ഡൽഹിയിൽ നൈറ്റ് ലൈഫിന് പേര് കേട്ട അതിമനോഹരമായ സ്ഥലമാണ് ഹൗസ് ഖാസ് വില്ലേജ്. ഇസ്ലാമിക് വാസ്തുവിദ്യയുടെ അവശിഷ്ടങ്ങളും നവീകരിച്ച നഗരങ്ങളും ഒക്കെ ഇവിടെ കാണാൻ സാധിക്കും പഴയകാല ചാരുത നിലനിർത്തുന്ന ഈ ഒരു സ്ഥലം നിരവധി കഫേകൾ ബാറുകൾ പമ്പുകൾ ആർട്ട് ഗ്യാലറി പൊട്ടിക്കുക എന്നിവ കൊണ്ട് ശ്രദ്ധ നേടിയിട്ടുള്ളതാണ് അതോടൊപ്പം ഇവിടുത്തെ രാത്രി ജീവിതവും വളരെയധികം പേരു കേട്ടിട്ടുള്ള ഒന്നുതന്നെയാണ്
14-16 നൂറ്റാണ്ടുകളിലെ രാജകുടുംബങ്ങളുടെ ശവകുടീരങ്ങളായ താഴികകുടങ്ങൾ നിറഞ്ഞ ഈ പ്രദേശം തുകളക്ക് രാജവംശത്തിലെ പ്രശസ്ത ഭരണാധികാരിയുടെ ആണെന്നാണ് പറയപ്പെടുന്നത് നിരവധി വിനോദങ്ങളും ഇവിടെ കാണാൻ സാധിക്കും ഡൽഹിയിൽ എത്തുന്നവർ ഇവിടെയുള്ള തൽസമയം ഇവന്റുകൾ കാണാതെ പോകില്ല എന്നതാണ് സത്യം പഴയ മനോഹാരിതയ്ക്കൊപ്പം ഇന്നത്തെ മോഡേൺ സൗന്ദര്യം കൂടി ഈ നഗരം നിലനിർത്തുന്നുണ്ട് ഡൽഹിക്കാരൻ അല്ലെങ്കിൽ പോലും ഇവിടെയെത്തുന്ന ഒരു വ്യക്തി ഡൽഹി ക്കാരനായി മാറും അതു തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത ഈ പ്രദേശത്ത് മുഴുവൻ എണ്ണിയാൽ ഒടുങ്ങാത്ത അത്രയും പബ്ബുകൾ ആണ് ഉള്ളത് അതുകൊണ്ടുതന്നെ നിരവധി ചെറുപ്പക്കാർ ഇവിടെ എത്താറുണ്ട്
ഡൽഹിയിലേക്ക് വിനോദയാത്ര പോകുന്ന ഏതൊരു വ്യക്തിയും തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലം കൂടിയാണ് ഇത് പഴയകാലത്തെ മുകൾ ഗ്രാമം ഡൽഹിയിലെ പ്രിയപ്പെട്ടതായി മാറുമ്പോൾ ഈ സ്ഥലം അതിന്റെ മനോഹാരിതയായി മാറുകയാണ് ചെയ്യുന്നത് ഒരിക്കൽ സന്ദർശിച്ചാൽ പിന്നെ ഡൽഹിയിൽ പോകുന്നവർ ഒന്നും ഒരിക്കലും മറക്കാത്ത മനോഹരമായ ഒരു കാഴ്ച തന്നെയാണ് ഈ ഒരു ഗ്രാമം എന്ന് പറയേണ്ടിയിരിക്കുന്നു അതിമനോഹരമായ ഈ ഗ്രാമം ഏതൊരു വ്യക്തിയുടെയും മനസ്സിൽ ഒരു പ്രത്യേക അനുഭവം തന്നെയാണ് നൽകുന്നത്
ഡൽഹിയിൽ എത്തുന്ന വ്യക്തികൾ ഷോപ്പിംഗ് നടത്താറുണ്ട് എങ്കിൽ തീർച്ചയായും തിരഞ്ഞെടുക്കുന്നതും ഒരുപക്ഷേ ഈ ഗ്രാമം തന്നെയായിരിക്കും ഇവിടെ ഒരു പാർക്ക് കൂടിയുണ്ട് വീക്കെന്റുകളിൽ ഇവിടെ കുടുംബവും കുട്ടികളും ഒക്കെ നിറഞ്ഞ വലിയ തിരക്കായിരിക്കും പ്രത്യേകിച്ച് ഞായറാഴ്ച ദിവസങ്ങളിൽ ആണ് ഈ സ്ഥലത്ത് കൂടുതലായും തിരക്ക് കാണപ്പെടുന്ന ടിബറ്റൻ ഭക്ഷണങ്ങൾ അടക്കം ഇവിടെ വ്യത്യസ്തമായ ഭക്ഷണങ്ങളും ലഭിക്കാറുണ്ട് അതോടൊപ്പം ഇവിടെ സഞ്ചാരികൾക്ക് വേണ്ടി കാത്തിരിക്കുന്ന കാഴ്ചകളും നിരവധിയാണ് ഇവിടെയുള്ള പാർക്കുകളിൽ ആകർഷണമായ ഒരുപാട് കാഴ്ചകൾ ഉണ്ട് കുടുംബങ്ങൾക്ക് വളരെ സന്തോഷകരമായി വന്നിരിക്കാവുന്ന ഒരു സ്ഥലം തന്നെയാണ് ഇത് റോസ് ഗാർഡൻ ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത
ഡൽഹിക്കാരുടെ തനതുരുചികൾ അറിയണമെങ്കിൽ ഇവിടെയുള്ള തട്ടുകടകളിൽ കയറിയാൽ മതി. ഡൽഹിയിൽ പ്രചാരത്തിലുള്ള മനോഹരമായ ഭക്ഷണങ്ങൾ ഒക്കെ ഇവിടെ കിട്ടും ചില്ലി പൊട്ടറ്റോ റൊട്ടി ഖീമാ പാവ് തുടങ്ങി വ്യത്യസ്തവും രുചികരവുമായ നിരവധി ഭക്ഷണങ്ങൾ ഇവിടെ ലഭിക്കും എപ്പോഴും ഈ സ്ഥലം ഉണർന്നിരിക്കുകയാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത അതുകൊണ്ട് തന്നെ രാത്രികാലങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം