Celebrities

ഭംഗി ഇല്ല, പെട്ടെന്ന് കണ്ടപ്പോള്‍ ട്രാൻസ്ജൻഡർ ആണെന്ന് തോന്നി; സാനിയക്കെതിരെ രൂക്ഷവിമർശനം | saniya-iyappan-gets-slammed-for-her-new-look

റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ താരമാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തി​ന്റെ പോസ്റ്റുകൾ പലപ്പോഴും വൈറലവാറുണ്ട്. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.

പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. ഈ മാസം റിലീസ് ചെയ്ത ചിത്രത്തിലെ സാനിയയുടെ പ്രകടനത്തിന് പ്രശംസ ലഭിക്കുന്നുണ്ട്. എമ്പുരാൻ നടിയുടെ പുതിയ പ്രോജക്ട്.

ഇപ്പോഴിതാ സാനിയയുടെ പുതിയ ചിത്രവും ശ്രദ്ധ നേടുകയാണ്. വനിത മാസികയുടെ കവറിനായി പകര്‍ത്തിയ സാനിയയുടെ ചിത്രമാണ് വൈറലായത്. പിങ്ക് നറത്തിലുള്ള ഗൗണ്‍ ആണ് ചിത്രത്തില്‍ സാനിയ ധരിച്ചിരിക്കുന്നത്.

മനോഹരമാണ് ഫോട്ടോ. എന്നാല്‍ ചിലര്‍ ചിത്രത്തിലെ സാനിയയുടെ ലുക്കിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇത്തവണ വസ്ത്രമല്ല സാനിയയുടെ മുഖമാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെടുന്നത്. താരം പ്ലാസ്റ്റിക് സര്‍ജറിയും നോസ് ജോബുമൊക്കെ ചെയ്ത് മുഖം വൃത്തികേടാക്കിയെന്നാണ് ചിലരുടെ കമന്റുകള്‍.

”മുഖത്തിന്റെ ഷെയ്പ്പ് മാറിയോ? ആണിനെ പോലെയുണ്ട്. വല്ലാതെ നിരാശപ്പെടുത്തി, മൊഞ്ചുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന ആളായിരുന്നു. ഇതെന്തുപറ്റി? ഭംഗി ഇല്ല, പെട്ടെന്ന് കണ്ടപ്പോള്‍ ട്രാന്‍സ്‌ജെന്റാര്‍ ആണെന്ന് തോന്നി. മേക്കപ്പ് ആന്റ് ഹെയര്‍ കവര്‍ ചെയ്യുമ്പോഴെങ്കിലും പരിചയ സമ്പന്നരായ ആളുകളെ വച്ച് ചെയ്തൂടേ?, മുഖത്തിന് ചേരാത്ത ഹെയര്‍ സ്റ്റൈല്‍, മേക്കപ്പും മുഖത്തെ മാറ്റങ്ങളും കാരണം സ്വാഭാവിക ഭംഗി നഷ്ടമാകുന്നു, നോസ് ജോബ്, ലിപ് സര്‍ജറി, ചീക്ക് അഡ്ജസ്റ്റ്‌മെന്റ്, ജോലൈന്‍ അഡ്ജസ്റ്റ്‌മെന്റ്, നല്ല ബോര്‍ ലുക്ക്, പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തോ മുഖത്ത് എന്തോ മാറ്റം?” എന്നിങ്ങനെയാണ് സാനിയയുടെ ചിത്രത്തിന് ലഭിക്കുന്ന കമന്റുകള്‍.

അതേസമയം ഈ കമന്റുകള്‍ക്കൊന്നും മറുപടി നല്‍കാന്‍ തന്റെ സമയം നഷ്ടപ്പെടുത്തുന്നില്ല സാനിയ. നേരത്തെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയയിലെ മോശം കമന്റുകളോടുള്ള തന്റെ സമീപനം സാനിയ വ്യക്തമാക്കിയിരുന്നു.

കമന്റുകള്‍ അന്നും ഇന്നും നോക്കാറില്ല. പിന്നെ ട്രോള്‍ നല്ലതാണ്. അതുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സ് കൂടിയതെന്നാണ് സാനിയ പറഞ്ഞത്. എന്നാല്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്ത് കമന്റിടുന്നവരുണ്ടെന്നും സാനിയ പറയുന്നു. സിനിമയില്‍ അവസരം കിട്ടാന്‍ ഡ്രസിന്റെ നീളം കുറയ്ക്കുന്നു എന്നൊക്കെ പറയുന്നവരോട് ഒരു മറുപടിയേയുള്ളൂ. അങ്ങനെ അവസരം കിട്ടിയിരുന്നുവെങ്കില്‍ ഞാനങ്ങു ഹോളിവുഡില്‍ എത്തുമായിരുന്നല്ലോ എന്നും സാനിയ പറഞ്ഞിരുന്നു.

content highlight: saniya-iyappan-gets-slammed-for-her-new-look