മലയാള സിനിമയിൽ യാതൊരുവിധത്തിലുള്ള താര ജാഡകളും ഇല്ലാത്ത ഒരു നടനാണ് ഇന്ദ്രൻസ് അദ്ദേഹത്തിന്റെ ഓരോ സിനിമകളും കാണുമ്പോൾ തന്നെ അത് മനസ്സിലാക്കാനും സാധിക്കും.. വളരെ ചെറിയ വേഷങ്ങളിൽ നിന്നും തുടങ്ങി മനോഹരമായ വേഷങ്ങളിൽ എത്തിനിൽക്കുന്ന താരത്തിന് വലിയൊരു നിര ആരാധകരും ഉണ്ട് താരത്തിന്റെ ഏറ്റവും അടുത്തകാലത്ത് ശ്രദ്ധിക്കപ്പെട്ട ചിത്രം ഹോം ആണ് ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് പ്രേക്ഷകർക്കിടയിൽ നിന്നും വലിയ സ്വീകാര്യത തന്നെ ലഭിച്ചിരുന്നു
ഇപ്പോൾ ഒരു അഭിമുഖത്തിൽ നടൻ ഇന്ദ്രൻസിനെ കുറിച്ച് കലാഭവൻ ഷാജോൺ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ഹോം എന്ന സിനിമ കണ്ടതിനുശേഷം താൻ ഒരിക്കൽ ഇന്ദ്രൻസിനെ വിളിച്ചു എന്നും വിളിച്ചതിനു ശേഷം എങ്ങനെയാണ് ഈ ഒരു റോൾ ചെയ്തത് എന്ന് ചോദിച്ചു എന്നുമാണ് ഷാജോൺ പറയുന്നത് ചില രംഗങ്ങൾ കണ്ടപ്പോൾ താൻ അത്രത്തോളം സീരിയസായി മാത്രമേ ഇത് ചെയ്യാൻ പറ്റുമെന്ന് മനസ്സിലാക്കി അതിനുശേഷമാണ് ഇന്ദ്രൻസ് ഏട്ടനോട് ഞാൻ എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് ചോദിച്ചത്
അതൊക്കെ ദൈവത്തിന്റെ അനുഗ്രഹമാണ് അപ്പോൾ വന്നു പോകുന്നതാണ് എന്നൊക്കെ ആയിരുന്നു അദ്ദേഹം പറഞ്ഞിരുന്നത് എന്ന് ഷാജോൺ പറയുന്നുണ്ട് ഉടനെ തന്നെ ഇന്ദ്രൻസ് ഇതിന് മറുപടിയും പറയുന്നുണ്ട് ചില രംഗങ്ങൾ അപ്പോൾ തന്നെ വന്നു പോകുന്നതാണ് പിന്നീട് അത് എടുക്കാൻ സാധിക്കുകയില്ല അത് അങ്ങനെയുള്ള രംഗങ്ങളാണ് അത്തരത്തിലുള്ള ഒരു രംഗമായിരുന്നു ഹോം എന്ന സിനിമയിലും സംഭവിച്ചത് എന്ന ഇന്ദ്രൻസ് പറയുന്നുണ്ട് യഥാർത്ഥ ഹോമിലും ഇങ്ങനെ തന്നെയാണോ വളരെ വിനയവും ഭാവവുമായി മനുഷ്യനാണോ എന്ന് ചോദിക്കുമ്പോൾ അതിനു മറുപടി പറയുന്നുണ്ട് കലാഭവൻ ഷാജോൺ
യഥാർത്ഥത്തിലുള്ള ഇന്ദ്രൻസ് ചേട്ടന്റെ ദേഷ്യം കണ്ടാൽ നമ്മൾ ആരും അവിടെ നിൽക്കില്ല അത്രത്തോളം ദേഷ്യമാണ് എന്നാൽ പുള്ളി അങ്ങനെ ദേഷ്യപ്പെടാറില്ല യഥാർത്ഥത്തിൽ കാണുകയാണെങ്കിൽ ആർക്കും അവിടെ നിൽക്കാൻ പറ്റില്ല അത്തരമൊരു അവസ്ഥയാണ് എന്നും ഷാജോൺ പറയുമ്പോൾ അത് സമ്മതിച്ചു കൊടുക്കുകയാണ് ഇന്ദ്രൻസ് ചെയ്യുന്നത് പൊതുവെ അദ്ദേഹത്തെ അത്തരത്തിൽ ദേഷ്യപ്പെട്ട് കണ്ടിട്ടില്ല എന്നാണ് എല്ലാവരും ഒരേസ്വരത്തിൽ പറയുന്നത് സോഷ്യൽ മീഡിയയിൽ വരെ ഇന്ന് വളരെയധികം ആരാധകരാണ് ഇന്ദ്രൻസിന് ഉള്ളത് ഒരു നടൻ എന്ന് തന്നെ താരത്തെ വിളിക്കാൻ സാധിക്കും ഒരു ചായഗ്രഹനിൽ നിന്നും വളരെ പെട്ടെന്ന് തന്നെ നടൻ എന്ന ലെവലിലേക്ക് എത്താൻ അദ്ദേഹത്തിന് സാധിച്ചത് സ്വന്തം കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രമാണ് ഇന്നീ കാണുന്ന നിലയിലേക്ക് അദ്ദേഹം എത്തിയത് സ്വന്തം കഠിനാധ്വാനത്തിന്റെ പ്രയത്നഫലമായാണ്