Celebrities

എന്റെ ഫസ്റ്റ് ഓഡിഷനായിരുന്നു ഹാപ്പി വെഡ്ഡിങ്; ദുരനുഭവങ്ങള്‍ക്ക് സാധ്യത ഉണ്ട് | grace-antony opens up -talks-about-initial-days

കഴിഞ്ഞ ദിവസമാണ് നിതിൻ രൺപണിക്കരിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂട് നായകനായ നാ​ഗേന്ദ്രൻസ് ഹണിമൂൺസ് എന്ന മലയാളം വെബ് സീരിസിന്റെ സ്ട്രീമിങ് ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആരംഭിച്ചത്. ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്നാണ് സീരീസിന്റെ ടാഗ് ലൈന്‍. സുരാജിനൊപ്പം, കനി കുസൃതി, ശ്വേതാ മേനോൻ, ഗ്രേസ് ആൻ്റണി, രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, ജനാർദനൻ, പ്രശാന്ത് അലക്‌സാണ്ടർ, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ, അമ്മു അഭിരാമി എന്നിവരും പ്രതിഭാധനരായ ഒരു കൂട്ടം കലാകാരന്മാരും അടങ്ങുന്ന ഒരു മികച്ച താരനിരയാണ് പരമ്പരയിൽ അണിനിരക്കുന്നത്. നാഗേന്ദ്രൻ്റെ ഹണിമൂൺസ് ഏഴ് ഭാഷകളിലാണ് (മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി) സ്ട്രീം ചെയ്യുന്നത്.

വിദേശത്തേക്ക് കടക്കാൻ ആ​ഗ്രഹിക്കുന്ന അലസനായ നാ​ഗേന്ദ്രനെന്ന ചെറുപ്പക്കാരൻ അതിനുള്ള പണം കണ്ടെത്താനായി വിവിധ സാഹചര്യങ്ങളിൽ ജീവിക്കുന്ന ആറ് സ്ത്രീകളെ വിവാഹം കഴിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് വെബ്സീരിസിന്റെ കഥ. സീരിസ് സ്ട്രീമിങ് ആരംഭിച്ചശേഷം ഏറ്റവും കൂടുതൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതും സോഷ്യൽമീഡിയയിൽ‌ വൈറലാകുന്നതും നടി ​ഗ്രേസ് ആന്റണി ലില്ലിക്കുട്ടിയായി അഭിനയിച്ച രണ്ടാമത്തെ എപ്പിസോഡാണ്.

മാനസീകമായി ചില ബുദ്ധിമുട്ടുകളുള്ള പെൺകുട്ടിയായിരുന്നു സീരിസിൽ ​ഗ്രേസ് അവതരിപ്പിച്ച ലില്ലിക്കുട്ടി. സുരാജിന്റെ കഥാപാത്രം ലില്ലിക്കുട്ടിയെ പെണ്ണ് കാണാനായി എത്തുന്ന ഭാ​​ഗം മുതൽ എല്ലാവരേയും അതിശയിപ്പിക്കുന്നത് മാനസീകമായി ബുദ്ധിമുട്ടുകളുള്ള ലില്ലിക്കുട്ടിയായി ​ഗ്രേസ് നടത്തിയ പ്രകടനമാണ്. ​ഗ്രേസിന്റെ ചെറിയ മുഖഭാവങ്ങൾപോലും പൊട്ടിച്ചിരി സമ്മാനിക്കും.

ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കത്തില്‍ നേരിടേണ്ടി വന്ന കളിയാക്കലുകളും ബോഡി ഷെയ്മിംഗും ഗ്രേസിന് അതിജീവിക്കേണ്ടി വന്നിരുന്നു. അതേക്കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗ്രേസ് ആന്റണി തുറന്ന് സംസാരിക്കുന്നുണ്ട്. ഒരു കുട്ടി അത്‌ലീറ്റ് ആകാന്‍ ആഗ്രഹിക്കുന്നു എന്ന് വയ്ക്കൂ. നീ പിടി ഉഷ ആകാന്‍ പോവുകയാണോ എന്നായിരിക്കും ആളുകള്‍ ചോദിക്കുക. പിടി ഉഷ അത്‌ലീറ്റ് ആകാന്‍ ആഗ്രഹിച്ച കുട്ടിയായിരുന്നു എന്ന് ആരും ഓര്‍ക്കില്ലെന്നാണ് ഗ്രേസ് പറയുന്നത്.

