Celebrities

‘മണം പുറത്തേക്ക് വരാതിരിക്കാന്‍ ഇവള്‍ ചന്ദനത്തിരി കുത്തിവെച്ചു, ഞങ്ങള്‍ എല്ലാംകൊണ്ടും ഓപ്പോസിറ്റാണ്’: അനൂപ് കൃഷ്ണന്‍

ബിഗ് ബോസ് ഷോയിലൂടെയും ടെലിവിഷന്‍ അവതരണത്തിലൂടെയും മലയാളികളുടെ മനസ്സ് കീഴടക്കിയ അവതാരകനും അഭിനേതാവുമാണ് അനൂപ് കൃഷ്ണന്‍. ഇപ്പോള്‍ ഇതാ    അനൂപ് കൃഷ്ണന്‍ തെന്റെ ഭാര്യയെ കുറിച്ച് പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ഡോക്ടറായ ഐശ്വര്യ നായരാണ് അനൂപിന്റെ ഭാര്യ. ഇരുവരുടെയും ഫുഡ് ഹാബിറ്റുകളെ പറ്റിയായിരുന്നു അനൂപ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

 

ജീവിതത്തില്‍ ഇരുവര്‍ക്കും വിപരീത ശൈലികള്‍ ആണെന്ന് പറയുകയാണ് അനൂപ് ചന്ദ്രന്‍. താന്‍ നോണ്‍വെജും ഭാര്യ വെജിറ്റേറിയനുമാണെന്നും അതുകൊണ്ടുതന്നെ വീട്ടില്‍ നോണ്‍വെജ് ആഹാരങ്ങള്‍ കുക്ക് ചെയ്യാറില്ലെന്നും അനൂപ് പറയുന്നു. വീട്ടില്‍നിന്ന് ഉണ്ടാക്കിത്തരുന്ന മീന്‍ കറിയൊക്കെ കഴിക്കാന്‍ കൊതി തോന്നിയിട്ടുണ്ടെന്നും അനൂപ് പറഞ്ഞു. എന്നാല്‍ ഈയിടെയായി താന്‍ അനൂപിന് നോണ്‍വെജ് ആഹാരങ്ങള്‍ പാകം ചെയ്തു കൊടുക്കാറുണ്ടെന്നും കൊച്ചിയിലെത്തിയ ശേഷമാണ് താന്‍ സ്വയം നോണ്‍വെജ് ആഹാരങ്ങള്‍ പാചകം ചെയ്ത് തുടങ്ങിയെന്നും ഐശ്വര്യ നായര്‍ പറയുന്നു.

‘ഞങ്ങള്‍ രണ്ടുപേരും എല്ലാംകൊണ്ടും ഓപ്പോസിറ്റാണ്. ഫുഡിലാണെങ്കില്‍ പോലും അങ്ങനെ തന്നെയാണ്. അവള്‍ വെജിറ്റേറിയനാണ് ഞാനാണെങ്കിലോ നോണ്‍ വെജിറ്റേറിയന്‍. വീട്ടില്‍ ഉണ്ടാക്കിയ മീന്‍ ഒക്കെ കഴിക്കാന്‍ എനിക്ക് കൊതിയാണ്. ഇവള്‍ ആദ്യമായി ചിക്കന്‍ കറി ഉണ്ടാക്കിയ കഥയൊക്കെ ഭയങ്കര രസമാ. ഒരു ദിവസം ഞാന്‍ വാതില്‍ തുറന്നു നോക്കുമ്പോള്‍ ചിക്കന്റെ മണം പുറത്തേക്ക് വരാതിരിക്കാനായി ചിക്കന് രണ്ട് സൈഡിലും ചന്ദനത്തിരി കുത്തി വെച്ചേക്കുന്നതാണ് കണ്ടത്. പക്ഷേ എന്തൊക്കെയാണെങ്കിലും അത് കണ്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി ആദ്യമായി ചിക്കന്‍ ഒക്കെ ഉണ്ടാക്കി തരുകയല്ലേ എന്നോര്‍ത്തു’, അനൂപ് പറഞ്ഞു.