ഹൃദയരാഗം
ഭാഗം 23
അവളുടെ സാമീപ്യം അറിഞ്ഞപ്പോൾ തന്നിൽ നിറഞ്ഞ ധൈര്യം മുഴുവൻ എവിടേക്കൊ പോകുന്നത് അവൻ അറിഞ്ഞിരുന്നു, അവളുടെ മുഖത്തേക്ക് നോക്കാൻ തന്നെ വല്ലാത്തൊരു ബുദ്ധിമുട്ട് പോലെ, ” നിനക്ക് എങ്ങനെ ഉണ്ട്…? അവൻറെ ആ ചോദ്യത്തിന്റെ അർത്ഥം മനസ്സിലാവാത്ത പോലെ അവൾ അവന്റെ മുഖത്തേക്ക് നോക്കി, ” നിനക്ക് വയ്യ എന്ന് പറഞ്ഞില്ലേ…? അല്പം മടിയോടെയാണ് അവൻ അത് ചോദിച്ചത്,
” വലിയ കുഴപ്പമില്ല… തെല്ല് നാണത്തോടെ അവൾ പറഞ്ഞു.. ” എന്താണ് പെട്ടെന്ന് കാണണമെന്ന് പറഞ്ഞത്, എന്തോ അത്യാവശ്യമുള്ള കാര്യം പറയാനുണ്ടെന്ന് പറഞ്ഞില്ലേ…? ആകാംഷ നിറഞ്ഞ ചോദ്യം. ” ഉം… അത്യാവശ്യമുള്ള ഒരു കാര്യം പറയാനുണ്ട്,പക്ഷേ അത് നീ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല, പക്ഷേ നിന്നോട് പറയാതിരുന്നാൽ സമാധാനം കിട്ടില്ല, എൻറെ മനസാക്ഷിയോട് ഞാൻ ചെയ്യുന്ന ഒരു വലിയ തെറ്റ് ആയിരിക്കുമത്, ഒരു തുടക്കമെന്നാ നിലയിൽ അവൻ പറഞ്ഞു….
എന്താണെന്ന് വെച്ചാൽ കാര്യം പറ, എന്നോട് ഒരു കാര്യവും തുറന്നു പറയാൻ പറയാൻ അനന്ദുവേട്ടന് മടി വേണ്ട…. അവൾ ധൈര്യം പകർന്നു… ” പക്ഷേ പറയുമ്പോൾ നീ എന്നെ വെറുക്കില്ലന്ന് ഉറപ്പു പറയണം, ” എന്താണ് അനന്ദുവേട്ട ഇത്, ജീവിതത്തിലൊരിക്കലും എനിക്ക് അനന്ദുവേട്ടനെ വെറുക്കാൻ കഴിയില്ല, ” ഞാനിപ്പോൾ നിന്നെ സ്നേഹിക്കുന്നതിൽ നിനക്കെന്തെങ്കിലും സംശയമുണ്ടോ…? അവളുടെ മുഖത്തേക്ക് നോക്കി അവൻ ആ ചോദ്യം ചോദിച്ചപ്പോൾ അതിൻറെ കാര്യമറിയാതെ അവൻറെ മുഖത്തേക്ക് തന്നെ അവൾ നോക്കി, ”
എനിക്ക് ഇപ്പോഴും നിന്നെ ഇഷ്ടമാണെന്ന് ഉള്ളതിൽ നിനക്ക് എന്തെങ്കിലും സംശയമുണ്ടോന്ന്…. ” ഇല്ല…. ദൃഢമായിരുന്നു അവളുടെ മറുപടി… “എന്നാൽ ഈ ലോകത്ത് മറ്റെന്തിനെക്കാളും വലുതായി ഞാൻ സ്നേഹിക്കുന്നത് ഇപ്പോൾ നിന്നെയാണ്, അവൻറെ ആ വാക്കുകളിൽ വല്ലാത്തൊരു സന്തോഷം നിറച്ചിരുന്നു അവളിൽ… ഏറെ ആഗ്രഹിച്ച ഒരാളിൽ നിന്നും കേട്ട ആ വാക്കുകൾ അത് അവളിൽ പടർത്തിയ ആനന്ദത്തിന് വല്ലാത്തൊരു അനുഭൂതിയായിരുന്നു, ”
