യുവാവിന്റെ നല്ലമനസ് കാരണം തീവണ്ടികള്‍ വൈകിയോടി. മുംബൈയിലെ ചര്‍ച്ച്‌ഗേറ്റ് റെയില്‍വേ സ്‌റ്റേഷനില്‍ ആണ് സംഭവം. കനത്ത മഴയില്‍ മുംബൈയിലെ ജീവിതം താറുമാറായതിന് പിന്നാലെയാണ് മഴക്കോട്ടും ഒന്നാന്തരം ‘പണി’ കൊടുത്തത്. രണ്ടാം പ്ലാറ്റ്‌ഫോമില്‍ തീവണ്ടി കാത്തിരിക്കുകയായിരുന്ന യുവാവ് മൂന്നാം പ്ലാറ്റ്‌ഫോമിലുള്ള സുഹൃത്തിന് മഴക്കോട്ട് എറിഞ്ഞു നൽകിയത്.
മഴയില്‍ നിന്ന് യുവതിയെ രക്ഷിക്കാനായി യുവാവ് മഴക്കോട്ട് പ്ലാറ്റ്‌ഫോമുകള്‍ക്കിടയിലൂടെ എറിഞ്ഞുകൊടുക്കുകയായിരുന്നു. എന്നാല്‍ ഇത് പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയിലുള്ള റെയില്‍വേ ലൈനുകള്‍ക്കൊപ്പം പരന്നുകിടക്കുന്ന ഇലക്ട്രിക് വയറില്‍ കുടുങ്ങി.
സംഭവം ആളുകള്‍ ഓടിക്കൂടുകയും റെയില്‍വേ ഉദ്യോഗസ്ഥര്‍ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. തുടര്‍ന്ന് നീളമുള്ള വടി കൊണ്ടുവന്ന് മഴക്കോട്ട് അവിടെ നിന്ന് എടുത്തുമാറ്റി. ഇതിന് 25 മിനിറ്റോളം സമയമെടുത്തു. അത്രയും സമയം തീവണ്ടികള്‍ വൈകിയോടുകയും ചെയ്തു. ഇതിന് പിന്നാലെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.