കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയ വ്യക്തിയാണ് നടൻ ആസിഫ് അലി വലിയൊരു പൊതുവേദിയിൽ വെച്ച് മനസ്സിന് വേദനിപ്പിക്കുന്ന സംഭവമുണ്ടായിട്ടും അതിനെ വളരെ പക്വതയോടെ കൈകാര്യം ചെയ്ത ഒരു നടൻ എന്ന ലേബലിൽ ആണ് താരം അറിയപ്പെടുന്നത് പോലും ഈ ഒരു സംഭവത്തിന് ശേഷം സിനിമ മേഖലയിൽ നിന്നും നിരവധി ആരാധകർ കൂടി താരത്തിന് വന്നു എന്ന് പറയുന്നതാണ് സത്യം. ഇപ്പോൾ ആസിഫ് അലിയുടെ ഈ ഒരു പ്രവർത്തിയെ കുറിച്ച് സംവിധായകനായ സിബി മലയിൽ പറയുന്നതാണ് ശ്രദ്ധ നേടുന്നത്
അവന്റെ പക്വതയാർന്ന പെരുമാറ്റമാണ് എന്നെ ഞെട്ടിച്ചത് ആ ഒരു സാഹചര്യത്തിൽ അവൻ അങ്ങനെ പെരുമാറിയത് കണ്ട് എനിക്ക് അത്ഭുതം തോന്നി ഈ സംഭവം നടക്കുന്നതിന് തൊട്ടുമുൻപ് ഞാൻ അവനെ വിളിച്ചിട്ടുണ്ടായിരുന്നു പിറ്റേദിവസം അവനെന്നെ കാണാൻ വന്നിരുന്നു അപ്പോൾ ഞാൻ ഈ പ്രശ്നത്തെക്കുറിച്ച് ചോദിച്ചപ്പോൾ അതൊക്കെ കഴിഞ്ഞു എന്നും ഞാൻ അത് ഹാൻഡിൽ ചെയ്തു എന്നും പറഞ്ഞു അപ്പോൾ ഞാൻ ഈ പ്രസ് മീറ്റ് ഒന്നും കണ്ടിട്ടില്ല
അത് കണ്ടുകഴിഞ്ഞപ്പോൾ ശരിക്കും ഞാൻ ഞെട്ടി പോയിരുന്നു അവൻ ആ സമയത്ത് അങ്ങനെയല്ല പെരുമാറിയിരുന്നത് എങ്കിൽ എന്തായിരിക്കും സംഭവിക്കുക അത് കൂടുതൽ വിഷയമുള്ള ഒരു പ്രശ്നമായി മാറിയേനെ എന്നാൽ വളരെ പക്വതയോടെ ആ സമയത്ത് അവൻ അങ്ങനെ പെരുമാറിയത് എന്നെ ഞെട്ടിച്ചുകളഞ്ഞു 2000 കാലഘട്ടത്തിനുശേഷം വളരെ കുറച്ച് സിനിമകൾ മാത്രമാണ് സിബി മലയിൽ ചെയ്തിട്ടുള്ളത് അതിൽ ആസിഫലി പല കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്
എന്തുകൊണ്ടാണ് ആസിഫ് അലിയെ മാത്രം അത്രത്തോളം പ്രാധാന്യമുള്ള ഒരു വ്യക്തിയായി കണ്ടുപിടിച്ചത് എന്ന് അവതാരിക ചോദിക്കുമ്പോൾ ആസിഫ മായുള്ള ചില ചിത്രങ്ങൾ കണ്ടപ്പോൾ തനിക്ക് ചില കാര്യങ്ങൾ തോന്നി എന്നാണ് സിബി മലയിൽ പറയുന്നത് അപൂർവ രാഗം എന്ന സിനിമയിലാണ് ആസിഫിനോടൊപ്പം ഒരുമിച്ച് അഭിനയിച്ചത് ആ സമയത്ത് കത്തികൊണ്ട് കൈ മുറിക്കുന്ന ഒരു രംഗമുണ്ട് ആ സീൻ അവൻ ചെയ്തപ്പോൾ തന്നെ ഇവൻ സിനിമയിൽ നിൽക്കേണ്ടവൻ ആണെന്ന് എനിക്ക് മനസ്സിലായി.
അതുവരെയുള്ള രംഗങ്ങളിൽ ഒന്നും തന്നെ ആസിഫ് അലിക്ക് പെർഫോം ചെയ്യാൻ ഒന്നും ഉണ്ടായിരുന്നില്ല എന്നാൽ ഈ ഒരു രംഗത്തിലൂടെ അവൻ മികച്ച രീതിയിൽ പെർഫോം ചെയ്യുകയാണ് ചെയ്തത്. ശരിക്കും ആസിഫ് അലി ഈ സമൂഹത്തിന് നൽകിയത് മികച്ച ഒരു സന്ദേശമാണ് വേറെ ആരാണെങ്കിലും ഇങ്ങനെ ആയിരിക്കില്ല പ്രതികരിക്കുക അവന്റെ ആ ഒരു രീതിയാണ് എനിക്കിഷ്ടപ്പെട്ടത് സമൂഹത്തിന് അവൻ നൽകിയ മികച്ച ഒരു സന്ദേശം അത് തന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു എന്നും ഈ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ സിബി മലയിൽ പറയുന്നുണ്ടായിരുന്നു.