Celebrities

രണ്ടാമതും വിവാഹം കഴിക്കുന്നത് മോശം കാര്യമല്ലെന്ന് റിമി ടോമി; താനിനി കല്യാണമേ കഴിക്കുന്നില്ലെന്നും പറഞ്ഞിട്ടില്ലെന്നും ഗായിക | rimi-tomys-clarification-about-her-second-marriage

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി ശരിക്കും കാണുമ്പോൾ തന്നെ ആളുകൾക്ക് ഒരു പോസിറ്റീവ് ഫീൽ ചെയ്യാറുണ്ടെന്ന് പലപ്പോഴും പറയാറുണ്ട് ഒരേ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത് അതിനുള്ള കാരണവും ആവർത്തനവിരുദ്ധതയില്ലാത്ത സംസാരമാണ്. താരത്തിന്റെ പാട്ടുകളേക്കാളും സ്റ്റേജിലെ പെർഫോമൻസ് ആണ് ആളുകൾക്ക് ഏറെ ഇഷ്ടം കൂടാതെ തമാശകൾ പറഞ്ഞു സ്വയംചിരിക്കുകയും മറ്റുള്ളവരെ ചെരിപ്പിക്കുകയും ചെയ്യുന്ന റിമിടോമിയെ മലയാളികൾക്ക് വെറുക്കാനേ കഴിയില്ല. ഫിറ്റ്നെസിന് വലിയ പ്രാധാന്യം നൽകുന്ന റിമിക്കുണ്ടായ മേക്കോവറും ചെറുതല്ല.

2008 ലായിരുന്നു റിമി ടോമിയും റോയ്സും തമ്മിലുള്ള വിവാഹം. വിവാഹം ജീവിതം മുന്നോട്ട് പോകവെ ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും 2019 ൽ വേർപിരിയുകയും ചെയ്തു. വിവാഹമോചനം വലിയ തോതിൽ വാർത്താ പ്രാധാന്യം നേടി. റോയ്സ് മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നെങ്കിലും റിമി പിന്നീടൊരു വിവാഹത്തിന് തയ്യാറായിട്ടില്ല. റിമി ടോമി രണ്ടാമതും വിവാഹിതയാകുന്നു എന്ന് ഒന്നിലേറെ തവണ ​ഗോസിപ്പുകൾ വന്നെങ്കിലും ഇതൊന്നും സത്യമായിരുന്നില്ല. ഇപ്പോഴിതാ അത്തരം വാർത്തകളോട് പ്രാർത്ഥികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് റിമി ടോമി.

‘എന്നെ പറ്റി വന്ന വാര്‍ത്തയില്‍ ചെറിയൊരു കാര്യമുണ്ടായിരുന്നു. അത് ഊതിപെരുപ്പിച്ചു എന്ന് പറയാം. അതല്ലാതെ ജീവിച്ചിരിക്കുന്നവരെ പോലും മരിച്ചു എന്ന് പറയുകയും അവര്‍ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് കൊണ്ടുള്ള പോസ്റ്റുകളൊക്കെ പ്രത്യക്ഷപ്പെടാറുണ്ട്. ഇതൊക്കെ വളരെ മോശമാണെന്നല്ല പറയേണ്ടത്. ക്രൂരതയാണെന്ന് പറയണം.

ഇപ്പോള്‍ തന്നെ എന്റെ കല്യാണമായെന്ന് പറഞ്ഞുള്ള രണ്ട് മൂന്ന് വീഡിയോ ഞാന്‍ കണ്ടിരുന്നു. ഇതൊക്കെ കുറേ ആളുകളെങ്കിലും വിശ്വസിച്ചേക്കും. രണ്ടാമതും വിവാഹം കഴിക്കുക എന്നത് മോശം കാര്യമൊന്നുമല്ല. ഞാനിനി കല്യാണമേ കഴിക്കുന്നില്ലെന്നും പറഞ്ഞിട്ടില്ല. പക്ഷേ കല്യാണം കഴിക്കാതെ അങ്ങനെ ചെയ്തു എന്ന് പറയേണ്ടതില്ലല്ലോ. കുറച്ചെങ്കിലും സത്യമുള്ള കാര്യങ്ങള്‍ വേണം കൊടുക്കാന്‍.

ഞാന്‍ രണ്ടാമതും വിവാഹം കഴിക്കാന്‍ പോവുകയാണെങ്കില്‍ ആദ്യം തന്നെ നിങ്ങളോട് പറയുന്നത് ഞാനായിരിക്കും. അങ്ങനൊരു സംശയം ഉണ്ടെങ്കില്‍ എന്നോട് നേരിട്ട് ചോദിക്കാമല്ലോ. എല്ലാ കാര്യങ്ങളും എന്റെ യൂട്യൂബ് ചാനലിലൂടെ ഇനി പങ്കുവെക്കുന്നതായിരിക്കും.

പിന്നെ എന്റെ ആരോഗ്യാവസ്ഥയെ പറ്റി ചോദിക്കുന്നവരോട് കൈയ്ക്ക് യാതൊരുവിധ കുഴപ്പങ്ങളുമില്ല. ഇനിയങ്ങോട്ടും ഒന്നും വരുത്തരുതെ എന്ന് പ്രാര്‍ഥിക്കുകയാണ്. എടുത്തോ പിടിച്ചോ എന്ന് പറഞ്ഞ് ആരും ഭാരം ഉയര്‍ത്താന്‍ നില്‍ക്കരുത്. തമാശയ്ക്കാണെങ്കിലും അങ്ങനെ ചെയ്യരുത്. ആര്‍ക്കാണെങ്കിലും ഇങ്ങനൊക്കെ പറ്റും. വേറെ വിശേഷങ്ങളില്ല.

ഇനി പുതിയ വ്‌ലോഗുമായി ഞാന്‍ നിങ്ങളിലേക്ക് വരും. മുന്‍പ് കൊവിഡ് കാലത്ത് പലതരം വിഷയങ്ങള്‍ പങ്കുവെച്ച് കൊണ്ട് ഈ ചാനല്‍ ആക്ടീവായിരുന്നു. അതുപോലെ നല്ല കണ്ടെന്റുകളുമൊക്കെയായി താന്‍ വീണ്ടും വരുന്നതായിരിക്കുമെന്നും’ റിമി പറയുന്നു.

content highlight : rimi-tomys-clarification-about-her-second-marriage