ഹൃദയരാഗം
part 26
ഏറെ ആർദ്രമായി അങ്ങനെ അവൻ പറഞ്ഞപ്പോൾ അവളുടെ മുഖം വീണ്ടും വാക ചുവപ്പിന് വഴിമാറുന്നത് അവൻ അറിഞ്ഞു… ” എന്താ ഞാൻ പറയുന്നത് കള്ളമാണെന്ന് തനിക്ക് തോന്നുന്നുണ്ടോ…? അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചപ്പോൾ ആ കണ്ണുകളിൽ നിറഞ്ഞു നിന്നത് നിഷ്കളങ്കതയാണെന്ന് അവൾക്ക് അറിയാമായിരുന്നു, ഇല്ലെന്നു അവൾ തലയാട്ടി… ” എങ്കിൽ പിന്നെ ഒരുപാട് താമസിക്കാതെ വീട്ടിലേക്ക് പോ…! സന്ധ്യ ആവാറായി, ഇനി നിൽക്കണ്ട..! സമാധാനത്തോടെ ഇന്ന് എനിക്കൊന്നുറങ്ങണം…! അവൻ പറഞ്ഞപ്പോൾ അവൾ ഒന്നു ചിരിച്ചു…! “ഇന്ന് വൈകിട്ട് വിളിക്കാൻ പറ്റുമോ..?
ആകാംഷയോടെ അവൻ ചോദിച്ചു.. ” അറിയില്ല..! ചേച്ചി വീട്ടിലുണ്ട്, ” എനിക്കിപ്പോ ഒരു നിമിഷം പോലും നിന്നോട് സംസാരിക്കാതെ പറ്റില്ല ദിവ്യ…! ഹൃദയം തുറന്നുള്ള ഒരു തുറന്നു പറച്ചിൽ, അത് അവളുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിരുന്നു…! തിരികെയുള്ള യാത്രയിൽ രണ്ടുപേരുടെയും മനസ്സ് ശാന്തമായിരുന്നു ഇത്രകാലവും മനസ്സിൽ തോന്നിയ പല സംശയങ്ങൾക്കും ഉത്തരം കിട്ടിയ ഒരു ദിവസമായിരുന്നു ദിവ്യയ്ക്ക്… മനസ്സിൽ കൊണ്ട് നടന്ന പല വേദനകളും ഇറക്കി വച്ചോരുരു ദിവസമായിരുന്നു അനന്തുവിന്…. 🌼🌼🌼
കാന്റീനിൽ ഇരുന്ന് ചൂട് ചായ കുടിക്കുകയായിരുന്നു വിവേക്, പെട്ടെന്നാണ് അരികിലേക്ക് വന്ന് ഇഷയിരുന്നത്…! അവരുടെ മുഖഭാവത്തിൽ നിന്നും അവൾ തന്നെ പഠിക്കുകയാണെന്ന് വിവേകിന് തോന്നിയിരുന്നു… അവൻ അവളുടെ മുഖത്തേക്ക് നോക്കി, “എന്താ ഇഷ…? ” ഒന്നുമില്ല വിവേക്, നീ ട്രാൻസ്ഫർ നോക്കുന്നുണ്ടോ..? ” ആരു പറഞ്ഞു..? അമ്പരപ്പോടെ അവൻ ചോദിച്ചു.. ” പറഞ്ഞത് ആരോ ആവട്ടെ, കാര്യം സത്യമാണോ..? ”
