ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസിൽ
ഏറ്റവും കൂടുതൽ പേരുകേട്ട പ്രണയം പേളിയുടെയും ശ്രീനിഷിന്റെയും പ്രണയമായിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയ ഇരുവരും വളരെ പെട്ടെന്ന് തന്നെ സൗഹൃദത്തിൽ ആവുകയായിരുന്നു ചെയ്തത്. തുടർന്ന് അത് പ്രണയത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. തുടക്കം കുറിച്ചത് പേളി തന്നെയായിരുന്നു. തന്റെ മനസ്സിൽ ഉണ്ടായിരുന്ന പ്രണയം ശ്രീനിഷിനോട് തുറന്നു പറഞ്ഞതും പേളിയാണ്.
എന്നാൽ പരിപാടിയിൽ നിലനിൽക്കുവാൻ വേണ്ടി വെറുതെ പേളി പറഞ്ഞതാണ് ഇതൊക്കെ എന്നായിരുന്നു കൂടുതൽ ആളുകളും പറഞ്ഞിരുന്നത് . തുടർന്ന് പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ ഇരുവരും വിവാഹത്തിലേക്ക് എത്തുകയായിരുന്നു ചെയ്തത്. അതോടെ ഇരുവരും വളരെ സന്തോഷകരമായ ജീവിതത്തിലാണ് എന്ന് എല്ലാവർക്കും മനസ്സിലാക്കാനും സാധിച്ചു. തുടർന്ന് പ്രണയം എന്നാൽ ഇവരെ കണ്ടു പഠിക്കണം എന്നാണ് എല്ലാവരും പറയാൻ തുടങ്ങിയത് . യഥാർത്ഥ പ്രണയം എന്ന് പറയുന്നത് ഇവരുടെത് ആണ് എന്നും പലരും പറഞ്ഞു. ഇപ്പോൾ രണ്ട് പെൺമക്കൾക്കും ഒപ്പം വളരെ സന്തോഷകരമായ ജീവിതം നയിക്കുകയാണ് രണ്ടുപേരും.
പരസ്പരം നന്നായി മനസ്സിലാക്കിയ സുഹൃത്തുക്കളാണ് ഇവർ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുത . അതിനുശേഷം ആണ് ഇവർ പങ്കാളികളാകുന്നത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ പ്രിയപ്പെട്ടവളെ കുറിച്ച് ശ്രീനിഷ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പേളിയിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം എന്താണെന്നാണ് ചോദിച്ചത് , അങ്ങനെ പറയാനാണെങ്കിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്ന് ആണ് മറുപടി പറയുന്നത്.
“പേളി മൾട്ടി ടാലൻഡഡ് ആയിട്ടുള്ള ഒരു വ്യക്തിയാണ്. മാത്രമല്ല എപ്പോഴും ചില കാര്യങ്ങളൊക്കെ പറയുന്നത് കേൾക്കാം, എപ്പോഴും പറയുന്നത് ഒരു മോട്ടിവേഷൻ സ്പീക്കർ ആവണം എന്നതാണ് എനിക്കൊരു അവതാരികയോ നായികയോ ഒന്നും ആവണം എന്നല്ല ആഗ്രഹം. ഒരു മോട്ടിവേഷൻ സ്പീക്കർ ആവണം കുറെ ആളുകളെ സഹായിക്കണം എന്നൊക്കെയാണ് ആഗ്രഹം. ഇത് അവൾ ഒരു സ്റ്റേജിന് മുൻപിൽ നിന്ന് പറയുകയാണെങ്കിൽ ആരെങ്കിലും ഒക്കെ കേൾപ്പിക്കുവാൻ വേണ്ടി പറയുന്നതാണെന്ന് നമുക്ക് കരുതാം. എന്നാൽ ഇത് പറയുന്നത് എന്നോടാണ്. അപ്പോൾ മനസ്സിലാക്കാമല്ലോ അത് ആരെയും കേൾപ്പിക്കാൻ വേണ്ടിയല്ല അവളുടെ ആഗ്രഹമാണെന്ന്.
അവൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് മോട്ടിവേഷൻ സ്പീക്കർ ആവണം എന്നതാണ്. ഒരു 35 വയസ്സിനുള്ളിൽ അങ്ങനെയാവും എന്ന് തന്നോട് പറഞ്ഞിട്ടുണ്ട് എന്നും അതു തന്നെയാണ് ലക്ഷ്യമെന്നും ഒക്കെ ശ്രീനിഷ് പറയുന്നുണ്ട്. പേളിക്ക് തന്റെ സ്വഭാവത്തിൽ ഏതായിരിക്കും കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ തന്റെ ശാന്തത ആയിരിക്കും, കാരണം എപ്പോഴും പേളി തന്നോട് പറയുന്നത് നീ എന്താടാ ദേഷ്യപ്പെടാത്തത് എന്നാണ്, അതുകൊണ്ടുതന്നെ അതായിരിക്കും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന എന്നും ശ്രീനിഷ് പറയുന്നു.