കാളിന്ദി
ഭാഗം 23
രാജിയും ശ്രീകുട്ടിയും കൂടി അകത്തു ആണ്.
കുളി മുറിയിലേക്ക് നടന്നു പോയ കല്ലു ഇടയ്ക്കു ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ട്..
കണ്ണൻ ഇതെല്ലാം കണ്ടു തിണ്ണയിലെ കസേരയിൽ ഇരിക്കുക ആണ്..
പേടി തൊണ്ടി ആണെങ്കിലും ജാടയ്ക്ക് ഒരു കുറവും ഇല്ലാലോ…..
അവൻ ഊറി ചിരിച്ചു..
ബാത്‌റൂമിന്റെ ഡോർ അടച്ചു കുളിക്കാൻ തുടങ്ങിയതേ ഒള്ളു കല്ലു..
പെട്ടന്ന് ആണ് കറന്റ് പോയത്.
എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ സ്തംഭിച്ചു നിന്നു.
ഇരുട്ട് ആണെങ്കിൽ പണ്ടേ അവൾക്ക് പേടി ആണ് താനും.
“കണ്ണാ…. ആ ടോർച്ചു എടുത്തു കൊണ്ട് പോയി കല്ലുവിന് കൊടുക്കെടാ….. കറന്റ് ഇനി എപ്പോ വരുവോ ആവോ “രാജി അകത്തു നിന്നും പറഞ്ഞപ്പോൾ
കണ്ണൻ ടോർച്ചു എടുത്തു കൊണ്ട് ബാത്‌റൂമിലേക്ക് പോയിരുന്നു.
കാളിന്ദി…….
എന്തോ..
ഇന്നാ ടോർച്ചു…. കറന്റ് ഇനി എപ്പോ വരു എന്ന് അറിയില്ല.. വേഗം കുളിച്ചിട്ട് ഇറങ്ങു…
അവൻ വാതിൽക്കൽ നിന്ന് കൊണ്ട് പറഞ്ഞു.
കല്ലു ആണെങ്കിൽ ഡോർ മെല്ലെ അല്പം തുറന്ന്, കൈ നീട്ടി.
അവൻ അവളുടെ നനുത്ത വിറയാർന്ന വെള്ളത്തുള്ളികൾ മുത്തം ഇട്ടിരിക്കുന്ന കൈകൾ കണ്ടു..
കല്ലു വേഗം ടോർച്ചു മേടിച്ചു.
“ഏട്ടാ…..”
“ഹ്മ്മ് ”
“ഉമ്മറത്ത് നിന്ന് കേറി പോകരുതേ.. ഞാൻ ഇപ്പോൾ തന്നെ കുളിച്ചു ഇറങ്ങാം…”
“ആഹ് ”
അവൻ വെറുതെ മുറ്റത്തു കൂടെ നടന്നു.
കാപ്പി പൂവിന്റെ മണം അവിടമാകെ നിറഞ്ഞു നിൽക്കുന്നു…
മുറ്റത്തിന്റെ താഴെ ചെറിയ ഒരു കാപ്പി തോട്ടം ഉണ്ട്.. അവിടെ നിന്നും വരുന്ന പരിമളം ആണ്..
അവൻ ശ്വാസം വലിച്ചു എടുത്തു… അത് തന്റെ നാസികയിലേക്ക് തുളച്ചു കയറി…
കാപ്പി പൂവിന്റെ മണത്തോടൊപ്പം വേറൊരു സുഗന്ധം തന്നെ വന്നു പൊതിയുന്നതായി അവനു തോന്നി.
നോക്കിയപ്പോൾ കല്ലു ആണ്..
കുളി കഴിഞ്ഞു ഇറങ്ങി തന്റെ അരികിലേക്ക് നടന്നു വരുന്നുണ്ട്.
“കുളി കഴിഞ്ഞോ ”
“ഹ്മ്മ്….”
അവൾ ടോർച്ചു അവന്റെ കൈലേക്ക് കൊടുത്തു.
എന്നിട്ട് തലമുടി മുഴുവനും തോർത്ത് കൊണ്ട് ചുറ്റി കെട്ടി വെച്ചു.
“ശരിക്കും വെള്ളം പിഴിഞ്ഞ് കളയ്.. ഈ അസമയത്തു ഉള്ള കുളി നല്ലതല്ല… വെല്ലോ ജലദോഷവും പിടിക്കും…”
കണ്ണൻ പറഞ്ഞപ്പോൾ അവൾ തല കുലുക്കി.