അത് ഇഷ, ഞാൻ തിരക്കി എന്നുള്ളത് സത്യമാണ്…! നമ്മുടെ കാര്യം കൂടി വീട്ടിൽ റെഡി ആവുകയാണെങ്കിൽ പിന്നെ അന്യനാട്ടിൽ കിടന്ന് ജോലി ചെയ്യേണ്ട കാര്യമില്ലല്ലോ, അവൻ വാക്കുകൾക്ക് വേണ്ടി പരതി.. ” മ്മ്.. എന്നോട് നീ ഇതിനെപ്പറ്റി ഒന്നും സംസാരിച്ചില്ല, ഒന്നുമല്ലെങ്കിലും നമ്മൾ ഒരു വീട്ടിൽ താമസിക്കുന്നവരല്ലേ..! വിവാഹം കഴിച്ചില്ലന്നല്ലേ ഉള്ളൂ, ഭാര്യ ഭർത്താക്കന്മാരെ പോലെ ജീവിക്കുന്നവരല്ലേ നമ്മൾ, അപ്പോൾ എന്തെങ്കിലും കാര്യത്തിൽ ഒരു തീരുമാനം എടുക്കുമ്പോൾ എന്നോട് പറയണ്ടെ..? ഇഷ അല്പം കടുപ്പിച്ചു ചോദിച്ചു…
” അത് മോളെ, കൺഫോം ആയിട്ട് നിന്നോട് പറയാം എന്ന് വിചാരിച്ചു… അവളുടെ മുഖം കണ്ട് ഒരു നിമിഷം അവന് അഭയം തോന്നിയിരുന്നു… അവളുടെ മുഖത്തേക്ക് നോക്കി ഒരിക്കൽ കൂടി അവൻ ചോദിച്ചു, ” എന്താടി ഞാൻ നിന്നെ പറ്റിച്ചിട്ട് പോകുമെന്നോ മറ്റോ നിനക്ക് പേടിയുണ്ടോ…? തമാശ രീതിയിൽ ആണ് അവൻ ചോദിച്ചത്… ” ആ ഒരു പേടി എനിക്കില്ല, കാരണം എന്നെ പറ്റിച്ചിട്ട് പോയാൽ പിന്നെ നീ സുഖമായി ജീവിക്കുമെന്ന് തോന്നുന്നുണ്ടോ..? അതിനു ഞാൻ അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ..?
ഞാൻ ആത്മഹത്യ ഒന്നും ചെയ്യില്ല… പക്ഷേ ഒരു കൊലപാതകം ചെയ്യും, ഞാൻ വെറും വാക്ക് പറയാറില്ല… അത്രയും പറഞ്ഞു അവൾ എഴുന്നേറ്റ് പോയപ്പോൾ ഒരു നിമിഷം അവളുടെ കണ്ണുകളിൽ ദൃഢനിശ്ചയത്തിന്റെ നാളങ്ങൾ എരിഞ്ഞു.. എന്തൊക്കെ പറഞ്ഞാലും ഇഷയെ ഒന്ന് സൂക്ഷിക്കണമെന്ന് അവൻ ഉറപ്പായിരുന്നു.. താൻ ഇതുവരെ കണ്ടിട്ടുള്ള സ്ത്രീകളെ പോലെയല്ല, അവളുടെ ഒരു നോട്ടം പോലും തന്നെ എരിക്കാൻ കഴിവുള്ളതാണെന്ന് അവനു തോന്നിയിരുന്നു…
അവളെ നേരിടേണ്ടത് ബുദ്ധിപരമായാണ്… സ്നേഹം കൊണ്ട് കീഴടക്കാൻ സാധിക്കാത്ത ഒരു പെൺഹൃദയവും ഇന്നുവരെ മണ്ണിൽ ഉടലെടുത്തിട്ടില്ല… അങ്ങനെ മനസ്സിൽ വിചാരിച്ചു, അതോടൊപ്പം കൗശലം നിറഞ്ഞ ഒരു പുഞ്ചിരിയും അവൻറെ ചൊടിയിൽ ഇടംനേടി… 🌼🌼🌼 വീട്ടിൽ ചെന്നിട്ട് ദിവ്യ ആലോചിക്കുകയായിരുന്നു എന്തിനാണ് ഇങ്ങനെയൊരു കാര്യം വിവേക് തന്നോട് ചെയ്തത്, ഇഷ്ടമില്ലാത്ത ഒരു പെൺകുട്ടിയുടെ സ്നേഹം പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നത് ഇങ്ങനെ ആണോ.?
