മലയാളത്തിലെ മുന്‍നിര നായികമാരില്‍ പ്രധാനിയാണ് പ്രിയ വാര്യര്‍. ഒരുപാട് ആരാധകര്‍ ഉള്ള നടി, സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. 2019ല്‍ ഇറങ്ങിയ ‘ഒരു അഡാര്‍ ലൗ’ എന്ന സിനിമയിലൂടെയാണ് പ്രിയ വാര്യര്‍ അഭിനയ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ നടിയുടെ അഭിനയ രംഗങ്ങള്‍ വലിയ ഹിറ്റുമായിരുന്നു.
ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയ ഡാന്‍സര്‍ ആയി മാറിയ ആളാണ് പ്രണവ് ശശിധരന്. നിരവധി പരിപാടികളില്‍ കൊറിയോഗ്രാഫറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇതാ പ്രിയ വാര്യരുടെയും പ്രണവ് ശശിധരന്റെയും ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. നിരവധി ഫാന്‍സ് ഫോളോവേഴ്സ് ഉളള സെലിബ്രിറ്റികളാണ് ഇരുവരും.
View this post on Instagram
പ്രണവ് ശശിധരനാണ് തങ്ങളുടെ ഒരുമിച്ചുളള ചിത്രം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റ്സുകള്‍ ആണ് ചിത്രത്തിന് നിമിഷനേരം കൊണ്ട് തന്നെ ലഭിക്കുന്നത്. ‘പച്ചമാങ്ങ, പഴുത്ത മാങ്ങ’എന്നാണ് പ്രണവ് ഈ ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. പ്രണവ് മഞ്ഞക്കൂര്ത്തിയും വെള്ളമുണ്ടും ധരിച്ച് ഒരു നാടന്‍ വേഷത്തിലും പ്രിയ വാര്യര്‍ പച്ചനിറത്തിലുള്ള ലഹങ്കയുമാണ് ധരിച്ചിരിക്കുന്നത്. ഒരുപക്ഷേ പച്ച നിറവും മഞ്ഞനിറവും ഉള്ള വസ്ത്രം ധരിച്ചത് കൊണ്ടാവാം, പ്രണവ് ചിത്രത്തിന് പച്ചമാങ്ങ പഴുത്ത മാങ്ങ എന്ന ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.
ചിത്രം പങ്കുവെച്ച ഉടന്‍തന്നെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ചില കമന്റുകള്‍ ആകട്ടെ വളരെ കൗതുകമുളളതുമാണ്. ആരാധകരുടെ ചില കമന്റുകള്‍ക്ക് മറുപടിയുമായി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത് ‘കണ്‍ഗ്രാജുലേഷന്‍സ്’എന്നാണ്. എന്നാല്‍ അതിന് പ്രണവ് കമന്റ് മറുപടി നല്‍കിയിരിക്കുന്നത് ‘ഞങ്ങള്‍ സുഹൃത്തുക്കള്‍’ആണെന്നാണ്.
ചിത്രത്തിന് കമന്റ്മായി പ്രണവിന്റെ ഉറ്റ സുഹൃത്ത് സുഹൈദ് കുക്കുവും രംഗത്തെത്തി. ‘നിങ്ങള്‍ എപ്പോള്‍ മീറ്റ് ചെയ്തു’എന്നായിരുന്നു സുഹൈദിന്റെ കമന്റ്. അതോടൊപ്പം തന്നെ ഏറെ ചര്‍ച്ചയായിരിക്കുന്നത് പ്രിയവാര്യരുടെ കമന്റ് ആണ്, ‘എന്റെ ഈ സ്റ്റൈല്‍ അല്ലേ സ്റ്റൈലിനൊത്ത ഫിഗര്‍ അല്ലേ’എന്നായിരുന്നു പ്രിയയുടെ കമന്റ്.