Celebrities

അമ്മയ്ക്കും മകള്‍ക്കും ഒപ്പം ക്രൂയിസ് യാത്ര നടത്തി പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ വൈറല്‍-Priyanka Chopra goes whale watching with mom and daughter

തന്റെ തിരക്കേറിയ അഭിനയ ജീവിതത്തിനിടയിലും മകള്‍ക്കും അമ്മയ്ക്കും ഒപ്പം സമയം ചെലവഴിക്കുകയാണ് ബോളിവുഡിന്റെ പ്രിയതാരം പ്രിയങ്ക ചോപ്ര. നടിയുടെ വരാനിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘ദി ബ്‌ളഫ്’. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിനിടയിലും മകള്‍ക്കൊപ്പം ഇടവേളകള്‍ ആഘോഷിക്കുകയാണ് താരം.

അമ്മ മധു ചോപ്രക്കും മകള്‍ മാള്‍ട്ടിക്കും ഒപ്പം ക്വീന്‍ സാന്‍ഡിലെ ഒരു ക്രൂയിസില്‍ ഒഴിവുസമയം ആസ്വദിക്കാന്‍ പോയ ചിത്രങ്ങള്‍ പ്രിയങ്ക തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ക്രൂയിസ് യാത്രയിലെ ഫോട്ടോകളും റീലുകളും തന്റെ പോസ്റ്റില്‍ താരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോകളില്‍, അമ്മയ്ക്കും മകള്‍ക്കും ഒപ്പം കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കുന്ന പ്രിയങ്ക ചോപ്രയെയും കാണാം. കടലില്‍ കുതിച്ച് പായുന്ന തിമിംഗലങ്ങളുടെ ചിത്രങ്ങളും തരം പങ്കുവെച്ചിട്ടുണ്ട്. പര്‍പ്പിള്‍ കളര്‍ കോര്‍ഡ് സെറ്റിനൊപ്പെ കറുപ്പ് നിറത്തിലുളള ക്രോപ്പ് ടോപ്പാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്.

അതേസമയം തന്റെ പിതിയ ചിത്രത്തിലെ അസാധാരണമായ ലുക്കിലൂടെയും നടി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. നടിയുടെ ഒരു ഫാന്‍ പേജാണ് പുതിയ ചിത്രത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രങ്ങളില്‍, പ്രിയങ്ക ചോപ്ര ഒരു മൊഹാക്ക് ഹെയര്‍സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത് കാണാം, ഇത് ആരാധകരില്‍ കൗതുകമുണര്‍ത്തി. പ്രിയങ്ക, ഒരു കടല്‍ക്കൊള്ളക്കാരിയുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.