Celebrities

ശരിക്കും ചെയ്തോളൂയെന്ന് പാർവതി, ടേക്കിൽ ചെയ്യാമെന്ന് ഞാൻ; ഉള്ളൊഴുക്കിലെ ബെഡ് റൂം സീനിനെ കുറിച്ച് പ്രശാന്ത് മുരളി | prashanth-murali-shares-his-experiences

അടുത്ത കാലത്തിറങ്ങിയ മലയാള സിനിമകളിൽ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഉള്ളൊഴുക്ക്. നവാ​ഗതനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ഉർവ്വശി, പാർവതി എന്നിവരുടെ മികച്ച അഭിനയമു​ഹൂർത്തങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു. അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ കറി ആന്റ് സയനൈഡ് എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അധികം സ്ക്രീൻ സ്പേസ് ഇല്ലെങ്കിലും ഉള്ളൊഴുക്കിൽ മാറ്റി നിർത്താൻ പറ്റാത്ത കഥാപാത്രമാണ് പ്രശാന്ത് മുരളി ചെയ്തത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് പ്രശാന്ത് മുരളി.ഉർവശി, പാർവതി എന്നിവർക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവും പ്രശാന്ത് പങ്കുവെച്ചു. സൈന സൗത്ത് പ്ലസിനോടാണ് പ്രതികരണം.

ഉർവശി മാം അത്രയും എക്സ്പീരിയൻസ്ഡായിട്ടുള്ളയാളാണ്. എത്രയോ ആർട്ടിസ്റ്റുകളുടെയും സംവിധായകരുടെയും കൂടെ അഭിനയിച്ചു. പാർവതി ദേശീയ തലത്തിലുള്ള സംവിധായകർക്കൊപ്പം അഭിനയിച്ചതാണ്. ഇവർ രണ്ട് പേരും നിൽക്കുമ്പോൾ തു‌‍ടക്കത്തിൽ എനിക്ക് ഭയങ്കര പ്രശ്നമായിരുന്നു. ഓക്കെ ആകുമോ, വർക്കൗട്ട് ആകുമോ എന്നൊക്കെ.

കല്യാണം കഴിഞ്ഞിട്ടുള്ള ബെഡ് റൂം സ്വീക്വൻസ് റിഹേഴ്സൽ എടുത്തപ്പോൾ പാർവതിക്ക് സംശയം. ഞാനിത് ചെയ്യുമോ, പ്രശ്നമാകുമോ എന്ന്. ശരിക്കും ചെയ്തോളൂയെന്ന് പറഞ്ഞു. ടേക്കിൽ ചെയ്യാമെന്ന് ഞാൻ. ടേക്കിൽ ചെയ്തപ്പോൾ ഓക്കെ ആയെന്നും നടൻ വ്യക്തമാക്കി. ഉള്ളൊഴുക്കിൽ മരിച്ച് കിടക്കുന്ന സീനിനെക്കുറിച്ചും പ്രശാന്ത് മുരളി സംസാരിച്ചു. ഫ്രീസർ ഒറിജിനിലാണ്. കുറച്ച് കഴിഞ്ഞാൽ അതിനകത്തെ ഓക്സിജൻ തീരും. രണ്ട് പേരും ഇരുന്ന് സംസാരിക്കുന്ന സീനാണ് എനിക്ക് ഏറ്റവും ബുദ്ധിമുട്ടായത്.

ഒറ്റ ഷോട്ടിനാണ് ചെയ്യുന്നത്. അത്രയും സമയം ശ്വാസം നിയന്ത്രിക്കണം. അതിനപ്പുറം തനിക്ക് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നും പ്രശാന്ത് മുരളി പറഞ്ഞു. ഷോട്ടിന് മുമ്പ് വരെ ഇവരെല്ലാം പൊട്ടിച്ചിരിച്ച് തമാശ പറയും. അത് കഴിഞ്ഞ് ഒറ്റ മാറ്റമാണെന്നും പ്രശാന്ത് മുരളി പറയുന്നു. തന്റെ കരിയർ ​ഗ്രാഫിനെക്കുറിച്ചും പ്രശാന്ത് മുരളി സംസാരിച്ചു. അങ്കമാലി ഡയറീസ് കഴിഞ്ഞ് ജെല്ലിക്കെട്ട് കിട്ടി. അത് കഴിഞ്ഞ് ജനമൈത്രി. ഇതിങ്ങനെ തുടരുമെന്ന് ഞാൻ കരുതി.

പക്ഷെ അങ്ങനെയല്ല ഫോളോ അപ്പ് ചെയ്യുന്നതിന്റെ പോരായ്മയുണ്ട് എനിക്ക്. ആളുകളെ കണ്ട് സംസാരിക്കുന്നത് കുറവാണ്. സിനിമകൾ കുറഞ്ഞ സമയത്ത് താൻ ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ടെന്നും പ്രശാന്ത് മുരളി വ്യക്തമാക്കി. ഉള്ളൊഴുക്കിനെക്കുറിച്ച് നേരത്തെ പാർവതി തിരുവോത്തും സംസാരിച്ചിട്ടുണ്ട്. തിരക്കഥ വായിച്ചപ്പോൾ ആദ്യം താൻ റിജക്ട് ചെയ്യുകയാണുണ്ടായതെന്ന് പാർവതി തുറന്ന് പറഞ്ഞു. അത്രയും ഡാർക്ക് ആയ കഥയിലേക്ക് ചെല്ലാൻ താേന്നിയിരുന്നില്ല. മറ്റാരെയെങ്കിലും വെച്ച് ചെയ്യാൻ പറഞ്ഞതാണ്. എന്നാൽ വീണ്ടും തന്നെ സമീപിക്കുകയായിരുന്നെന്ന് പാർവതി വ്യക്തമാക്കി.

content highlight: prashanth-murali-shares-his-experiences