മറ്റൊരാളെക്കൊണ്ട് അവളെ പ്രണയിച്ചതിനുശേഷം ആ പ്രണയത്തിൽ മുറിവ് ഇണ്ടാക്കി ഒരു രക്ഷകനായി അവതരിക്കാൻ തീരുമാനിക്കുന്നു… അപ്പോൾ അനന്ദു പറഞ്ഞതുപോലെ അവന് തന്നോട് ഉള്ളത് പ്രണയമല്ല, മറിച്ച് തൻറെ സ്വത്തിലുള്ള ഇഷ്ടമാണ്. അത് ഉറപ്പായിരുന്നു…! അച്ഛനോട് പറയണോന്ന് അവൾ ശങ്കിച്ചു, പറയുകയാണെങ്കിൽ അനന്തുവിൻറെ കാര്യങ്ങളും പറയേണ്ടിവരും…! ഒരുപക്ഷേ പെട്ടെന്ന് കേൾക്കുമ്പോൾ എന്തായിരിക്കും അച്ഛൻറെ പ്രതികരണം, അതോർത്തപ്പോൾ ആ തീരുമാനം അവൾ മാറി ചിന്തിച്ചിരുന്നു…!
കുറച്ചു സമയങ്ങൾക്കു ശേഷം അവൾ ഫോണെടുത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തി അനന്ദുവിന്റെ നമ്പർ ഡയൽ ചെയ്തു, കാത്തിരുന്നതുപോലെ അവൻ ഫോൺ എടുത്തു…. കുറേസമയം സംസാരിച്ചതിന് ശേഷമാണ് ചോദിച്ചത്, ” നാളെ അമ്പലത്തിൽ വരുമോ..? നമ്മുടെ പഴയ സ്ഥലത്ത്, ” അതിന് അനൂവേട്ടന് അമ്പലത്തിൽ വരുന്നത് ഇഷ്ട്ടമല്ലല്ലോ… അല്പം കുസൃതിയോടെ അവൾ പറഞ്ഞു, ” അതൊക്കെ എപ്പോഴേ മാറ്റി…!
അതെ കുസൃതിയോടെ തന്നെ അവൻ മറുപടിയും പറഞ്ഞു, പിറ്റേന്ന് അനന്തു പറഞ്ഞതുപോലെ അവൾ അമ്പലത്തിലേക്ക് പുറപ്പെട്ടിരുന്നു, കുളക്കടവിൽ അവന്റെ അരികിൽ ആയിരിക്കുമ്പോൾ രണ്ടുപേരുടെയും കരങ്ങൾ പരസ്പരം പുണർന്നിരുന്നു…. ഒരുപാട് ഒന്നും പറയാനുണ്ടായിരുന്നില്ല പക്ഷേ മിഴികൾ വാചാലമായിരുന്നു.. ആ മനോഹര നിമിഷത്തിൽ ഒന്നും സംസാരിക്കാൻ പോലും അവർ ആഗ്രഹിച്ചില്ല, ഇരുവരും പരസ്പരം കണ്ടുകൊണ്ടിരിക്കാൻ ആഗ്രഹിച്ചു… ആ സാന്നിധ്യത്തിൽ ഹൃദയം വെമ്പൽകൊണ്ടു…
ആയിരം വസന്തങ്ങൾ ക്ക് പകരം വെക്കാൻ സാധിക്കാത്തയെന്തോവൊന്ന് അവളിൽ ഉണ്ടെന്ന് അവനു തോന്നി, കുറച്ചു ദിവസങ്ങൾകൊണ്ട് തന്റെ സ്നേഹത്തിൻറെ വാതിൽ മാന്ത്രിക പൂട്ടിട്ട് തുറന്നവൾ.. ആർക്കു മുൻപിലും തോറ്റു കൊടുക്കില്ലന്ന് അഹങ്കരിച്ച നടന്ന തന്നെ സ്നേഹം കൊണ്ട് തോൽപ്പിച്ചവൾ, ഇന്നോളം ആത്മാർത്ഥ സ്നേഹത്തിനു മുൻപിൽ മാത്രമേ ഏതൊരു മനുഷ്യനും തോറ്റു പോയിട്ടുള്ളൂ, പവിത്രമായ ഒരു സ്നേഹമാണ് അവൾ നൽകുന്നത്, ” ഇങ്ങനെ നോക്കിയിരിക്കാൻ ആണോ എന്നെ കാണണമെന്ന് പറഞ്ഞത്…? അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു…
