിയത്
അമ്മാളുവിനു വേണ്ടി ആയിരിക്കും എന്നാണ്.. അല്പസമയം കഴിഞ്ഞപ്പോൾ ഹരിയും അവർക്ക് അരികിലേക്ക് വന്നു.. അവൻ പക്ഷേ ഗൗരിക്കായി ഒന്നും എടുത്തിരുന്നില്ല.. അതൊക്കെ വിവാഹത്തിനുശേഷം മതി എന്ന് അവൻ ഓർത്തു.. ഇടയ്ക്ക് ഒരു പ്രാവശ്യം ഒരു കൊച്ചു കുട്ടി വന്നു അവന്റെ അമ്മ ആണെന്ന് കരുതി ഗൗരിയെ പിടിച്ചു. പെട്ടന്ന് പിന്നിലേക്ക് പോയ അവളെ ഹരി വീഴാതെ പിടിച്ചു.. ഉടനെ തന്നെ അവൾ അവ്നിൽ നിന്നു പിടി വിടുവിച്ചു മാറി നിന്നു.
ഫോൺ ബെല്ലടിച്ചപ്പോൾ ഹരി പോക്കറ്റിൽ നിന്നും ഫോൺ എടുത്തു.
നോക്കിയപ്പോൾ ശ്രീദേവിയാണ്.
” എന്താണ് അമ്മേ ”
” മോനെ നീ എവിടെയാണ് ഇപ്പോൾ ”
” ഞാൻ നമ്മുടെ മാളിൽ ഉണ്ട് ”
“മ്മ്…. മോനെ അമ്മ വിളിച്ചത് ഒരു കാര്യം പറയുവാനാണ് ”
” എന്താ അമ്മേ ”
” ഗൗരിയുടെ വീട്ടിൽ നിന്നും വിളിച്ചിരുന്നു, അവർക്ക് 20 ദിവസത്തിനുള്ളിൽ തന്നെ വിവാഹം നടത്തുവാൻ സമ്മതമാണെന്ന് അറിയിച്ചു, ഞാൻ അത് പറയുവാനാണ് നിന്നെ ഇപ്പോൾ വിളിച്ചത് ”
” അതെയോ ok അമ്മേ… ”
അവൻ അതീവ സന്തോഷത്തിൽ ഗൗരി യെ നോക്കി.
അമ്മാളു ഏതോ ഒരു ഡ്രസ്സ് എടുത്തിട്ട് അത് ഇട്ടു നോക്കുവാൻ ട്രൈയൽ റൂമിൽ കയറിയത് ആണ്.. ഗൗരി പുറത്ത് അവളെ വെയിറ്റ് ചെയുക ആയിരുന്നു.
ഹരി അവളുടെ അടുത്തേക്ക് നടന്നു ചെന്നു.
അവൻ വരുന്നത് കണ്ടു ഗൗരി അല്പം മാറി നിന്നു.
“ഗൗരി കുട്ടി നീ ഈ ഹരിയുടെ സ്വന്തം ആകാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രമേ ബാക്കി ഒള്ളൂ…”പതിഞ്ഞ ശബ്ദത്തിൽ അവളുടെ കാതോരം ചെന്ന് അവൻ പറഞ്ഞു.
തുടരും..
തുടരും.