“മ്മ്
.. എന്നാൽ ഞാൻ കുളിച്ചിട്ട് വരാം.. നീ കേറി പൊയ്ക്കോ ”
അവൻ പറഞ്ഞപ്പോൾ കല്ലു വേഗം ഉമ്മറത്തേക്ക് കയറി പോയി.
കല്ലു ആണെങ്കിൽ ശ്രീകുട്ടിയുടെയും രാജിയുടെയും അടുത്തേക്ക് ചെന്ന്.
“വാവ ഉറങ്ങിയോ ചേച്ചി..”
“ദേ ഇപ്പോൾ ആണ് ഒന്ന് ഉറങ്ങിയത്… പൂച്ച ഉറക്കമാ, എപ്പോൾ വേണേലും ഉണരും ”
രാജി പറഞ്ഞു.
ശ്രീകുട്ടിക്ക് നാളെ ക്ലാസ്സ് ഉണ്ടോ?
ഉണ്ട് കല്ലു… നാളെ മുതൽ പോകണം.. കഴിഞ്ഞ ആഴ്ച ഒക്കെ ഞാൻ ലീവ് എടുത്തിരുന്നു.. ഒരുപാട് നോട്സ് എഴുതാൻ ഉണ്ട്..
ഹ്മ്മ്…..
കല്ലു നിങ്ങൾ,നാളെ കഴിഞ്ഞു അല്ലേ വിരുന്നിനു പോകുന്നത്…
അതെ രാജി ചേച്ചി.. പിന്നെ ഇവിടുത്തെ സാഹചര്യം പോലെ ചെയാം…
“അത് കുഴപ്പമില്ല…. നിങ്ങൾ രണ്ടാളും പൊയ്ക്കോളൂ…. ഞാൻ ഇവിടെ ഉണ്ടല്ലോ ”
“കണ്ണേട്ടനോട് ചോദിച്ചിട്ട് എങ്ങനെ ആണെന്ന് വെച്ചാൽ അത് പോലെ ചെയ്യാം.. ”
അപ്പോളേക്കും കണ്ണൻ അത്താഴം കഴിക്കാനായി വന്നു.
“എടി രാജി….”
“എന്താടാ ”
“കഴിക്കാൻ എന്തെങ്കിലും എടുക്ക്”
“കല്ലു… അവനു ഇത്തിരി ചോറും കൂട്ടാനും കൊടുക്ക് മോളെ…”
രാജി പറഞ്ഞു.
“ചേച്ചി വാ
നമ്മൾക്ക് ഒരുമിച്ചു കഴിക്കാം..”
“അവനു വിശന്നാൽ പിന്നെ എന്താണ് ചെയുന്നത് എന്ന് ഒന്നും അറിയില്ല കല്ലു… അതുകൊണ്ട് ആദ്യം അവനു കൊടുക്ക്…”
കല്ലു അവളെ ഒന്ന് നോക്കിയിട്ട് അടുക്കളയിലേക്ക് ചെന്നു.
കണ്ണൻ ഫോണിൽ എന്തൊക്കെയോ നോക്കി കാലുകൾ ഇളക്കി ഇരിക്കുക ആണ്.
“ഏട്ടാ….”
കല്ലു വിളിച്ചതും അവൻ തല പൊക്കി നോക്കി.
“ചോറ് ഇത്രയു മതിയോ…”
അവൾ പ്ലേറ്റ് താഴ്ത്തി ചോദിച്ചു.
പെട്ടന്ന് അവൻ എഴുനേറ്റ് വന്നു.
“ഇങ്ങു താ… ഞാൻ എടുത്തോളാം..”
പ്ലേറ്റ് മേടിച്ചിട്ട് അവൻ ചോറും കറികളും എടുത്തു…
എന്നിട്ട് ഊണ് മേശയിൽ പോയി ഇരുന്നു..
കല്ലുവിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു.
ഇത് എന്താണ് താൻ എടുത്തു കൊടുത്തത് ഇഷ്ടം ആയില്ലേ… അതാണോ മേടിച്ചു കൊണ്ട് പോയത്.
“കാളിന്ദി കുടിക്കാൻ ഇത്തിരി വെള്ളം ”
അവൻ വിളിച്ചു പറഞ്ഞു.
കല്ലു വേഗം ഒരു കപ്പിൽ വെള്ളം എടുത്തു കൊണ്ട് അവനു കൊടുത്തു.
അവൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾക്ക് എന്തൊക്കെയോ വിഷമം പോലെ തോന്നി.
