Movie News

ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരു ഗംഭീര ത്രില്ലര്‍പ്രണയകഥ; ‘ പട്ടം’ തീയേറ്ററിലേക്ക്-The campus thriller love story ‘Pattam’ is coming to theatres

ക്യാമ്പസ് പശ്ചാത്തലത്തിലുള്ള വ്യത്യസ്തമായൊരു ത്രില്ലര്‍ പ്രണയകഥ അവതരിപ്പിക്കുകയാണ് ‘പട്ടം’ എന്ന ചിത്രം. രജീഷ് തെറ്റിയോട് കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ബിഗ്‌സോണ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജാസിം റഷീദാണ് നിര്‍മ്മിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ പട്ടം, ഓഗസ്റ്റ് ആദ്യം ക്യപാനിധി സിനിമാസ് തീയേറ്ററിലെത്തിക്കും.

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ട് ക്യാമ്പസ് പശ്ചാത്തലത്തില്‍ ആനുകാലിക പ്രസക്തി ഉള്ള ഒരു വിഷയം ആണ് പട്ടം അവതരിപ്പിക്കുന്നത്. പട്ടത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിക്കഴിഞ്ഞു. ചിത്രത്തിലെ അളിയന്‍ സോംങ് എന്നറിയപ്പെട്ട ഗാനം, ഒരു കോടിയോളം പ്രേക്ഷകരാണ് കണ്ടത്. റീല്‍സ് ചെയ്യുന്ന ചെറുപ്പക്കാര്‍ ഈ ഗാനം ഏറ്റെടുത്തിരുന്നു.പരിസ്ഥിതി ക്യാമ്പിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു പ്രണയകഥയാണിത്. ആനുകാലിക പ്രസക്തി ഉള്ള വിഷയം ,നല്ലൊരു ത്രില്ലര്‍ ചിത്രമായി അവതരിപ്പിച്ചിരിക്കുന്നു. നൂറോളം പുതുമുഖങ്ങള്‍ വേഷമിടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ബിഗ് സോണ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജാസിം റഷീദ് നിര്‍മ്മിക്കുന്ന പട്ടം, രജീഷ് തെറ്റിയോട് കഥ എഴുതി സംവിധാനം ചെയ്യുന്നു. തിരക്കഥ – കവിത വിശ്വനാഥ്, ക്യാമറ – വിപിന്‍ രാജ്, ഗോപു പ്രസാദ്, എഡിറ്റര്‍ – അനീഷ് കുമാര്‍, അഖില്‍ രാജ് പുതുവീട്ടില്‍, ഗാനങ്ങള്‍ – രജീഷ് തെറ്റിയോട്, ശ്രീജിത്ത് ജെ.ബി,സംഗീതം – പ്രശാന്ത് മോഹന്‍ എം.പി, ഗായകര്‍ – ഉണ്ണി മേനോന്‍, വിധു പ്രതാപ് ,അഞ്ചു ജോസഫ്, അനാമിക, ആന്‍സി സജീവ്, ഡോ.പവിത്ര മോഹന്‍, ശ്രീജിത്ത്, സൗമ്യ, പശ്ചാത്തല സംഗീതം – ജുബൈര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – തൊടിയൂര്‍ രാജശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ക്ലമന്റ് കുട്ടന്‍, മാനേജര്‍ – ബാരിഷ് ജസീം,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ഗാന്ധിക്കുട്ടന്‍, അസോസിയേറ്റ് ഡയറക്ടര്‍ – ശാലിനി എസ്.ജോര്‍ജ്, ആര്‍ട്ട് – റിനീഷ് പയ്യോളി, മേക്കപ്പ് – രഞ്ജിത്ത് ഹരി, ആക്ഷന്‍ – ബ്രൂസ്ലി രാജേഷ്, കോസ്റ്റ്യൂം – ഷംനാദ് പറമ്പില്‍, കാസ്റ്റിംഗ് ഡയറക്ടര്‍ – ഷംനാദ് പറമ്പില്‍,ഡിസൈന്‍ – റോസ് മേരി ലില്ലു,പി.ആര്‍.ഒ- അയ്മനം സാജന്‍, വിതരണം – കൃപാ നിധി സിനിമാസ്.
ചിറ്റുഎബ്രഹാം,ശ്രീദര്‍ശ്,ജാസിം റഷീദ്, മാത്യൂജോറ്റി,ജിഷ്ണു,റിഷ,ശരണ്യ,ലയന,ബിനീഷ് ബാസ്റ്റിന്‍,ജൂഹി, ജയന്‍ ചേര്‍ത്തല, ബാലാജി ശര്‍മ, ശ്രീകുമാര്‍, റിയാസ്, ഷിബു ലബാന്‍, അപര്‍ണ്ണ ,അനാമിക, തുടങ്ങിയവര്‍ അഭിനയിക്കുന്നു.