മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയ ഒരു താരമാണ് രഞ്ജു രഞ്ജിമാർ. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ അറിയപ്പെടുന്ന ഇവർക്ക് ആരാധകർ വളരെ വലുതാണ്. എന്നാൽ അടുത്തകാലത്ത് സിനിമയിൽ താൻ നേരിടേണ്ടി വന്ന ചില ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ഇപ്പോൾ താരം എത്തിയിരിക്കുന്നത്. പുതിയൊരു അഭിമുഖത്തിലാണ് താൻ നേരിടേണ്ടി വന്ന സമീപകാലത്തെ ചില ബുദ്ധിമുട്ടുകളെ കുറിച്ച് താരം തുറന്നു പറയുന്നത്.
ഒരിക്കൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഒപ്പം താൻ നിന്നിരുന്നു .തനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ താൻ പറയുകയാണ് ചെയ്തത്, എന്നാൽ അതിന്റെ പേരിൽ തനിക്ക് നേരിടേണ്ടിവന്നത് വളരെ മോശമായ കാര്യങ്ങളായിരുന്നു.നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ താൻ പറയുകയായിരുന്നു ചെയ്തത്. ഈ സംഭവത്തിൽ നടിക്കൊപ്പം നിന്ന് നടിയെ പിന്തുണച്ച ചില നടിമാർ പോലും തന്നെ അവഗണിക്കുകയാണ് ചെയ്തത് .അതിന്റെ കാരണം എന്താണെന്ന് തനിക്ക് അറിയില്ല. ഒരുപാട് കാലം വർക്കില്ലാതെ താൻ ഇരിക്കേണ്ടതായി വന്നു. തന്നെ സംബന്ധിച്ചടത്തോളം മേക്കപ്പിന്റെ എന്തൊരു പുതിയ സാധനം ഇറങ്ങിയാലും അത് അപ്പോൾ തന്നെ വാങ്ങുന്ന വ്യക്തിയാണ് താൻ.
അത് എത്ര രൂപയാണെങ്കിലും ഏത് സ്ഥലത്ത് ലഭിക്കുന്നതാണെങ്കിലും താൻ വാങ്ങും. സെലിബ്രേറ്റുകൾക്ക് വേണ്ടി ഉള്ളത്, അല്ലാത്തത് എന്നിങ്ങനെ മാറ്റിവെച്ചിരിക്കുകയാണ് താൻ തന്റെ മേക്കപ്പ് പ്രോഡക്ടുകൾ ഒക്കെ. അതിൽ ബ്രയിഡ്സ് ഉള്ളതും അല്ലാത്തതുമായ മേക്കപ്പുകൾ എല്ലാം തന്നെ ചിലവാകുന്നുണ്ട്. സെലിബ്രേറ്റുകളുടേത് മാത്രം ഇങ്ങനെ ചലിക്കാതെ ഇരിക്കുകയാണ്. ഒരുപാട് നാളുകൾക്ക് ശേഷം നടി മംമന്തയാണ് പിന്നീട് തന്നെ ഒരു പരിപാടിക്ക് വേണ്ടി വിളിക്കുന്നത്.
ചിലപ്പോൾ ഈ അഭിമുഖം കൊടുത്തതിനു ശേഷം തനിക്ക് വധഭീഷണി വന്നേക്കാം ഒന്നും കാര്യമാക്കി എടുക്കുന്നില്ല. ഈ സംഭവം നടക്കുന്ന അതേ രാത്രിയിൽ തന്നെ താനും ആക്രമിക്കപ്പെട്ട നടിയും പരസ്പരം കാണണമെന്ന് വിചാരിച്ചതായിരുന്നു. എന്നാൽ തനിക്ക് മൈഗ്രേൻ ആയതുകൊണ്ടാണ് അന്ന് കാണാൻ സാധിക്കാഞ്ഞത് .അവൾ യാത്ര ചെയ്യുന്നതിന്റെ ഓപ്പോസിറ്റ് ഡയറക്ഷനിൽ ഞാൻ യാത്ര ചെയ്യുന്നുണ്ടായിരുന്നു .ഈ സംഭവം നടന്നുവെന്ന് പിറ്റേന്ന് മറ്റൊരു നടി വിളിച്ചു പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്. അപ്പോൾ തന്നെ ഞാൻ അവളോട് ചോദിച്ചത് നിനക്ക് എന്നെ ഒന്ന് വിളിക്കാമായിരുന്നില്ലേ എന്നാണ്.
ഞാൻ അവൾക്കൊപ്പം നിന്നു, അതുകൊണ്ട് എനിക്ക് ഒരുപാട് അവസരങ്ങൾ കുറഞ്ഞു. ഈ അഭിമുഖം റിലീസ് ആകുമ്പോഴും ചിലപ്പോൾ എനിക്ക് വധഭീഷണി ഉണ്ടായേക്കാം. ഇങ്ങനെയാണ് താരം സംസാരിച്ചത് .ഈ ഒരു വീഡിയോ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു നിരവധി ആളുകളാണ് ഇതിന് നടി ആക്രമിച്ച സംഭവത്തിൽ നടിക്കൊപ്പം നിന്നതുകൊണ്ട് സമാനമായി അവസ്ഥ അനുഭവപ്പെടേണ്ടി വന്നിട്ടുള്ളത്. മറ്റൊരു വ്യക്തിയാണ് നടി പാർവതി എന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട്. അതേപോലെ തന്നെ നടിയായ റിമ കല്ലിങ്കലും ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നു പോകേണ്ടതായി വന്നിട്ടുണ്ട്.