പെട്ടന്ന് ഇത് എന്ത് പറ്റി…. ഇനി താൻ കഴിക്കാൻ വിളിക്കാഞ്ഞിട്ട് ആണോ…
കാളിന്ദി… താൻ കഴിക്കുന്നില്ലേ….
ഞാൻ ചേച്ചിയുടെ ഒക്കെ ഒപ്പം ഇരുന്നോളാം…
അവൻ പിന്നീട് ഒന്നും ചോദിച്ചില്ല.
കുറച്ചു സമയം കഴിഞ്ഞപ്പോൾ രാജിയും ശ്രീകുട്ടിയും വന്നു.
അവരുടെ ഒപ്പം ഇരുന്നവളും ആഹാരം കഴിച്ചു.
ദേ… ഇതുപോലെ പൂച്ച കുട്ടി കഴിക്കും പോലെ കഴിച്ചാലേ അവന്റ കുഞ്ഞ് ആണെന്ന് പറയുവോള്ളു… എന്തെങ്കിലും ഒക്കെ എടുത്തു കഴിച്ചു ഇത്തിരി തടി വെയ്ക്കണം കല്ലു…… രാജി ചേച്ചി ആണ്.
അതെ.. സത്യo… എല്ലാവരും പറഞ്ഞു ചെറിയ കുട്ടി ആണെന്ന്…. ഇത്തിരി കൂടി വണ്ണം ആകാം കേട്ടോ…
ശ്രീകുട്ടിയും പിന്താങ്ങി…
അവൾ ഒന്നും പറയാതെ ഇരുന്ന് കഴിച്ചു എഴുനേറ്റ്….
കണ്ണൻ ഇടം കണ്ണിട്ട് നോക്കി..
മുഖം വാടി തന്നെ ആണ് ഇപ്പോളും…
ഇവൾക്ക് ഇത് എന്ത് പറ്റി.. ഇത്രയും പെട്ടന്ന്..
ആലോചിച്ചു നോക്കിയിട്ട് ഒന്നും മനസിലാകുന്നില്ല.
കഴിക്കാൻ ഭക്ഷണം എടുപ്പിക്കാഞ്ഞത് അവൾക്ക് ബുദ്ധിമുട്ട് ആവേണ്ട എന്ന് കരുതി ആണ്…
അത് ഇപ്പോൾ ഇങ്ങനെ ആയോ.
ആഹ് കിടക്കാൻ നേരം ചോദിക്കാം.
പ്ലേറ്റ് കൾ എല്ലാം കഴുകി വെച്ച് കഴിഞ്ഞു കല്ലു നാത്തൂൻമാരും ആയി സംസാരിച്ചു ഇരുന്നു.
കണ്ണൻ ആണെങ്കിൽ തിണ്ണയിൽ ഇരിക്കിക ആണ്.
അല്പം കഴിഞ്ഞു രാജിയും ശ്രീകുട്ടിയും റൂമിലേക്ക് പോയി.
വാതിൽ അടയുന്ന ശബ്ദം അവൻ കേട്ടു.
കല്ലുവും അവനെ ഒന്ന് നോക്കിയിട്ട് കിടക്കാനായി പോയി.
അവൾ റൂമിൽ ചെന്നപ്പോൾ തന്റെ കല്യാണത്തിന് ഇട്ട ചെരുപ്പ് കട്ടിലിന്റെ അടിയിൽ കിടക്കുന്നത് അവൾ കണ്ടു.
അവൾ അത് എടുത്തു ഒരു കവറിൽ ആക്കി…. എന്നിട്ട് അലമാരയുടെ സൈഡിൽ ഇട്ടു.
കണ്ണന്റെ കുറച്ചു ബുക്ക്സ് ഒക്കെ എടുത്തു അവൾ മറ്റൊരു കവറിൽ ആക്കി… ഷെൽഫിന്റെ മുകളിൽ വെയ്ക്കാൻ ആണ് രാജി ചേച്ചി പറഞ്ഞത്.
അവൾ റൂമിൽ കിടന്ന കസേര എടുത്തു കൊണ്ട് വന്നു അതിൽ കയറി നിന്നു അതെല്ലാം എടുത്തു ഷെൽഫിന്റെ മുകളിൽ വെച്ചു.
കണ്ണൻ വന്നു നോക്കിയപ്പോൾ അവൾ കസേരയുടെ മുകളിൽ നിൽക്കുക ആണ്.
അവൻ റൂമിൽ കയറി വാതിലടച്ചതും ശബ്ദം കേട്ട് തിരിഞ്ഞ കല്ലു കസേരയിൽ നിന്ന് സ്ലിപ് ആയി..