പക്ഷേ നിന്നോട് ഞാൻ ഇഷ്ടമാണെന്ന് പറയുമ്പോഴും, ഇഷ്ടമായി നിന്നോട് സംസാരിക്കുമ്പോഴും ഒരു തരിമ്പുപോലും സ്നേഹം നിന്നോട് എൻറെ മനസ്സിൽ ഉണ്ടായിരുന്നില്ല…. അവൻറെ വെളിപ്പെടുത്തൽ അത് അവളിൽ നിറച്ചത് വല്ലാത്തൊരു ഞെട്ടലായിരുന്നു, ഒന്നും മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് അവൾ നോക്കി, നടന്ന കാര്യങ്ങളെല്ലാം
അവളോട് അവൻ പറഞ്ഞപ്പോൾ ആ വിടർന്ന മിഴികൾ നിറയുന്നതും അതിൽ നിന്നും നീർമണികൾ പൊഴിയുന്നതും ഒക്കെ അനന്ദു അറിഞ്ഞിരുന്നു, ഹൃദയത്തിൽ എവിടെയോ ഒരു കഠാര കൊണ്ട് കുത്തി നോവിക്കുന്നത് പോലെ അവനെ തോന്നിയിരുന്നു, താൻ കാരണം ഈ മിഴികൾ നിറഞ്ഞല്ലോന്ന് ഒരു കുറ്റബോധം അവനെ മൂടി…. ” എൻറെ അവസ്ഥ കൊണ്ടാണ്, ഞാൻ ഒരു കൂലിക്കാരൻ ആയിരുന്നു, ഞാൻ പണത്തിനു വേണ്ടി നിന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞത് ആണ്…. ഏതൊ ഒരു നശിച്ച നിമിഷത്തിൽ സംഭവിച്ചു പോയതാ, ഇതിൻറെ പേരിൽ നിനക്ക് വേണമെങ്കിൽ എന്നെ കുറ്റപ്പെടുത്താം
അല്ലെങ്കിൽ നിനക്കെന്നെ വേണ്ടെന്നു വയ്ക്കാം, പക്ഷേ ഇപ്പൊൾ ഈ ലോകത്തിൽ മറ്റാരെക്കാളും മറ്റെന്തിനേക്കാളും എനിക്ക് മൂല്യമുള്ളത് നീയും നിൻറെ സ്നേഹവും മാത്രമാണ്, വേണമെങ്കിൽ എനിക്ക് നിന്നോട് മറച്ചു വയ്ക്കാമായിരുന്നു, പക്ഷേ ഒരു കളങ്കവും ഇല്ലാതെ നിൻറെ മുൻപിൽ സംസാരിക്കണം എന്നും നിന്നെ സ്നേഹിക്കണമെന്നും എനിക്ക് തോന്നി, എന്റെ സ്നേഹത്തിൽ ഇപ്പൊൾ നിനക്ക് വിശ്വാസം ഉണ്ടായിരിക്കില്ലന്ന് എനിക്കറിയാം, പക്ഷേ എന്റെ ഹൃദയം മുഴുവൻ നീ മാത്രമേയുള്ളു ദിവ്യ….
