കോഴിക്കോട്: മുക്കം ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. തൊണ്ടിമ്മൽ മരക്കാട്ടുപുറം സ്വദേശിനി താഴത്തു വീട്ടിൽ മാധവി(74) യെയാണ് രക്ഷപ്പെടുത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ മുക്കം അഗസ്ത്യമുഴി പാലത്തിന് സമീപമായിരുന്നു സംഭവം. കുളിക്കാനായി പുഴയിൽ ഇറങ്ങിയ മാധവി ഒഴുക്കിൽപ്പെടുകയായിരുന്നു. പുഴയിലൂടെ മൂന്ന് കിലോമീറ്ററോളം വയോധിക ഒഴുകിപ്പോയി. ശേഷം ഇതുവഴി വന്ന ഓട്ടോ ഡ്രൈവര്‍ ദിലീപ് സംഭവം കണ്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ മുക്കം ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി.
അഗ്നിരക്ഷാ സേനാംഗങ്ങളും അഫ്നാസ്, സജീര്‍, ദിലീപ് എന്നീ നാട്ടുകാരും പുഴയിലേക്ക് ചാടി മാധവിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. മാധവിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.
സ്റ്റേഷന് ഓഫീസര്‍ എം അബ്ദുല്‍ ഗഫൂര്‍, അസി. സ്റ്റേഷന് ഓഫീസര്‍ ഗ്രേഡ് പി അബ്ദുല്‍ ഷുക്കൂര്‍, സേനാംഗംങ്ങളായ ആര് മിഥുന്, കെ ഷനീബ്, കെ അഭിനേഷ്, എം സുജിത്ത്, എം നിസാമുദ്ധീന്‍, കെ എസ് ശരത്, വി എം മിഥുന്, കെ എസ് വിജയകുമാര്‍, ചാക്കോ ജോസഫ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.