കണ്ണൻ പിടിച്ചില്ലായിരുന്നു എങ്കിൽ അവളുടെ തല ചെന്ന് കട്ടിലിന്റെ സൈഡിൽ ഇടിച്ചേനെ.
“ഇപ്പോൾ വീഴില്ലയിരുന്നോ… നീ അവിടെ എന്തെടുക്കുവായിരുന്നു ”
“അത് പിന്നെ ഞാൻ…. ഏട്ടന്റെ ബുക്ക്സ് എല്ലാം ഷെൽഫിൽ മുകളിലേക്ക്”
“അത് ഒക്കെ എന്നോട് പറഞ്ഞാൽ പോരായിരുന്നോ… വെറുതെ ഓരോ പ്രശ്നം ഉണ്ടാക്കാൻ….”
അതും പറഞ്ഞു അവൻ അവളെ താഴെ നിറുത്തി.
.50കിലോ അരിയുടെ ഭാരം പോലുമില്ല ല്ലോ എന്റെ ശിവനെ.. “അവൻ ഓർത്തു.
കല്ലു ഈ സമയം പൊട്ടികരയുന്ന മട്ടിൽ ആണ്….
അവൻ ദേഷ്യപ്പെട്ടത് കൊണ്ട് വിഷമ ആയി.
ഇത് എന്നാ എന്നോട് മാത്രം തൊട്ടതിനും പിടിച്ചതിനും ഒക്കെ ഈ ദേഷ്യം…. വേറെ ആരോടും ഒരു കുഴപ്പവുമില്ല…. ഇനി എന്നെ ഇഷ്ടമാകാഞ്ഞിട്ടാണോ…. രാജി ചേച്ചിയോടും ശ്രീക്കുട്ടിയോടും എല്ലാവരും ചോദിച്ചു എന്നല്ലേ പറഞ്ഞത് പെൺകുട്ടി, കണ്ടാൽ അവന്റെ മകൾ ആണെന്ന് പറയൂ എന്ന്…. ഇനി അതുകൊണ്ടാണോ തന്നോട് ഇത്ര ദേഷ്യം.
” കാളിന്ദി കിടക്കുന്നില്ലേ…നേരം ഒരുപാടായി…”
അവന്റെ ശബ്ദം കേട്ടതും കല്ലു ഓടിവന്ന് കിടന്നു.
അച്ഛമ്മയെ വിളിച്ചായിരുന്നോ “?
“ഉവ്വ്….”
അവളുടെ ശബ്ദം ഇടറി..
” എന്തുപറ്റി ശബ്ദമാകെ വല്ലാതിരിക്കുന്നല്ലോ ”
കണ്ണന് സംശയമായി
” ഒന്നുമില്ല ഒക്കെ വെറുതെ തോന്നുന്നതാണ്… ”
” എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് തുറന്നു പറയണം… വെറുതെ മനസ്സിൽ വച്ചുകൊണ്ടിരിക്കരുത് ”
” ഒന്നുമില്ല ഏട്ടാ”
അവൾ പുതപ്പിന്റെ ഒരറ്റമെടുത്ത് തന്റെ ദേഹത്തേക്ക് ഇട്ടു കൊണ്ട് പറഞ്ഞു..
” പിന്നെന്താ ശബ്ദത്തിൽ ഒരു മാറ്റം…. ”
അവൻ അത് ചോദിക്കുകയും കല്ലുവിന്റെ ഏങ്ങൽ അടി ഉയർന്നു …
“കാളിന്ദി…. എന്ത് പറ്റി…”
അവൻ എഴുനേറ്റ് ഇരുന്ന് അവളെ കുലുക്കി വിളിച്ചു.
അവൾ പക്ഷെ ഒന്നും പറഞ്ഞില്ല..
അവൻ അവളുടെ തോളിൽ പിടിച്ചു വീണ്ടും കുലിക്കി.
കാളിന്ദി… എന്താ മോളെ…. എന്ത്പറ്റി…. ഇത്തവണ അവന്റെ ശബ്ദവും ആർദ്രമായി.
അവൻ അല്പം ബലമായി തന്നെ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു..
” എന്തിനാ കരയുന്നത്…പറയ്…”
അവൻ അവളുടെ താടി പിടിച്ചു മേല്പോട്ട് ഉയർത്തി.
ഒന്നുമില്ല എന്ന് അവൾ വീണ്ടും ചുമൽ കൂപ്പി കാണിച്ചു.
