ന്യൂഡല്‍ഹി: ഓസ്ട്രേലിയയില്‍ ‘ദ ബ്ലഫ്’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഇപ്പോളിതാ ചിത്രത്തിലെ അസാധാരണമായ ലുക്കിലൂടെയാണ് നടി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. നടിയുടെ ഒരു ഫാന്‍ പേജാണ് പുതിയ ചിത്രത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളില്‍, പ്രിയങ്ക ചോപ്ര ഒരു മൊഹാക്ക് ഹെയര്‍സ്റ്റൈല്‍ ചെയ്തിരിക്കുന്നത് കാണാം, ഇത് ആരാധകരില്‍ കൗതുകമുണര്‍ത്തി. പ്രിയങ്ക, ഒരു കടല്‍ക്കൊള്ളക്കാരിയുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
View this post on Instagram
കടല്‍ക്കൊള്ളക്കാരുടെ കപ്പലില്‍ പ്രിയങ്ക ഒരു രംഗം ചിത്രീകരിക്കുന്നതാണ് ചിത്രങ്ങളില്‍ ഉള്ളത്. നിമിഷനേരം കൊണ്ടായിരുന്നു ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തത്. പുറത്തു വന്നിരിക്കുന്ന ചിത്രങ്ങളിലെ താരത്തിന്റെ ഹെയര്‍ സ്റ്റൈലാണ് ഇപ്പോള്‍ ചര്‍ച്ച ആകുന്നത്. നിരവധി പേരാണ് ഹെയര്സ്റ്റെലിനെ കുറിച്ച് കമന്റ് ബോക്സുകളില്‍ അഭിപ്രായം പ്രകടിപ്പിച്ച് മുന്നോട്ട് വന്നത്. പ്രിയങ്ക തന്റെ 42-ാം ജന്മദിനം ആഘോഷിച്ചതും ഈ സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു.
View this post on Instagram
കഴിഞ്ഞ ദിവസം പ്രിയങ്കയുടെ പങ്കാളി നിക് ജൊനാസ്, തങ്ങളുടെ പ്രപ്പോസല്‍ ആനിവേഴ്സറിയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ആറു വര്‍ഷം മുന്‍പ് പ്രിയങ്ക ചോപ്രയെ പ്രപ്പോസ് ചെയ്ത ദിവസത്തെ ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര കൈകൊണ്ട് മുഖം മറച്ചിരിക്കുന്നതായി കാണാം.
‘സുന്ദരിയായ സ്ത്രീയോട് തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടിട്ട് ഇന്നേക്ക് ആറു വര്‍ഷം. വിവാഹത്തിന് സമ്മതിച്ചതിന് നന്ദി’, എന്നായിരുന്നു കുറിപ്പ്. ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് നിക് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. നിക്ക് പങ്കുവെച്ച ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. നിരവധി ആരാധകരാണ് ഇരുവര്‍ക്ക് ആശംസകളുമായി എത്തിയത്.