Celebrities

ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് താരദമ്പതികള്‍-Swaasika and Prem shared their new happiness

മലയാള സിനിമയിലെ യുവ നടിയും ടെലിവിഷന്‍ അവതാരികയുമായ സ്വാസിക വിജയിയുടെ വിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് എന്നും ഒരു പ്രത്യേക താല്‍പ്പര്യമാണ്. നടിയുടെ വിവാഹാേഘാഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വൈറലായിരുന്നു. വിവാഹത്തിനോട് അനുബന്ധിച്ച് നടന്ന എല്ലാ ചടങ്ങുകളും വളരെ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു ആരാധകര്‍. തമിഴ് സീരിയല്‍ താരം പ്രേം ആണ് സ്വാസികയുടെ ഭര്‍ത്താവ്.

ഇപ്പോള്‍ ഇതാ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരദമ്പതികള്‍. ‘ഒരുമിച്ചുളള തങ്ങളുടെ ജീവിതം തുടങ്ങിയിട്ട് ഇന്നേക്ക് ആറുമാസമായി’എന്ന ക്യാപ്ഷനോട് കൂടി ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് പ്രേം. സ്വാസിക വിജയിയെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്. ഓസ്‌ട്രേലിയയില്‍ അവധി ആഘോഷിക്കാന്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ആണ് താരം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യോഗ ചെയ്യുന്ന പ്രേമിനരികില്‍ ഇരിക്കുന്ന സ്വാസികയെ ഒരു ചിത്രത്തില്‍ കാണാം. മറ്റ് നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. നിമിഷങ്ങള്‍ കൊണ്ടുതന്നെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. തീര്‍ത്തും മോഡേണ്‍ ലൂക്കിലാണ് താരദമ്പതികള്‍ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ഷോര്‍ട്ട്‌സും ടീഷര്‍ട്ടും ആണ്  പ്രേമിന്റെ വേഷം. സ്വാസികയുടെ ആകട്ടെ മോഡേണ്‍ ലുക്കിലുള്ള ഷോര്‍ട്ട്‌സും ഹുഡിയും.

നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. പ്രേം ജേക്കബിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത് താനാണെന്ന് സ്വാസിക വെളിപ്പെടുത്തിയിരുന്നു. ഒരു സീരിയലിന്റെ സെറ്റില്‍ വച്ചാണ് പ്രേമിനെ കണ്ടുമുട്ടിയതെന്നും ഷൂട്ടിനിടെ പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നും സ്വാസിക പറഞ്ഞിരുന്നു. വൈഗ എന്ന ചിത്രത്തിലൂടെയാണ് സ്വാസികയുടെ അരങ്ങേറ്റം. ബാങ്കിംഗ് അവേഴ്സ്, മോണ്‍സ്റ്റര്‍, ചതുരം, വാസന്തി, കുമാരി, ഉടയോള്‍, പാഠം വളവ്, ഇട്ടമണി മെയ്ഡ് ഇന്‍ ചൈന, അയാളും ഞാനും തമ്മില്‍, സ്വര്‍ണ കടുവ, കുട്ടനാടന്‍ മാര്‍പ്പാപ്പ തുടങ്ങിയവയാണ് സ്വാസികയുടെ പ്രധാന ചിത്രങ്ങള്‍.