ഇനി ഒരു തീരുമാനമെടുക്കേണ്ടത് ദിവ്യയാണ്…. ഒരു നിമിഷം അവൾ ഒന്നും മിണ്ടിയില്ല അവളുടെ കണ്ണിൽ നിന്നും അടർന്നു തുടങ്ങിയ കണ്ണുനീർത്തുള്ളികൾ അവന്റെ ഹൃദയത്തിൽ നിണം പകർത്തുന്നുണ്ടായിരുന്നു, എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് പോലും അവൻ അറിയില്ലായിരുന്നു, അവളിൽ നിന്ന് ഒരു തേങ്ങൽ കൂടി ഉയർന്നതോടെ അവൻ വല്ലാതെ ആയി പോയിരുന്നു,
ഒന്നും പറയാതെ കുറച്ച് സമയം പൊട്ടികരഞ്ഞു അവൾ, അവന്റെ നെഞ്ചിൽ കിടന്ന് കരയുന്നവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അവനും അറിയില്ലാരുന്നു… ആശ്വാസവാക്കുകൾ ഒന്നും അവളുടെ വേദനയ്ക്ക് പകരമാവില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ, അവൻ ഒന്നും പറഞ്ഞില്ല, ഉള്ളിലെ വേദനയവൾ കരഞ്ഞു തീർക്കട്ടെ എന്ന് കരുതി, അവളുടെ തലമുടിയിൽ എപ്പോഴോവന്റെ വിരലുകൾ ആർദ്രമായി തലോടി, അവളെ നെഞ്ചോട് ചേർത്തുപിടിച്ചു, എന്തോ പറയാൻ തുടങ്ങിയവന്റെ വായപൊത്തി കളഞ്ഞിരുന്നു ദിവ്യ. ശേഷം അവൻറെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു, ” ഒന്നും പറയണ്ട…എനിക്ക് അറിയാം, ആദ്യമൊക്കെ സംസാരിച്ചപ്പോൾ എനിക്ക് സംശയം തോന്നിയിരുന്നു എന്നെ ഇഷ്ടമല്ലെന്ന്, ഇപ്പൊ എല്ലാം കൂടി കൂട്ടിവായിക്കുമ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്, ഈ മനസ്സ് മറ്റാരെക്കാളും എനിക്കറിയാം,
ഒന്നും പറയാതെ കുറച്ച് സമയം പൊട്ടികരഞ്ഞു അവൾ, അവന്റെ നെഞ്ചിൽ കിടന്ന് കരയുന്നവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അവനും അറിയില്ലാരുന്നു… ആശ്വാസവാക്കുകൾ ഒന്നും അവളുടെ വേദനയ്ക്ക് പകരമാവില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ, അവൻ ഒന്നും പറഞ്ഞില്ല, ഉള്ളിലെ വേദനയവൾ കരഞ്ഞു തീർക്കട്ടെ എന്ന് കരുതി, അവളുടെ തലമുടിയിൽ എപ്പോഴോവന്റെ വിരലുകൾ ആർദ്രമായി തലോടി, അവളെ നെഞ്ചോട് ചേർത്തുപിടിച്ചു, എന്തോ പറയാൻ തുടങ്ങിയവന്റെ വായപൊത്തി കളഞ്ഞിരുന്നു ദിവ്യ. ശേഷം അവൻറെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു, ” ഒന്നും പറയണ്ട…എനിക്ക് അറിയാം, ആദ്യമൊക്കെ സംസാരിച്ചപ്പോൾ എനിക്ക് സംശയം തോന്നിയിരുന്നു എന്നെ ഇഷ്ടമല്ലെന്ന്, ഇപ്പൊ എല്ലാം കൂടി കൂട്ടിവായിക്കുമ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്, ഈ മനസ്സ് മറ്റാരെക്കാളും എനിക്കറിയാം,
ഒരുപാട് നാളത്തെ പ്രണയം ഒന്നും എനിക്ക് അവകാശപ്പെടാനില്ലെങ്കിലും എന്നോട് ഇങ്ങോട്ട് അലിവോടെ ഒരു നോട്ടം പോലും വന്നിട്ടില്ലെങ്കിലും ഹൃദയംകൊണ്ട് ഹൃദയത്തിൽ ചാലിച്ച ഒരു ബന്ധം ഉണ്ടായിരുന്നു,എനിക്ക് മനസ്സിലാവും എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന്, ഒന്നും പറയണ്ട എനിക്ക് മനസ്സിലാവാത്ത ആളല്ല അനന്ദുവേട്ടൻ, എന്റെ മുൻപിൽ ഇനി ഒരു കുറ്റവാളിയെപ്പോലെ നിൽക്കണ്ടാ, വേണമെങ്കിൽ ഇത് മറച്ചു വയ്ക്കായിരുന്നല്ലോ പക്ഷേ മറച്ചുവെച്ചില്ല, തുറന്നു പറഞ്ഞല്ലോ,എനിക്കറിയാം, ഇപ്പോൾ ഈ ലോകത്തിൽ എന്നേക്കാൾ വലുതായി മറ്റൊന്നും ഉണ്ടായിരിക്കില്ലെന്ന് 100% ആത്മാർത്ഥമായാണ് സ്നേഹിക്കുന്നത് എന്ന് പറഞ്ഞില്ലേ,അതിലുണ്ട് എനിക്കുള്ള മറുപടി…. താൻ തീരെ ചെറുതായി പോകുന്നത് പോലെയാണ് അനന്ദുവിനു തോന്നിയത്, അവൻ കാണുകയായിരുന്നു ബാഹ്യ സൗന്ദര്യത്തിനും അപ്പുറമുള്ള അവളുടെ മനസിന്റെ സൗന്ദര്യം….
