Celebrities

ന​ടി-​ന​ട​ന്മാ​ര്‍​ക്കെ​തി​രേ അ​ശ്ലീ​ല പ​രാ​മ​ര്‍​ശം; വ്ലോഗ്ഗര്‍ ആ​റാ​ട്ട് അ​ണ്ണനെ പോ​ലീ​സ് താ​ക്കീ​ത് ചെ​യ്തു വി​ട്ട​യ​ച്ചു

കൊ​ച്ചി:​ സി​നി​മ ന​ടി-​ന​ട​ന്മാ​ര്‍​ക്കെ​തി​രേ അ​ശ്ലീ​ല പ്ര​യോ​ഗ​ങ്ങ​ള്‍ ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​യി​ല്‍ യു​ട്യൂ​ബ​ര്‍ ആ​റാ​ട്ട് അ​ണ്ണ​ന്‍ എ​ന്ന സ​ന്തോ​ഷ് വ​ര്‍​ക്കി​യെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് താ​ക്കീ​ത് ചെ​യ്തു വി​ട്ട​യ​ച്ചു. ന​ട​ന്‍ ബാ​ല നല്‍കിയ പരാതിയിലാണ് നടപടി.

താ​ര​ങ്ങ​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​ശ്ലീ​ല പ​ദ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​വ​ഹേ​ളി​ക്കു​ന്നു​വെ​ന്ന് കാ​ണി​ച്ച് ന​ട​ന്‍ ബാ​ല ക​ഴി​ഞ്ഞ ദി​വ​സം താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലും പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ലും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. മു​മ്പ് ന​ട​ന്‍ ബാ​ല​യെ​യും സ​ന്തോ​ഷ് വ​ര്‍​ക്കി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​ധി​ക്ഷേ​പി​ക്കു​ക​യു​ണ്ടാ​യി.

ബാ​ല​യു​ടെ പ​രാ​തി അ​മ്മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി​ദി​ഖ് ഗൗ​ര​വ​മാ​യി എ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ സ​ന്തോ​ഷ് വ​ര്‍​ക്കി ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ലി​ല്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കി​ല്ലെ​ന്ന് എ​ഴു​തി ഒ​പ്പു​വ​ച്ചു. ഇ​നി​യും ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ചാ​ല്‍ കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് ഇ​യാ​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

നടിമാര്‍ക്ക് പ്രണയാഭ്യര്‍ത്ഥനകള്‍ നടത്തി സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നയാളാണ് സ​ന്തോ​ഷ് വ​ര്‍​ക്കി​. നടി നിത്യ മേനോനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പറഞ്ഞ് നിരന്തരം വിളിച്ചിരുന്ന ആളാണ് സന്തോഷ് വര്‍ക്കിയെന്ന് നടി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മറ്റ് ചില നടിമാരെയും വിളിച്ച് ശല്യം ചെയ്തുവെന്ന് ഇയാള്‍ക്കെതിരെ ആരോപണം വന്നു.

ഈയിടെ നടി ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് പറഞ്ഞാണ് സന്തോഷ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി ഐശ്വര്യ ലക്ഷ്മിയുമായി ലിപ്‌ലോക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് സന്തോഷ് വിവാദത്തിലായിരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ഇദ്ദേഹത്തെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്.

‘ഐശ്വര്യ ലക്ഷ്മി വളരെ ഹോട്ടാണ്. മായനദിയിലൊക്കെയുണ്ട്. ഇന്റിമേറ്റ് സീന്‍ ചെയ്യാന്‍ അവര്‍ക്കൊരു മടിയുമില്ല. അവരുമായി ഒരു സിനിമയില്‍ ലിപ്‌ലോക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്. ജീവിതത്തില്‍ അല്ല, സിനിമയില്‍ അവരുമായി ലിപ്‌ലോക്ക് ചെയ്യാന്‍ താല്‍പര്യമുണ്ട്.’ എന്നുമാണ് സന്തോഷ് പറഞ്ഞിരിക്കുന്നത്.

പല നടിമാരെയും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞാണ് സന്തോഷ് രംഗത്ത് വരാറുള്ളത്. ആദ്യം നിത്യ മേനോന്‍ ആയിരുന്നെങ്കില്‍ പിന്നീട് പല നടിമാരിലേക്കും മാറി. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരെ കുറിച്ചും ഇദ്ദേഹം സംസാരിച്ചിരുന്നു. ഇടയ്ക്ക് നടി മീനയുടെ ഭര്‍ത്താവ് മരിച്ചതോടെ അവരെയും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

മീനയുടെ ഭര്‍ത്താവ് മരിച്ചതിനാല്‍ അവര്‍ക്കൊരു ജീവിതം കൊടുക്കാന്‍ താന്‍ തയ്യാറാണെന്നും നടിയ്‌ക്കൊരു മകളുണ്ട് എന്നത് പ്രശ്‌നമൊന്നുമല്ലെന്നും സന്തോഷ് പറഞ്ഞിരുന്നു. ഇതൊക്കെ പുതിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.