പ്രിയപ്പെട്ട മദ്യപാനികളെ… ഇന്ന് വന്നിരിക്കുന്നത് കുറച്ച് ചോദ്യങ്ങൾക്കുള്ള ഉത്തരവുമായാണ്. മദ്യപാനം നല്ലതല്ല കേട്ടോ…എന്നാലും പറയാം..
മദ്യത്തെപ്പറ്റിയുള്ള പത്തു സംശയങ്ങളും ഉത്തരങ്ങളും ..!
1. വാറ്റിനെക്കാൾ നല്ലൊരു മദ്യം വേറെയില്ല .
തട്ടുകടയിലും ഫൈവ് സ്റ്റാർ ഹോട്ടലിലും ദോശയുണ്ടാക്കുന്നത് ഒരേ ഫോർമുല ( പച്ചരി + ഉഴുന്ന് ) കൊണ്ടാവും . ഇതിലെ രണ്ടിലേയും വെത്യാസം എന്തെന്ന് തിരിച്ചറിയാനുള്ള വിവേകം അറിയാത്തവരെ തിരുത്താൻ പോവാതിരിക്കുക .!
2. തലചാരായം ചൂടോടെ കുടിക്കുന്ന കിക്ക് മറ്റൊന്നിലും കിട്ടില്ല .!!
ഒന്നാമത് ഫോർഷോട്സ് അഥവാ തലചാരായം കുടിക്കാൻ ഉള്ളതല്ല , സാധാ വാറ്റിൽ നിന്നും കിട്ടുന്നത് ക്ളീനിംഗിനും കോളം സ്റ്റിലിൽ നിന്നുള്ളത് lawn mower ഇൽ ഒഴിക്കാനും കൊള്ളാം . നിങ്ങൾ എങ്ങനെ വാഷ് അഥവാ കോട ഉണ്ടാക്കുന്നു എന്നതിനനുസരിച്ചു തലചാരായതിൽ ആൽഡിഹൈഡുകളും അസറ്റോണും മീതൈൽ ആൽക്കഹോളും ഉണ്ടാവും . നിങ്ങളുടേ ഭാഗ്യം അനുസരിച്ചു കണ്ണടിച്ചു പോവാനോ മരിക്കാനോ ഉള്ള സാധ്യത കൂടും എന്നർത്ഥം . വീര്യം ..!! നിങ്ങൾ കലത്തിൽ ഉണ്ടാക്കിയാലോ കുക്കറിൽ വാറ്റിയാലോ 60-70% abv യിൽ കവിയില്ല എന്നത് കൊണ്ട് വീര്യം അവിടെ നിൽക്കട്ടെ , സാധാരണ കോളം സ്റ്റീലിൽ 90 മുതൽ 95.5% abv കിട്ടും.
3. ജവാനെക്കാൾ നല്ലൊരു റമ്മില്ല .
ജവാനെ റം എന്നല്ല , സ്പിരിറ്റിൽ റം എസൻസ് കലർത്തിയ ” റം പോലെ” എന്നെ പറയാൻ കഴിയൂ .. ! മാരുതി ആൾട്ടോയെക്കാൾ നല്ലൊരു കാർ ലോകത്തിൽ ഇല്ലെന്നപോലെ ഒരു സത്യം ആണത് .!!
4. സ്കോച്ച് കഴിച്ചാൽ ശരീരത്തിൽ ദോഷമുണ്ടാവില്ല. വാറ്റുചാരായം അടിച്ചാൽ കിണ്ടി അടിച്ചു പോവും .!!!
സ്‌കോച്ചോ വാറ്റുചാരായമോ മരുന്നല്ല . ചെറിയ അളവിൽ മദ്യം വല്യ ദോഷം ചെയ്യില്ല , അല്പം ആനന്ദ ദായകവും ആണ് . നന്നായി വാറ്റാൻ അറിയുന്ന ആൾ വാറ്റുന്ന വാറ്റിനെക്കാൾ ദോഷം ഏറ്റവും ചീപ്പ് സ്കോച്ച് മദ്യം ചെയ്യും . സാങ്കേതികമായി ആര് സ്കോട്ലൻഡിൽ വിസ്കി ഉണ്ടാക്കിയാലും അത് സ്കോച്ച് ആയിരിക്കും .!
5. സിംഗിൾ മാൾട്ട് വിസ്കിയാണ് നല്ലത് .!
മനോരമയിൽ മോഹൻ വരയ്ക്കുന്ന ചിത്രങ്ങൾ ആണോ നല്ലതു എം എഫ് ഹുസൈന്റെയോ SH രാസായുടെ പെയിന്റിംഗ് ആണോ നല്ലത് എന്നപോലെയുള്ള ചോദ്യമാണ് അത് . ഹുസൈന്റെ ചിത്രങ്ങളെ ആസ്വദിക്കാൻ മാനസികമായി പക്വത വന്നവർക്ക് എന്നും ഹുസൈൻ ചിത്രങ്ങൾ ആവും നല്ലത് .അല്ലാത്തവർ മോഹന്റെ ചിത്രം ഇഷ്ടപ്പെട്ടോട്ടെ .!
6.ഇന്ത്യൻ മദ്യങ്ങൾ സ്കോച്ചിനെ അപേക്ഷിച്ചു വെറും കൂറയാണ് .!