അവൾ തന്നെ ഒന്ന് വഴക്ക് പറഞ്ഞിരുന്നുവെങ്കിൽ അല്ലെങ്കിൽ തന്നോട് പിണങ്ങിയിരുന്നെങ്കിൽ ഇത്രയും വേദന ഉണ്ടാകുമായിരുന്നില്ല, തന്നെ മനസ്സിലാക്കുന്നു എന്നവൾ പറഞ്ഞപ്പോൾ അവിടെ താനാണ് ചെറുതായതെന്ന് അവനു തോന്നി, ഇത്രയും തന്നെ സ്നേഹിക്കുന്ന ഇത്രയും തന്നെ മാത്രം വിചാരിക്കുന്ന ഒരുവളോട് എങ്ങനെ തനിക്ക് ഈ ക്രൂരത ചെയ്യാൻ തോന്നി, എന്നാണ് ആ നിമിഷം അവന് തോന്നിയത്, തന്നെ ഒന്ന് കുറ്റപ്പെടുത്താൻ അവൻറെ മനസ്സ് അവളോട് പറയുന്നുണ്ടായിരുന്നു, ” എന്നെ ഇഷ്ടം ആയതിനുശേഷമുള്ള കാര്യങ്ങൾ മാത്രം എനിക്ക് അറിഞ്ഞാൽ മതി, അനന്തുവേട്ടന് ഇപ്പൊൾ എന്നെ ഒരുപാട് ഇഷ്ടമാ, ഇതിനു മുൻപ് ആയിരുന്നോ, ആരുടെ നിർദ്ദേശപ്രകാരം വന്നതായിരുന്നുവെന്നത് ഒന്നും എന്നെ ബാധിക്കുന്ന കാര്യമല്ല, ഈ ലോകത്തെ മറ്റെന്തിനെക്കാളും അനന്ദുവേട്ടനു ഇഷ്ടം എന്നെ ആണെന്ന് തുറന്നു പറഞ്ഞ ഈ നിമിഷം, അത് മാത്രം മതി എനിക്ക് എന്നും ഓർക്കുവാൻ….
ഒട്ടും ഉറക്കം വരാത്ത രാത്രികളിൽ ഈ വാക്കുകൾ എൻറെ കാതിൽ നിറഞ്ഞു നിൽക്കണം, സാരമില്ല പറ്റി പോയതല്ലേ, എങ്കിലും എന്നോട് തുറന്നു പറഞ്ഞല്ലോ, നമുക്ക് ഇനിയുള്ള കാര്യങ്ങളെപ്പറ്റി ചിന്തിക്കാം… ഒരിക്കലും ഇത് പറഞ്ഞു ഞാൻ ഏട്ടനെ കുറ്റപ്പെടുത്തില്ല, ഒരു കാലത്തും, എനിക്ക് മനസ്സിലാവും, തെറ്റ് പറ്റുന്നത് മനുഷ്യസഹജം അല്ലേ, അത് തിരുത്താൻ മനസ്സ് കാണിക്കുമ്പോഴാണ് എത്തുമ്പോഴാണ് നമ്മളൊക്കെ കുറച്ചുകൂടി നല്ല വ്യക്തികൾ ആവുന്നത്… സംഭവിച്ച തെറ്റ് എന്നോട് തുറന്നു പറഞ്ഞപ്പോൾ തന്നെ അത് പകുതി തിരുത്തപെട്ടു കഴിഞ്ഞു… പക്ഷേ ഒരു വാക്ക് എനിക്ക് തരണം…. അവളത് പറഞ്ഞപ്പോൾ ആകാംക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു അവൻ…. അവൾ പറയുന്ന എന്തിനും സമ്മതം നൽകാൻ അവൻറെ ഹൃദയം ഒരുക്കമായിരുന്നു, എങ്കിലും തനിക്ക് വേണ്ടി അവൾ ചോദിക്കുന്ന ഒരു വാക്ക് എന്തായിരിക്കുമെന്ന് ആയിരുന്നു അവൻറെ ആകാംക്ഷ………..
തുടരും…………