മുംബൈയിലെ ചേരി പ്രദേശത്ത് താമസിക്കുന്ന ഒരു സൊമാറ്റോ ഡെലിവറി ബോയിയുടെ റൂം ടൂറാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. പ്രഞ്‌ജോയ് ബോര്‍ഗോയാരി എന്നാണ് യുവാവിന്റെ പേര്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവാവ് തന്റെ വീഡിയോ പങ്കുവെച്ചത്. പ്രതിമാസം 500 രൂപയ്ക്ക് മറ്റൊരാളോടൊപ്പം ഒരു ഇടുങ്ങിയ മുറിയിലാണ് പ്രഞ്‌ജോയ് താമസിക്കുന്നത്.
View this post on Instagram
എന്തായാലും റൂമിന്റെ വീഡിയോ പങ്കിട്ടതിന് ശേഷം ഡെലിവറി ഏജന്റിന്റെ ജീവിതം വൈറലായി എന്ന് വേണം പറയാന്‍. 4.5 ദശലക്ഷത്തിലധികം പേര്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടുകഴിഞ്ഞു. മുംബൈയിലെ ഉയര്‍ന്ന ജീവിതച്ചെലവുകളെക്കുറിച്ചുള്ള വിവരങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍ പറയുന്നത്. അടിസ്ഥാന ഭവന നിര്‍മ്മാണത്തിന് പോലും പലരും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണെന്ന് യുവാവ് പറയുന്നു. ഇടുങ്ങിയ പ്രദേശങ്ങളില്‍ ഇങ്ങനെ താമസിക്കുമ്പോള്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളും തന്നെ അലട്ടുന്നതായി പ്രഞ്‌ജോയ് പറഞ്ഞു.
ഈ വെല്ലുവിളികള്‍ക്കിടയിലും ഗായകനും ഫുട്‌ബോള്‍ കളിക്കാരനുമായ യുവാവ് തന്റെ നിശ്ചയദാര്‍ഢ്യവും സ്വപ്നങ്ങളും പ്രദര്‍ശിപ്പിക്കുന്ന സംഗീത കവറുകള്‍ ഓണ്‍ലൈനില്‍ പങ്കിടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവെഴ്‌സാണ് ഇദ്ദേഹത്തിനുളളത്. ബോര്‍ഗോയറിയുടെ കഥ സഹനത്തിന്റെയും ശക്തിയുടെയും തെളിവാണ്. പ്രയാസകരമായ സാഹചര്യങ്ങളില്‍പ്പോലും സന്തോഷം കണ്ടെത്താന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവാവ്.