History

തലയ്ക്ക് പിന്നില്‍ മറ്റൊരു മുഖവുമായി ജീവിതം; ശാസ്ത്രലോകത്തിന് അത്ഭുതമായ മനുഷ്യൻ | Another face behind the head, a man of wonder to the world of science

തലയ്ക്ക് പിന്നില്‍ മറ്റൊരു മുഖവുമായി ജീവിച്ച എഡ്വാര്‍ഡ് മോര്‍ഡ്രേക്ക് . ശാസ്ത്രലോകത്തിന് അത്ഭുതമായ മനുഷ്യൻ . 19 ആം നൂറ്റാണ്ടിൽ ഇംഗ്ലീഷ് പ്രഭു കുടുംബത്തിലായിരുന്നു എഡ്വേർഡിന്റെ ജനനം . അപൂർവ കഴിവുള്ള സംഗീതജ്ഞനായിരുന്നു എഡ്വേർഡ് . വളരെ ചെറുപ്പത്തിൽത്തന്നെ അദ്ദേഹം സംഗീതത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു . മാത്രമല്ല അദേഹം മികച്ച ഒരു പണ്ഡിതനുമായിരുന്നു. എന്നാൽ ഈ അനുഗ്രഹങ്ങൾക്കൊപ്പം അദ്ദേഹത്തിനുള്ള ശാപമായിരുന്നു തലയുടെ പിന്നിലെ രണ്ടാമത്തെ മുഖം . തന്റെ ഇരട്ട മുഖത്തിന്‌ സംസാരിക്കുവാന്‍ കഴിഞ്ഞിരുന്നില്ല എങ്കിലും പൊട്ടിച്ചിരിക്കുകയും കരയുകയും തന്നോട് ആ മുഖം സംസാരിക്കുകയും ചെയ്തിരുന്നുവെന്നാണ് എഡ്വാര്‍ഡ് പറയുന്നത് . സ്വകാര്യത നഷ്ടപ്പെട്ട എഡ്വാര്‍ഡ് അതീവ ദുഖിതനായിരുന്നു.ഈ രണ്ടാമത്തെ മുഖം “ഒരു സ്വപ്നം പോലെ മനോഹരവും, ഒരു പിശാചിനെപ്പോലെ ഭയാനകവുമാണ്” എന്നാണ് എഡ്വേർഡ് പറഞ്ഞിരുന്നത്.

വിചിത്രമായ വസ്തുത, എഡ്വേർഡ് കരയുമ്പോഴെല്ലാം അവന്റെ മുഖത്തെ രണ്ടാമത്തെ മുഖം പുഞ്ചിരിക്കും, . അവൻ പുഞ്ചിരിക്കുമ്പോൾ രണ്ടാമത്തെ മുഖം അസ്വസ്ഥമാകും. ഇത് തലയോട്ടിയുടെ പിൻഭാഗത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ കൈവശപ്പെടുത്തിയിട്ടുള്ളൂവെങ്കിലും ഈ മുഖത്തിന്റെ എല്ലാ അടയാളങ്ങളും മാരകമായ തരത്തിലുള്ളതായിരുന്നു. രണ്ടാമത്തെ മുഖത്തിന്റെ ചുണ്ടുകൾ പലപ്പോഴും എന്തോ പിറുപിറുക്കുന്നതായി എഡ്വേർഡിന് തോന്നുമായിരുന്നു . പക്ഷേ ഒരു ശബ്ദവും ആർക്കും കേൾക്കാനായില്ല. തന്റെ മറ്റൊരു മുഖം ഒരിക്കലും ഉറങ്ങുന്നില്ലെന്നും നരകത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നെന്നുമായിരുന്നു എഡ്വേർഡ് പറഞ്ഞിരുന്നത്.

രാത്രി ഉറങ്ങുമ്പോള്‍ പേടിപ്പെടുത്തുന്ന ശബ്ദം ഉണ്ടായിരുന്ന ഈ മുഖം കാരണം എഡ്വാര്‍ഡിനു മനസമാധാനം തന്നെ നഷ്ടപ്പെട്ടു. തന്റെ മുഖം നീക്കം ചെയ്തു തരുവാന്‍ ഡോക്ടര്‍മാരോട് കെഞ്ചിയ എഡ്വാര്‍ഡ് അവസാനം തന്റെ 23-ആം വയസ്സില്‍ സ്വയം ജീവിതം അവസാനിപ്പിക്കുകയായിരുന്നു . അധിക മുഖവുമായി ജനിക്കുന്ന മൃഗങ്ങളും , മനുഷ്യരും വളരെ അപൂർവമായി മാത്രമേ ദീർഘകാലം ജീവിക്കൂ. ഇക്കാര്യത്തിൽ എഡ്വേർഡ് അത്ഭുതമായിരുന്നു.