ഭാഷാഭേദമില്ലാതെ തമിഴിലും മലയാളത്തിലും തിളങ്ങുന്ന നടിയാണ് ഉർവശി. ഇപ്പോഴിതാ തമിഴ് സിനിയയെയും മലയാള സിനിമയെയും തമ്മിലുള്ള വ്യത്യാസവും അഭിനയ മികവിനെയും കുറിച്ച് സംസാരിക്കുകയാണ് നടി. തന്റെ പഴയ കാല ചിത്രമായ കരിമ്പിൻ പൂവിനക്കരെ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവമാണ് നടി പറയുന്നത്. ആ ചിത്രത്തിൽ മമ്മൂട്ടി തന്നെ അടിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. അതിനു മുൻപ് താൻ അഭിനയിച്ചത് തമിഴ് ചിത്രത്തിലാണ്. അവിടെ അഡ്ജസ്റ്റ്മെന്റ് ഒന്നും ഇല്ല. അടിക്കാൻ പറഞ്ഞാൽ യഥാർത്ഥത്തിൽ അടിക്കും. അങ്ങനെ നടി മനോരമ ഒരു തമിഴ് ചിത്രത്തിൽ തന്നെ അടിക്കുന്നതൊക്കെ ഓർത്ത് വല്ലാതെ പേടിച്ചു. അത് പോലെ അടി കിട്ടുമെന്നും തനിക്ക് ഈ ചിത്രം ചെയ്യേണ്ട എന്നും കരഞ്ഞു പറഞ്ഞു. എന്നാൽ മമ്മൂട്ടി തന്റെ ശരീരം ഒന്നു നോവിക്കുക പോലും ചെയ്തില്ല എന്നാണ് നടി പറയുന്നത്. അല്ലാതെ തന്നെ ആ രംഗം വളരെ മനോഹരമായി അഭിനയിച്ച് ഫലിപ്പിക്കാൻ മമ്മൂട്ടിക്ക് സാധിച്ചു. ഇതാണ് തമിഴ് സിനിമാ രംഗവും മലയാളവും തമ്മിലുള്ള വ്യത്യാസമെന്നും നടി പറയുന്നു.
അതേസമയം സഹോദരിയും നടിയുമായ കല്പനയെ കുറിച്ചും ഉർവശി പറഞ്ഞു. കലാപരമായ കഴിവുകൾ ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത് കല്പനയ്ക്കാണ്. കല്പനയുടെ പേരിലാണ് ഞങ്ങൾ അറിയപ്പെട്ടിരുന്നത്. കുറച്ച് കാലം കഴിഞ്ഞാണ് കല്പന നല്ല റോളുകൾ ചെയ്യാൻ തുടങ്ങിയതെന്നും ഉർവശി പറയുന്നു. ഒരിക്കല്‍ തങ്ങൾക്ക് അമേരിക്കയിലെ എയര്‍പോര്‍ട്ടില്‍ വച്ച് വെടിയുണ്ടയും മയക്കുമരുന്നും കടത്തിയതിന് പിടിക്കപ്പെട്ട രസകരമായൊരു കഥയും ഉർവശി പങ്കുവച്ചു.”അതൊരു അബദ്ധം പറ്റിയതാണ്. ഞാനൊരു ശിവഭക്തയാണ്. ഞങ്ങള്‍ ഒരു വിദേശ യാത്ര പോയിരുന്നു. അധികം യാത്രകളൊന്നും നടത്തി ശീലമില്ല. രണ്ടാമത്തെ തവണയാണ് അമേരിക്കയില്‍ പോകുന്നത്. ന്യൂയോര്‍ക്കിലെ പരിപാടി കഴിഞ്ഞ് മറ്റൊരു സ്ഥലത്തേക്ക് പോവുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ചെക്കിംഗിലൂടെ കടന്നു പോവുകയാണ്. ലഗേജ് എടുക്കാന്‍ നേരം അലാം അടിച്ചു. അതോടെ ഞങ്ങളെ അവിടെ പിടിച്ചു നിര്‍ത്തി. ഇതെന്താണ് സാധനം എന്ന് ചോദിച്ചു” ഉര്‍വ്വശി പറയുന്നു.
മേക്കപ്പ് സാധനങ്ങളാണെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ കാണിച്ചു തന്നു, വെടിയുണ്ട പോലൊരു സാധനം.ആദ്യം എനിക്ക് അതെന്താണെന്ന് മനസിലായില്ല. പിന്നെയാണ് മനസിലാകുന്നത്. അതൊരു ശിവലിംഗമായിരുന്നു. അതാണ് അവര്‍ വെടിയുണ്ടയാണെന്ന് കരുതിയത്. ഇതെങ്ങനെ അവരെ പറഞ്ഞ് മനസിലാക്കും? അവരുടെ ഉച്ചാരണവും മനസിലാകുന്നില്ല. ഗോഡ് ശിവ എന്നൊക്കെ ഞാന്‍ പറഞ്ഞു നോക്കി. അവര്‍ക്കും മനസിലായില്ലെന്നാണ് താരം പറയുന്നത്. മിനി ചേച്ചി ആപത്ബാന്ധവയായി കടന്നു വന്നു. ഒന്നു കൂടി വിപൂലീകരിച്ചു കൊണ്ട് അതിലുണ്ടായിരുന്ന ഭസ്മെടുത്ത് നെറ്റിയിലൊക്കെ തേച്ചു. അവര്‍ക്ക് മനസിലായില്ല. ഉടനെ ഞാന്‍ ഒന്നൂടൊന്ന് കേറ്റി, ആഷ്, ചാരം എന്നൊക്കെ പറയാന്‍ തുടങ്ങി. അവര്‍ക്ക് മനസിലായത് മയക്കുമരുന്നായ ഹാഷിഷ് ആണെന്നായിരുന്നു. മിനി ചേച്ചി കുറച്ച് വായിലും ഇട്ട് കാണിച്ചിരുന്നു. ക്ലീന്‍! ദൈവാതീനത്തിന് ഇന്ത്യന്‍ വംശജയനായൊരു ഓഫീസറെ വിളിച്ചു കൊണ്ടു വന്നു. അവര്‍ കാര്യങ്ങളൊക്കെ പറഞ്ഞു ബോധ്യപ്പെടുത്തിയെന്നാണ് താരം പറയുന്നത്.