സിംഹ മത്സ്യം- പേര് പോലെ തന്നെ അപകടകാരിയാണിവൻ. വിഷം വമിക്കുന്ന ചിറകുകൾ, അവയിൽ നിന്ന് ഒരു കുത്തേറ്റാൽ അത് മതി ഒരു ജീവൻ അവസാനിക്കാൻ , അതുമല്ലെങ്കിൽ ഒരാളെ തളർത്തി കിടത്താൻ . അതെ കടലിലെ കൊലയാളി മത്സ്യം എന്ന് തന്നെ വിശേഷിപ്പിക്കാം പാരലൈസ് ലയൺഫിഷിനെ . യു.എസിന്റെ തെക്കുകിഴക്ക് ഭാഗത്തും, കരീബിയൻ തീരദേശ ജലത്തിലും വളരുന്ന ആക്രമണാത്മക മത്സ്യഇനമാണീത് .പസഫിക് . ആറ് ഇഞ്ചാണ് അതിന്റെ നീളം. ഈ മത്സ്യത്തിന് വിഷം നിറഞ്ഞ 13 മുള്ളുകളുണ്ട്. എവിടെ പോയാലും അവ സമുദ്രജീവികൾക്ക് വലിയ ദോഷം ചെയ്യും എന്നതാണ് ഈ മത്സ്യങ്ങളുടെ പ്രത്യേകത.
പവിഴപ്പുറ്റുകളുടെ സമീപത്തും പാറ വിള്ളലുകളിലും ആണ് ലയണ്‍ഫിഷ് വസിക്കുന്നത്. ചുവപ്പ്, വെള്ള, കറുപ്പ് നിറങ്ങളിലുള്ള മുളളുകള്‍പോലുള്ള ചിറകുകള്‍ മൂര്‍ച്ചയുള്ളതും വിഷമുള്ളതുമാണ്. ചെറിയ മീനുകള്‍, ഷഡ്പദങ്ങള്‍ എന്നിവയാണ് ലയണ്‍ഫിഷിന്റെ ആഹാരം. സ്വയം പ്രതിരോധിക്കാന്‍ വേണ്ടി മാത്രമാണ് ഇവ വിഷം ഉപയോഗിക്കുന്നത്. ചില രാജ്യങ്ങളില്‍ ഇവയെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. അസാധാരണമായ രൂപം കാരണം ഇവയെ വളര്‍ത്താനായി ശേഖരിക്കുന്നുണ്ട്. ആൽഗകൾ തിന്നുന്ന ചെറുമത്സ്യങ്ങളെ സിംഹ മത്സ്യം നശിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ ശാസ്ത്രജ്ഞർ ലയൺ ഫിഷ് ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നതായും പറയുന്നു. സിംഹ മത്സ്യങ്ങളെ പിടിക്കാൻ മത്സ്യതൊഴിലാളികൾ ശ്രമിക്കാത്തതും, വർഷം മുഴുവനും ഇവ പെറ്റു പെരുകുന്നതുമാണ് ഇവയുടെ എണ്ണം വർധിക്കാൻ കാരണം . പ്രായപൂർത്തിയായ ഒരു പെൺ മത്സ്യം പ്രതിവർഷം ഏകദേശം രണ്ട് ദശലക്ഷം മുട്ടകൾ പുറത്തുവിടുന്നുണ്ട്. അവയെ പിടികൂടി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അത് മാരകമായ അസുഖത്തിന് കാരണമായേക്കാം.
ലയൺഫിഷിന് പ്രത്യേക തവിട്ട് നിറമോ അല്ലെങ്കിൽ മെറൂൺ നിറമോ ആണ് ഉള്ളത് . തലയും ശരീരവും ചേരുന്ന ഭാഗത്ത് വെളുത്ത വരകൾ കാണാം. കണ്ണിനു മുകളിലും വായയ്ക്കു താഴെയും മാംസളമായ ഭാഗങ്ങളുണ്ട്. പാരലൈസ് ലയൺഫിഷ് എന്ന പേരുള്ള ഈ മത്സ്യത്തിന് അതിന്റെ ഒരു കുത്ത് കൊണ്ട് മനുഷ്യരെ തളർത്താനുള്ള കഴിവുണ്ട്. അതിന്റെ കടിയേറ്റാൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടാം. ഇത് പലപ്പോഴും സംഭവിച്ചിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ലയൺഫിഷ് കണ്ടെത്തിയതിനുശേഷം, ബ്രിട്ടനിലെ തീര പ്രദേശങ്ങളിലെ ആളുകളുടെ ആശങ്ക വർദ്ധിച്ചിട്ടുണ്ട്. ദക്ഷിണ പസഫിക്, ഇന്ത്യൻ സമുദ്രങ്ങൾ , പടിഞ്ഞാറൻ ഓസ്ട്രേലിയ, മലേഷ്യ മുതൽ ഫ്രഞ്ച് പോളിനേഷ്യ വരെയുള്ള ഭാഗം, യുണൈറ്റഡ് കിംഗ്ഡത്തിന്റെ പിറ്റ്കെയ്ൻ ദ്വീപുകൾ, വടക്ക് തെക്ക് ജപ്പാൻ, ദക്ഷിണ കൊറിയ, തെക്ക് ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്തുള്ള ലോർഡ് ഹോവ് ദ്വീപ്, കെർമാഡെക്ക് ദ്വീപുകൾ എന്നിവിടങ്ങളിലൊക്കെ ഇന്ന് സിംഹ മത്സ്യങ്ങളെ കാണാം.