കാളിന്ദി…. വെറുതെ നുണ പറയരുത്.. നിനക്ക് എന്തെങ്കിലും വിഷമം ഉണ്ടായോ… ഉണ്ടായെങ്കിൽ എന്നോട് തുറന്ന് പറയു….. എന്തിനാ ഇങ്ങനെ കരയുന്നത്..
അവൻ വീണ്ടും അവളോട് ആവശ്യപ്പെട്ടു.
“അത് പിന്നെ…..”
“ഹ്മ്മ്.. പറയെടോ… എന്നോട് എന്തും പറയാൻ ഉള്ള അധികാരവും അവകാശവും തനിക്ക് ഉണ്ട്…. അതിന് ഉള്ളത് അല്ലേ ഇത്…”
അവളുടെ മാറിൽ പറ്റി ചേർന്ന് കിടന്ന താലിമാല അവൻ കൈയിൽ എടുത്തു കൊണ്ട് പറഞ്ഞു..
പെട്ടന്ന് അവൾ അവനെ കെട്ടി പുണർന്നു..
അവളുടെ കണ്ണീർ നെഞ്ചിലൂടെ ഒഴുകി.
“കാളിന്ദി….എന്താ ഇത്രയ്ക്ക് സങ്കടം… പറയെടാ”
അവൻ മെല്ലെ അവളുടെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.
ഏട്ടന്… ഏട്ടന് എന്നോട് എന്തെങ്കിലും ഇഷ്ടക്കുറവ് ഉണ്ടോ…
അല്പം കഴിഞ്ഞതും അവൾ ചോദിച്ചു.
അവൻ അന്തിച്ചു പോയി.
“എന്താ പെട്ടന്ന് ഇങ്ങനെ തോന്നാൻ ‘
“അത് പിന്നെ ഞാൻ… ഞാൻ ഒരു ശപിക്ക പെട്ട ജന്മം ആണ്…ജനിച്ചതെ എന്റെ അമ്മയെ നഷ്ടം ആയി… പിന്നാലെ അച്ഛനും ഉപേക്ഷിച്ചു പോയി.ആരോരും ഇല്ലാതിരുന്ന എനിക്ക് കൂട്ടായ് എന്റെ അച്ചമ്മ മാത്രം ഒള്ളൂ… ഒരുപാട് സങ്കടം നിറഞ്ഞ ജീവിതം ആയിരുന്നു എന്റേത്…. സ്വന്തം അച്ഛനും അമ്മയും ഇല്ലാതെ, അവരുടെ സ്നേഹം അറിയാതെ ആണ് ഞാൻ ജീവിച്ചത്… എന്റെ അച്ഛമ്മ എനിക്ക് ആവോളം സ്നേഹം തന്നു എങ്കിലും ഒരുപാട് അവഗണന അനുഭവിച്ചു ആണ് ഞാൻ വളർന്നത്… എനിക്ക്… അതിൽ ഒന്നും ഒരു പരാതിയും പരിഭവവും ഇല്ലായിരുന്നു… ഒക്കെ വിധി ആണ് എന്ന് കരുതി ഞാൻ വളർന്നു… ഒടുവിൽ… ഒടുവിൽ ഏട്ടന്റെ ആലോചന വന്നു..
ആദ്യം ഒക്കെ സങ്കടം ആയിരുന്നു എങ്കിലും പിന്നീട് ഏട്ടനെ കണ്ടപ്പോൾ, ഏട്ടന്റെ സംസാരം കേട്ടപ്പോൾ ഒക്കെ എനിക്ക് വേണ്ടപ്പെട്ട ആരോ ആണ് എന്ന് എന്റെ മനസ് മന്ത്രിച്ചു കൊണ്ട് ഇരുന്നു.
ഒരുപാട് പ്രതീക്ഷകൾ ഒന്നും ഇല്ലെങ്കിലും ചെറിയ ചെറിയ സ്വപ്നങ്ങളും മോഹങ്ങളും ഒക്കെ ആയി ഞാൻ ഈ പടി വാതിൽക്കൽ എത്തിയത്…
അന്ന് തന്നെ അച്ഛൻ…….
എല്ലാവരും പറഞ്ഞു എന്റെ ദോഷം കൊണ്ട് ആണെന്ന്…
എനിക്ക്… എനിക്ക്… സത്യത്തിൽ പേടി ആകുവാ… ഞാൻ സ്നേഹിക്കുന്നവർ ഒക്കെ… എനിക്ക് വേണ്ടപ്പെട്ടവർ ഒക്കെ എന്നേ വിട്ട് പോകുമോ എന്ന്…..
തുടരും