രാജകീയ നഗരം എന്ന പേരിലാണ് മൈസൂർ അറിയപ്പെടുന്നത് രാജകീയ നഗരമായ മൈസൂറിൽ സ്ഥിതി ചെയ്യുന്ന ജഗൻമോഹൻ കൊട്ടാരം മൈസൂരിന്റെ മനോഹാരിതയിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് എല്ലാവർക്കും അറിയാം ഈ കൊട്ടാരത്തിൽ അവകാശപ്പെടാൻ മഹത്തായ ഒരു ചരിത്രം കൂടിയുണ്ട് മൈസൂരിലെ വടയാർമാരുടെ പ്രധാന വസതിയായ അംബാ വിലാസ് കൊട്ടാരം തീപിടുത്തത്തെ തുടർന്ന് പുതുക്കിപ്പണിത സമയത്ത് ഈ കൊട്ടാരം ഉപയോഗിച്ചിരുന്നു നഗരത്തിൽ സ്ഥിതിചെയ്യുന്ന 7 കൊട്ടാരങ്ങളിൽ ഒന്നായ ഇത് ഭരണകാലത്ത് മനോഹരമായ രീതിയിൽ പണികഴിപ്പിച്ച ഒന്നാണ്
ജഗമോഹൻ കൊട്ടാരം ഇന്ന് അതിമനോഹരമായ ഒരു ആർട്ട് ഗ്യാലറിയാണ് പൊതുജനങ്ങൾക്ക് കാണാൻ സാധിക്കുന്ന അതിമനോഹരമായ കലാസൃഷ്ടികൾ കൊണ്ട് സമ്പൂർണ്ണമാണ് ഇവിടം മൈസൂറിന്റെ ഭരണനേ നിർമ്മാണ കാര്യങ്ങളിൽ ദീർഘകാലം ഒരു സുപ്രധാന പങ്ക് വഹിച്ച കൊട്ടാരം തന്നെയാണ് ഇതും മൈസൂർ സർവകലാശാലയുടെ ആദ്യകാല ബിരുദധാര ചടങ്ങുകൾ അടക്കം നടന്നത് ഇവിടെയാണെന്നാണ് പറയപ്പെടുന്നത് 1915 ലാണ് കൊട്ടാരം ഒരു ആർട്ട് ഗ്യാലറിയായി മാറ്റുന്നത് രണ്ടായിരത്തിലധികം പെയിന്റിങ്ങുകൾ സുരക്ഷിതമായി ഇവിടെ സൂക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്
ഈ കൊട്ടാരത്തിന്റെ വാസ്തുവിദ്യ വളരെ മനോഹരമായി ഒന്നാണ് പ്രധാന വാതിലുകൾ സാധാരണ ഹിന്ദു വാസ്തുവിദ്യയാണ് എടുത്ത് കാണിക്കുന്നത് എങ്കിൽ വിഷ്ണുവിന്റെ പത്ത് അവതാരങ്ങളെ ചിത്രീകരിക്കുന്ന രണ്ട് തടിപ്രദർശനങ്ങളും ഈ പരിസരത്തെ മനോഹരമാക്കുന്നുണ്ട് നിറങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ഒക്കെ മൈസൂരിന്റെ ചരിത്രം തന്നെ ഇത് കാണിക്കുകയാണ് ചെയ്യുന്നത് നമ്മുടെ മനസ്സിൽ ദീർഘകാലം നിലനിൽക്കുന്ന ഒരുപാട് മുദ്രകൾക്ക് ഈ ഒരു കൊട്ടാരം സാക്ഷ്യം വഹിക്കുന്നുണ്ട് കൊട്ടാരത്തിന്റെ വാസ്തുവിദ്യ ഹിന്ദു ശൈലിയിലാണ് എങ്കിലും മതപരമായ കൊത്തുപണികൾ കൊണ്ട് ഒരു മിനിയേച്ചർ ക്ഷേത്രം ഇത് മാറിയിട്ടുണ്ട്
ഒപ്പം മൈസൂർ ശൈലിയിലുള്ള കലാസൃഷ്ടിയും ഈ കൊട്ടാരത്തെ മനോഹരമാക്കുന്നുണ്ട് കൊട്ടാരത്തിലുള്ള ചുവർ ചിത്രങ്ങളും പെയിന്റിങ്ങുകളും ഒക്കെ മനോഹരമായി ഒരു അനുഭവം തന്നെയാണ് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് നൽകുന്നത് ഇവരുടെ ഒരു കുടുംബം വൃക്ഷവും ഇവിടെ കാണാൻ സാധിക്കും 1861ൽ കൃഷ്ണരാജ് വടയാർ മൂന്നാമൻ രാജകുടുംബത്തിന്റെ റിസോർട്ട് നിർമ്മിച്ചതാണ് ഈ കൊട്ടാരം എന്നാണ് ചരിത്രപരമായി പറയുന്നത് രാജകുടുംബത്തിന്റെ യഥാർത്ഥ ഭവനമായ മൈസൂർ കൊട്ടാരം തീപിടുത്തത്തിൽ കത്തി നശിച്ചു. ആ സമയത്താണ് പകരം പുതിയൊരു കൊട്ടാരം നിർമ്മിക്കുന്നത്
സിറ്റി ബസ് സ്റ്റാൻഡിന് എതിർവശത്തായിയാണ് ഈ ഒരു കൊട്ടാരം സ്ഥിതി ചെയ്യുന്നത് ബസ് മാർഗം എളുപ്പത്തിൽ ഈ സ്ഥലത്തേക്ക് എത്തിച്ചേരാൻ സാധിക്കും ഓട്ടോറിക്ഷയിലും വളരെ പെട്ടെന്ന് ബസ്റ്റാൻഡിൽ നിന്നും ഇവിടെയൊക്കെ എത്തിച്ചേരാൻ സാധിക്കും നിരവധി പുരാവസ്തുക്കൾ യുദ്ധ ആയുധങ്ങൾ സംഗീതോപകരണങ്ങൾ ശില്പങ്ങൾ പിച്ചള പാത്രങ്ങൾ പുരാതന നാണയങ്ങൾ കറൻസികൾ എന്നിവയൊക്കെ ഇവിടെ നമുക്ക് കാണാൻ സാധിക്കും അതോടൊപ്പം ഫ്രഞ്ച് ക്ലോക്ക് മനോഹരമായ രീതിയിൽ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട് സൈനികരുടെ പരേഡ് പ്രദർശിപ്പിക്കുകയും ബ്രഹ്മകൾ അടിക്കുകയും ഒക്കെ ചെയ്യുന്നത് ഇവിടെ കാണാൻ സാധിക്കും