കർണാടകയിലെ മൈസൂർ എന്ന സ്ഥലത്തെ കിഴക്കേ അറ്റത്ത് ആയിരം അടി ഉയരത്തിൽ ചാമുണ്ഡി മലനിരകളിൽ സ്ഥിതിചെയ്യുന്ന പരമ്പരാഗത ഹിന്ദു ക്ഷേത്രമായ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്ക് ഒരു വർഷം എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം പറയാൻ പറ്റില്ല ദുർഗ്ഗാദേവിയുടെ പേരിൽ സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിൽ നന്ദിയുടെയും മഹിഷാസുരന്റെയും പ്രതിമകൾ ഉണ്ട് നന്ദിയുടെ ചെവിയിൽ ഇഷ്ടമുള്ള കാര്യം മന്ത്രിക്കുവാനുള്ള സൗകര്യവും ഇവിടെയുണ്ട് ഈ കാര്യം സാധ്യമാകും എന്നാണ് വിശ്വാസം കൊട്ടാരനഗരമായ മൈസൂരിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളിൽ ഒന്നായിയാണ് ഈ ക്ഷേത്രം കണക്കാക്കുന്നത്
ഇവിടെയുള്ള കാഴ്ചകൾ വളരെ മനോഹരമാണ് മഹാശക്തി പീഡങ്ങളിൽ ഒന്നാണ് ചാമുണ്ഡി ക്ഷേത്രം എന്നാണ് കണക്കാക്കുന്നത് ഈ ക്ഷേത്രത്തിലേക്ക് സന്ദർശകർ രണ്ടു വഴികളിലാണ് വരുന്നത് ഒന്നുകിൽ പടികൾ വഴി അല്ലെങ്കിൽ ഇഴ ചേർന്ന് താഴ്വര റോഡിലൂടെ മൈസൂർ മഹാരാജാക്കന്മാർ നൂറ്റാണ്ടുകളായി ആരാധിച്ചിരുന്ന ദേവതയാണ് ഇവിടെ ഉഗ്രരൂപം പൂണ്ട ദേവി ദുർഗ്ഗാദേവിയിൽ നിന്നുമാണ് ചാമുണ്ഡേശ്വരി എന്ന പേര് ലഭിച്ചത് എന്ന് കരുതപ്പെടുന്നു ദുർഗ്ഗാദേവിയുടെ വിഗ്രഹം എല്ലാ ദിവസവും അലങ്കരിക്കുന്ന ഒരു കാഴ്ചയും ഇവിടെ കാണാൻ സാധിക്കും പലതരം പഴങ്ങളും നാളികേരങ്ങളും പൂക്കളും ഒക്കെയാണ് ദേവിക്ക് സമർപ്പിക്കുന്നത്
ചാമുണ്ഡി മലനിരകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഈ ക്ഷേത്രത്തിൽ അസുരനായ മഹിഷാസുരന്റെ പ്രതിമയും കാണാൻ സാധിക്കും നിരവധി പ്രതിമകളാണ് ക്ഷേത്രത്തിലേക്കുള്ള വഴികളിൽ കാണാൻ സാധിക്കുന്നത് ഹിന്ദു പുരാണങ്ങളിൽ വലിയ പ്രാധാന്യമുള്ള പശുവിന്റെ പ്രതിമയും ഈ ക്ഷേത്രത്തിലുണ്ട് ലളിത മഹൽ കൊട്ടാരം ഉൾപ്പെടെ നഗരത്തിലെ നിരവധി പ്രധാന ഘടനകൾ ആണ് ഇവിടെ കാണാൻ സാധിക്കുന്നത്
ഈ ക്ഷേത്രത്തിന്റെ ചതുരാകൃതിയിലുള്ള വാസ്തുവിദ്യ വളരെ മനോഹരമായ ഒന്നുതന്നെയാണ് ഇവിടെയെത്തുന്ന ആളുകൾക്ക് സമ്മാനിക്കുന്ന അനുഭവം ദ്രാവിഡ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ഒരു ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ മനോഹരമായ 7 ഘട്ടങ്ങളാണ് കാണാൻ സാധിക്കുന്നത് പിരമിഡിൽ ഉള്ള ഗോപുരവും ശ്രീകോവിലിനു മുകളിലുള്ള ഒരു ചെറിയ ഗോപുരവും വ്യത്യസ്തമായ കാഴ്ച അനുഭവം തന്നെയാണ് നൽകുന്നത് പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന ഗോപുരത്തിന്റെ മുകളിൽ ഏഴ് സ്വർണ്ണ കലശങ്ങൾ കൂടി കാണാൻ സാധിക്കും അതോടൊപ്പം പ്രവേശന കവാടത്തിന്റെ ഗോപുരത്തിൽ ഗണപതിയുടെ ഒരു ചെറിയ ചിത്രവും നമുക്ക് കാണാം ഈ വാതിലിൽ വെള്ളി പൂശിയതും വ്യത്യസ്ത രൂപത്തിലുള്ള ദേവിയുടെ ചിത്രങ്ങളും വിനോദസഞ്ചാരികളെ വരവേൽക്കുന്നു
ക്ഷേത്രത്തിലെത്തുന്നവർക്ക് കാണുവാൻ വേറെയും കാഴ്ചകൾ ഇവിടെയുണ്ട് മഹാബലാദ്രി നാരായണസ്വാമി ക്ഷേത്രങ്ങൾ മഹിഷാസുര നന്ദി പ്രതിമകൾ തുടങ്ങിയവയാണ് ഇവിടെ കാണാൻ സാധിക്കുന്നത് അതോടൊപ്പം ചാമുണ്ഡി മലനിരകളുടെ മനോഹാരിതയും മൈസൂർ രാജകുടുംബത്തിന്റെ പ്രൗഢി വിളിച്ചോതുന്ന രീതിയിൽ ഒരുക്കിയിട്ടുള്ള ഒരു ലളിത കൊട്ടാരം കൂടി ഇവിടെ കാണാൻ സാധിക്കും മലമുകളിൽ നിർമ്മിച്ചിരിക്കുന്ന ഇത് മൈസൂർ നഗരത്തിന്റെയും വിദൂര സ്ഥലങ്ങളുടെയും ഒക്കെ ആകർഷകമായ കാഴ്ചയാണ് നൽകുന്നത് രാവിലെ 7 30 മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെയും 3 30 മുതൽ വൈകിട്ട് ആറുമണി വരെയും രാത്രി 7 30 മുതൽ 9 മണി വരെയും ആണ് ക്ഷേത്രത്തിൽ ദർശനം ഉണ്ടാവുക സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഈ ക്ഷേത്രം കാണുവാൻ കുറച്ചുകൂടി ഭംഗിയാണ് ഒരു പനോരമിക്ക് കാഴ്ചയാണ് ഈ ചാമുണ്ഡി ഹിൽസ് ആ സമയത്ത് നൽകുന്നത്