Celebrities

‘ഭര്‍ത്താവിന്റെ ആ സ്വഭാവം എനിക്കിഷ്ടമല്ല’: വെളിപ്പെടുത്തലുമായി സൊനാക്ഷി സിന്‍ഹ-Sonakshi Sinha about Saheer Iqbal

ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയുടെയും സഹീര്‍ ഇക്ബാലിനെയും വിവാഹം കഴിഞ്ഞ മാസമായിരുന്നു നടന്നത്. മുംബൈയിലെ സോനാക്ഷിയുടെ പുതിയ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചായിരുന്നു വിവാഹത്തിനോടനുബന്ധിച്ച് ഉള്ള ചടങ്ങുകള്‍ നടന്നത്. ഇരുവരും സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും അടുത്ത ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രമേ ഈ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തിട്ടുള്ളൂ. സൊനാക്ഷിയുടെ സുഹൃത്തുക്കളായ ഹുമ ഖുറേഷി, സഹോദരന്‍ സാഖിബ് സലീം, അദിതി റാവു ഹൈദരി, പ്രതിശ്രുത വരന്‍ സിദ്ധാര്‍ത്ഥ്, അര്‍പിത ഖാന്‍, ആയുഷ് ശര്‍മ എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

ആഢംബര കല്യാണങ്ങളുടെ ഈ കാലത്ത് ബോളിവുഡിന്റെ പ്രിയ നടി സോനാക്ഷിയുടെ വിവാഹം നടന്നത് വളരെ ലളിതമായ ചടങ്ങുകളിലൂടെ ആയിരുന്നു. തന്റെ അപ്പാര്‍ട്ട്മെന്റില്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമാണ് നടി വിവാഹത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ നടത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. കാരണം ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒന്നും അധികം കാണാറില്ല.

ഇപ്പോള്‍ ഇതാ ഗലാട്ട ഇന്ത്യക്കു വേണ്ടി നല്‍കിയ ഇന്റര്‍വ്യൂവിനിടെ സഹീര്‍ ഇഖ്ബാലിനെ കുറിച്ച് സംസാരിക്കുകയാണ് സൊനാക്ഷി. സഹീറിന്റെ ഒരു സ്വാഭാവം തനിക്കിഷ്ടമല്ലെന്നാണ് സോനാക്ഷി പറയുന്നത്. ‘സഹീര്‍ ഇഖ്ബാല്‍ നന്നായി വിസില്‍ അടിക്കും. പക്ഷേ സ്ഥിരമായി ഈ വിസില്‍ ശബ്ദം കേട്ടുകൊണ്ടിരിക്കുമ്പോള്‍ ദേഷ്യം വരും. എനിക്ക് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും ദേഷ്യം വരുന്നതുമായ കാര്യമാണ് ഇത്’, സൊനാക്ഷി പറഞ്ഞു. എന്നാല്‍ സഹീര്‍ പറയുന്നത് സോനാക്ഷി കൃത്യനിഷ്ഠ ഫോളോ ചെയ്യുന്നയാളാണ് എന്നാണ്.’എവിടെയെങ്കിലും പോകാന്‍ ഉണ്ടെങ്കില്‍ അതിന്റെ അരമണിക്കൂര്‍ മുന്നേ സോനാക്ഷി റെഡിയായിട്ട് ഇരിക്കും. പലപ്പോഴും ഞാന്‍ വന്ന് നോക്കുമ്പോള്‍ അവള്‍ പോവാന്‍ ഒരുങ്ങി നില്‍ക്കുന്നുണ്ടാവും. പക്ഷേ ഇപ്പോള്‍ എനിക്കതെല്ലാം ഇഷ്ടമാണ്’, സഹീര്‍ പറഞ്ഞു.