മലയാള സിനിമയിലെ എല്ലാകാലത്തെയും ക്ലാസിക് ഡ്രാമ എന്ന പേരിലാണ് ദേവദൂതൻ എന്ന സിനിമ അറിയപ്പെടുന്നത് നിരവധി ആരാധകരും ഈ ഒരു സിനിമയ്ക്ക് ഉണ്ട് ഇറങ്ങിയ സമയത്ത് വലിയ വിജയം നേടിയില്ല എങ്കിലും പിന്നീട് വലിയ സ്വീകാര്യത നേടിയ ഒരു ചിത്രമായിരുന്നു ദേവദൂതൻ ഇപ്പോൾ ഇതാ ഈ ചിത്രം വീണ്ടും റീറിലീസിന് ഒരുങ്ങുകയാണ്. അർഹിക്കപ്പെട്ട പ്രാധാന്യം ലഭിക്കാതെ പോയ ഒരു ചിത്രമായിരുന്നു ദേവദൂതൻ എക്കാലത്തെയും മനോഹരമായ ഒരു പ്രണയകഥ തന്നെയായിരുന്നു ഈ ചിത്രം പറഞ്ഞിരുന്നത് എങ്കിൽ പോലും ഈ ചിത്രം വലിയ വിജയം നേടിയില്ല
വർഷങ്ങൾക്കുശേഷം ഈ ചിത്രം വീണ്ടും ഇറങ്ങുമ്പോൾ ഒരുപാട് പ്രതീക്ഷയാണ് പലർക്കും ഉള്ളത് ഇപ്പോൾ ഇത് ചായാഗ്രഹനായ സന്തോഷ് തുണ്ടിയിൽ ഇതിനെക്കുറിച്ച് പ്രതികരിക്കുകയാണ്. ദേവദൂതൻ എന്ന ചിത്രം സാമ്പത്തികമായി വിജയം നേടിയ ഒരു സിനിമ ആയിരുന്നില്ല എന്നും എന്നാൽ ഇപ്പോൾ റീലീസിനെ ഒരുങ്ങുമ്പോൾ വലിയ പ്രതീക്ഷ മനസ്സിലുണ്ട് എന്നും ആണ് സന്തോഷ് തുണ്ടിയിൽ പറയുന്നത്
ദേവദൂതൻ എന്ന ചിത്രം ഇറങ്ങിയ സമയത്ത് ശ്രദ്ധ നേടിയിരുന്നു എന്നാൽ സാമ്പത്തികമായി വിജയം നേടിയിരുന്നില്ല പിന്നീട് സോഷ്യൽ മീഡിയയിൽ ഒക്കെയാണ് ഇത് കൂടുതലായും ശ്രദ്ധ നേടിയത് വർഷങ്ങൾക്ക് ശേഷമാണ് ഒരു കൾട്ട് ചിത്രം എന്നൊക്കെയുള്ള പേരിൽ ഈ സിനിമ അറിയാൻ തുടങ്ങിയത്. പലരും ഈ ചിത്രത്തെക്കുറിച്ച് പുകഴ്ത്തുകയായിരുന്നു ചെയ്തത് ഈ സിനിമ അഭിനയിക്കുന്ന സമയത്ത് നായകൾ കടിക്കുന്ന സീൻ എടുത്തപ്പോൾ ശരിക്കും നായകൾ കടിക്കാൻ വന്നു എന്ന് നടനായ വിനീത് പറഞ്ഞിരുന്നുവെന്നും അതൊക്കെ എന്താണ് തോന്നുന്നത് എന്നും അവതാരിക ചോദിക്കുമ്പോൾ അതൊന്നും ശ്രദ്ധിക്കാൻ അപ്പോൾ സമയം തോന്നിയിരുന്നില്ല എന്നാണ് താരം പറയുന്നത്
താൻ മുഴുവനായും ആ സമയം ഫോക്കസ് ചെയ്തത് ക്യാമറയിൽ മാത്രമായിരുന്നു അതുകൊണ്ടുതന്നെ തനിക്ക് മറ്റൊന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല എന്നും സന്തോഷ് പറയുന്നു. ജയപ്രതിയുടെ പല രംഗങ്ങളും എടുത്തപ്പോൾ വാവ് ഫാക്ടർ തോന്നിയിരുന്നു എന്നും സന്തോഷ് വ്യക്തമാക്കുന്നുണ്ട് ചിത്രം വീണ്ടും റീ റിലീസിന് ഒരുങ്ങുമ്പോൾ ഒരുപാട് മാറ്റങ്ങളും ഈ ചിത്രത്തിൽ ഉണ്ടാവുന്നുണ്ടെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്
ചിത്രത്തിന്റെ ട്രെയിലറിൽ വരെ ഒരുപാട് മാറ്റങ്ങൾ കാണാൻ സാധിക്കുന്നുണ്ട് എന്നും ഇന്നത്തെ ജനറേഷൻ വളരെ ആഗ്രഹത്തോടെ കാണാൻ കാത്തിരിക്കുന്ന ഒരു സിനിമയാണ് ദേവദൂതൻ എന്നുമാണ് പലരുടെയും വാക്കുകൾ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് കാലത്തിനു മുൻപേ സഞ്ചരിച്ച ഒരു ചിത്രം എന്നും പ്രാധാന്യം നേടാതെ പോയ ഒരു ചിത്രം എന്നുമൊക്കെ ഈ സിനിമയെ വിശേഷിപ്പിക്കാൻ സാധിക്കും അതിമനോഹരമായ ഫ്രെയിമിൽ ഒരുങ്ങിയ മനോഹരമായ ഈ പ്രണയകഥ ഇഷ്ടപ്പെടാത്തവർ വളരെ കുറവായിരിക്കും എന്നതാണ് സത്യം