Celebrities

‘എല്ലാം അറിയാവുന്നത് അനന്ദിന്, ഞങ്ങള്‍ അവനെ ഫോളോ ചെയ്യുന്നു’; ആകാശ് അംബാനി-Akash Ambani about Anant Ambani

അനന്ത് അംബാനിയും ഇഷ അംബാനിയും ആകാശ് അംബാനിയും ഒരിക്കല്‍ കൗണ്‍ ബനേഗാ ക്രോര്‍പതി ഷോയില്‍ പങ്കെടുത്തിരുന്നു. അമിതാഭ് ബച്ചന്‍ ആയിരുന്നു ഷോയുടെ അവതാരകന്‍. ബച്ചന്‍ മൂവരോടും റിലയന്‍സ് ഇന്‍ഡസ്ട്രീസിനെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചു. ഉത്തരങ്ങള്‍ പലതും ഇഷയ്ക്കും ആകാശിനും അറിയാമായിരുന്നെങ്കിലും, സഹായത്തിനായി അവര്‍ രണ്ടുതവണ അനന്തിന്റെ സഹായം തേടി. അതിനിടെയാണ് കുടുംബത്തെ കുറിച്ച് അനന്തിന് എല്ലാം അറിയാമെന്ന് ആകാശ് പറഞ്ഞത്.

അമിതാഭ് ജാംനഗറിനെക്കുറിച്ച് ഒരു ചോദ്യം ചോദിച്ചപ്പോള്‍ ആകാശും ഇഷയും അനന്തിന് നേരെ തിരിഞ്ഞു. ‘ഇനിപ്പറയുന്നവയില്‍ ഏതിന്റെ ഉല്‍പ്പാദനമാണ് റിലയന്‍സ് ജാംനഗറില്‍ ചെയ്യുന്നത്?’..എന്നതായിരുന്നു ചോദ്യം. മാമ്പഴം, പ്രകൃതി വാതകം, പോളിസ്റ്റര്‍,എണ്ണ എനിനങ്ങനെ നാല് ഓപ്ഷന്‍സും നല്‍കി. അപ്പോള്‍ ഇഷ പറഞ്ഞു, ജാംനഗറിലാണ് അനന്ത് ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത്, അതിനാല്‍ ഉത്തരം നല്‍കാന്‍ ഏറ്റവും നല്ല വ്യക്തിയായിരിക്കും അനന്ത് എന്ന്. ഉത്തരം മാമ്പഴമാണെന്ന് അനന്ത് പറഞ്ഞു, അത് ശരി ഉത്തരവുമായിരുന്നു.

കമ്പനിയുടെ കയറ്റുമതിയെക്കുറിച്ചായിരുന്നു അടുത്ത ചോദ്യം. ”റിലയന്‍സ് അതിന്റെ ഉല്‍പ്പന്നങ്ങള്‍ എത്ര രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്?’ എന്നതായിരുന്നു ചോദ്യം. എ. 98 ബി. 108 സി. 127 ഡി. 132, എന്നിങ്ങനെ ഓപ്ഷന്‍സും നല്‍കി. ആകാശും ഇഷയും ഇതൊരു കടുപ്പമേറിയ ചോദ്യമാണെന്ന് പറയുകയും സഹായിക്കാന്‍ അനന്തിനോട് ആവശ്യപ്പെട്ടുകയും ചെയ്തു. അനന്ത് ഉത്തരം 108 ആണെന്ന് പറഞ്ഞു. ആ ഉത്തരവും ശരിയായിരുന്നു. ഇത് കേട്ട ബച്ചന്‍ ഇഷയോടും ആകാശിനോടും ചോദിച്ചു, എല്ലാ ഉത്തരങ്ങളും അവന് എങ്ങനെ അറിയാം, നിങ്ങള്‍ക്കറിയില്ലേ എന്ന്….അപ്പോള്‍ ആകാശ് മറുപടി നല്‍കി, ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായിക്കാണും കുടുംബം എങ്ങനെയാ മുന്നോട്ട് പോകുന്നതെന്ന്, അനന്ദിന് എല്ലാം അറിയാം..ഞങ്ങള്‍ അത് ഫോളോ ചെയ്യുന്നു. അത്രേയുളളു’.