നിയമ തടസ്സം കൊണ്ട് പോലും ഇന്ത്യയിലെ ഏറ്റവും മികച്ച മദ്യങ്ങൾ ഇന്ത്യയിൽ എല്ലായിടവും വിൽക്കാൻ നല്ല തടസ്സം ഉണ്ട് . അമൃതും ജോൺ പോളും ഇന്ദ്രിയും രാംപൂരും ഇന്ത്യയിൽ ആണുണ്ടാക്കുന്നത് . 2 ഇൻഡീസ് റമ്മും നീൽഗിരി ജിന്നും ഇന്ത്യയിൽ ആണുണ്ടാക്കുന്നത് . കാഴ്ചകളെ വിശാലമാക്കൂ , ഇന്ത്യൻ ഉൽപ്പന്നങ്ങളെ സ്വന്തമാക്കി ആസ്വദിക്കൂ .!!
7. വിദേശത്തു നിന്നും ഇറങ്ങുന്ന ഇന്ത്യൻ മദ്യങ്ങൾ കിടു ആണ് .
പ്രതിഭ എന്നൊന്നുണ്ട് , അത് പണമുണ്ടാക്കാനും പ്രശസ്തി ഉണ്ടാക്കും ഉള്ള ഒന്നല്ല , പെട്ടെന്ന് പ്രശസ്തി ആകാനുള്ള കുറുക്കു വഴിയാണ് അത്ര തന്നെ . അതിലെ നോവൽറ്റി ഫാക്റ്റർ മാറ്റി നിർത്തിയാൽ ആ വിലയ്ക്ക് അതിലേറെ നല്ലതു വേറെ വാങ്ങാൻ കിട്ടും . ഡിസ്റ്റിലിങ്ങിൽ ഒരു സൂത്ര വാക്യം ഉണ്ട് . ഇന്നുണ്ടാക്കിയതിലെ പിഴവുകൾ മനസ്സിലാക്കി നാളെയുള്ളതു കൂടുതൽ മെച്ചമാക്കൂ . പേരിനെക്കുറിച്ചു മറന്നേക്കൂ . word of mouth publicity നിങ്ങളുടേ പ്രോഡക്റ്റിനെ ലോകം അറിയിക്കും . ഉദാഹരണം അമൃത് വിസ്കി തന്നെ .!
8. മദ്യപാനം മോശം ശീലമാണ്
മദ്യപാനികൾ അല്ലാത്തവർക്ക് സുഹൃത്തുക്കൾ കുറവാകും എന്ന് കേട്ടിട്ടുണ്ടോ ? പാലും കോളയും കുടിച്ചൊരു ” സൗഹൃദ സദസ്സ് ” തുടങ്ങാൻ കഴിയില്ലാ , പാല് കുടിച്ചു ജീവിതം തുടങ്ങാമായിരിക്കും . പക്ഷെ തുറന്നു പറയാനും മനസ്സ് തുറക്കാനും നാണം മാറാനും ഒക്കെ മദ്യം ഒരു സഹായം ആണെന്ന് എല്ലാവർക്കും അറിയാം . പാല് കുടിച്ചാൽ നിങ്ങളിലെ നിങ്ങൾ പുറത്തുവരില്ല , എന്നാൽ മദ്യം കുടിച്ചാൽ യഥാർത്ഥ നിങ്ങളെ തിരിച്ചറിയാം ..!
9. മദ്യം ലോകം നശിപ്പിക്കും
ഭരണം വരെ നിലനിൽക്കാൻ മദ്യം ആവശ്യമാണ് . സർക്കാർ ഖജനാവിന്റെ നേടും തൂണ് തന്നെ മദ്യപാനികൾ ആയത്കൊണ്ട് അത്തരം ആരോപണങ്ങൾ വെറും ആരോപണങ്ങൾ തന്നെയാണ് .!
10. മദ്യം വിഷമാണ് ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത്
ലിംഗം അപകടമാണ് അതുണ്ടെങ്കിലേ ബലാത്സംഗം നടക്കൂ എന്നുകരുതി അതു മുറിച്ചു കളയാൻ പറയുമോ ? പകരം ലിംഗത്തിനല്ല തലച്ചോറിന് വിദ്യാഭാസം കൊടുത്തു ആവശ്യമുള്ളപ്പോൾ ലിംഗം ഉപയോഗിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത് . അതേപോലെ മദ്യം എങ്ങനെ കുടിക്കുക എന്ന് ചെറുപ്പം മുതലേ പഠിപ്പിക്കുക എന്നതാണ് വേണ്ടത് .!
മദ്യം ശരിയോ തെറ്റോ എന്നത് personal choice ആണ് . ആ choice ചെയ്യാൻ പ്രാപ്തരാക്കുകയാണ് കുടുംബവും സമൂഹവും വിദ്യാഭാസവും ചെയ്യേണ്ടത് .!
ഇത് മദ്യപാനം പ്രോത്സാഹിപ്പിക്കാൻ എഴുതിയതല്ല , മദ്യത്തിന്റെ ഉദ്ദേശം ലഹരി പ്രദാനം ചെയ്യുക എന്നതാണ് . ലഹരി പ്രദാനം ചെയ്യാൻ പല വഴികൾ ഉണ്ട് . അതിലേത് വേണമെങ്കിലും നിങ്ങൾക്ക് തെരഞ്ഞെടുക്കാം .
Content highlight : The side effects of alcohol include dependence and addiction