അറിവില്ലായ്മ കൊണ്ടോ ആഗ്രഹിച്ചത് സാധിക്കാതെ പോകുന്നതിന്റെ അസ്വസ്ഥത കൊണ്ടോ ആയിരിക്കാം ആളുകള്‍ മറ്റുള്ളവരെ കളിയാക്കുന്നതും നിരുത്സാസഹപ്പെടുത്തുന്നതും. അതിന് ചെവി കൊടുക്കാതിരിക്കുകയാണ് ചെയ്യേണ്ടതെന്നും താരം പറയുന്നു. എനിക്ക് വണ്ണം കൂടുതലാണ് എന്ന് പറഞ്ഞവരുണ്ട്. അവര്‍ക്ക് അറിയില്ല കുമ്പളങ്ങിയിലെ കഥാപാത്രത്തിന് വേണ്ടിയാണ് ഞാന്‍ വണ്ണം വച്ചതെന്ന്. നമ്മള്‍ വണ്ണം വയ്ക്കുന്നതിനും മെലിയുന്നതിനും പല കാരണങ്ങളുണ്ടാകുമെന്നും ഗ്രേസ് പറയുന്നു.

ഭക്ഷണം ഇഷ്ടമാണെങ്കിൽ നിങ്ങള്‍ കഴിക്കുക. മറ്റുള്ളവര്‍ പറയുന്നത് കേട്ട് ഇഷ്ടം മാറ്റി വെക്കേണ്ട. ആളുകളുടെ നെഗറ്റീവ് അഭിപ്രായങ്ങള്‍ മനസിലേക്ക് എടുത്താല്‍ അതാലോചിച്ച് വിഷമിക്കാനേ നേരം കാണൂവെന്നും താരം പറയുന്നു. അതേസമയം പിന്തുണയില്ലാതെ കടന്നു വരുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളെക്കുറിച്ചും ഗ്രേസ് സംസാരിക്കുന്നുണ്ട്.

”അക്കാര്യത്തില്‍ എനിക്ക് ഭാഗ്യമുണ്ട്. എന്റെ ഫസ്റ്റ് ഓഡിഷനായിരുന്നു ഹാപ്പി വെഡ്ഡിങ്. നല്ല ടീമായിരുന്നു. ദുരനുഭവങ്ങള്‍ക്ക് സാധ്യത ഏത് മേഖലയിലും ഉണ്ട്. സിനിമ ആഗ്രഹിക്കുന്ന പത്തു പേരില്‍ നാല് പേര്‍ക്കെ അവസരം ലഭിക്കുകയുള്ളൂ. അതില്‍ രണ്ട് പേര്‍ക്കെ ശരിയായ ടാലന്റ് ഉണ്ടായി എന്നു വരൂ. കഴിവുണ്ടെങ്കിലും ആഗ്രഹം കൊണ്ട് ആലോചന ഇല്ലാതെ പോകരുത്. വാഗ്ദാനങ്ങളില്‍ വീണു പോകരുത്. നന്നായി ആലോചിച്ച് അന്വേഷിച്ച് മാത്രം അവസരങ്ങള്‍ എടുക്കണം” എന്നാണ് ഗ്രേസ് പറയുന്നത്.

ആഗ്രഹിച്ച പലതും നേടാന്‍ കഴിഞ്ഞുവെന്നാണ് ഗ്രേസ് പറയുന്നത്. ചെറു പ്രായതില്‍ തന്നെ കരിയര്‍ സെറ്റ് ചെയ്ത് വീട്ടുകാരെ സംരക്ഷിക്കാന്‍ കഴിയുന്നു. അവരില്ലാതെ എനിക്ക് പറ്റില്ല എന്നതു കൊണ്ട് മുളന്തുരുത്തിയില്‍ നിന്നും കാക്കനാടേക്ക് ഞാന്‍ അവരെ പറിച്ചു നട്ടുവെന്നും താരം പറയുന്നു. ചേച്ചി സെലീന വിവാഹം കഴിഞ്ഞ് പച്ചാളത്ത് താമസിക്കുന്നു. ചേച്ചിയ്ക്ക് ഒരു മകനുണ്ട്. ഇന്തായി എന്നാണ് എന്നെ വിളിക്കുന്നത്. കുഞ്ഞാന്റി എന്നാണ് അവന്‍ ഉദ്ദേശിക്കുന്നത്. എന്നെ മാത്രമേ അവനു പേടിയുള്ളൂവെന്നും ഗ്രേസ് പറയുന്നു.

content highlight: grace-antony opens up -talks-about-initial-days