” അതൊരു രസമല്ലേ..! ഇതു വരെ നോക്കിയത് പോലെയല്ലല്ലോ ഇപ്പൊൾ നിന്നെ നോക്കാൻ എനിക്ക് പ്രത്യേക താല്പര്യമല്ലേ…? അല്പം കുസൃതിയോടെ മീശതുമ്പ് ഒന്ന് ഒന്ന് കടിച്ചു പിടിച്ചവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു, ആ കണ്ണുകളിൽ ഒരു അപായസൂചന മിന്നി… ” അന്ന് ആ കല്യാണ നിശ്ചയത്തിന് പാട്ടുപാടിയില്ലേ…? അത് എനിക്ക് വേണ്ടി ഒന്നു പാടാമോ…? അവന്റെ മുഖത്തേക്ക് നോക്കി കൊഞ്ചിയുള്ളൊരു ചോദ്യം… ” പാട്ടുപാടാം..! പക്ഷേ പാട്ടുപാടി കഴിയുമ്പോൾ നീ ഞാൻ ചോദിക്കുന്ന സമ്മാനം തരണം, ” സമ്മാനമോ..? എൻറെ കയ്യിൽ കാശ് ഒന്നുല്ല സമ്മാനം വാങ്ങി തരാൻ, നീ പ്രത്യേകിച്ചൊന്നും വാങ്ങി തരണ്ട, നിന്റെ കൈയിൽ ഉള്ളത് തന്നെയാണ്…
അത് തന്നാൽ മതി, ” അതെന്താ…? ” അതൊക്കെ ഞാൻ പാട്ട് പാടിയിട്ട് പറയാം… ” എന്റെ കൈയ്യിൽ ഉണ്ടേൽ തരാം, വേഗം പാടു… അവളുടെ മുഖത്തേക്ക് നോക്കിയാണ് അവൾ പാടിയത്.. 🎶 പലനാൾ നിന്റെ വരവും നോക്കി ഞാൻ നിന്നൂ കളികൾ ചൊല്ലി മധുരം കോരി ഞാൻ തന്നൂ, അറിയില്ലേ നീ….. ഒന്നലിയില്ലേ നീ….. നിൻ രൂപം മേവും നെഞ്ചിൻ നാദം കേൾക്കൂ രാജീവം വിടരും നിൻ മിഴികൾ കാശ്‌മീരം ഉതിരും നിൻ ചൊടികൾ എന്നിൽ പൂക്കുമ്പോൾ ഹൃദയമയീ നീ കേൾക്കാനായ് പ്രണയപദം ഞാൻ പാടുന്നൂ ഒരു സ്വരമായ് ഒരു ലയമായ് അരികിൽ വരാൻ അനുമതി നീയരുളൂ 🎶
” സൂപ്പർ…! അവൾ കൈ കൊട്ടി..! ” സമ്മാനമെടുക്ക്…! “എന്താണ്…? ഒരു കണ്ണടച്ച് കയ്യിലെ ചൂണ്ടു വിരലാൽ തൻറെ ചുണ്ടിൽ ഒന്ന് തൊട്ട് കാണിച്ചു… ഒരു നിമിഷം അവൾ ഒന്ന് അമ്പരന്നു, ശരീരത്തിലൂടെ ഒരു മിന്നൽ ഓടിയത് അവളറിഞ്ഞു…. ” ഇവിടെ…! നിനക്ക് മാത്രം തരാൻ പറ്റുന്ന ഒരു സമ്മാനം..! ഏറെ പ്രണയത്തോടെ പറഞ്ഞവൻ, അവൾ ഇല്ല എന്ന് നിഷേധാർത്ഥത്തിൽ തലയാട്ടി… അവൻ അവളെ കൂർപ്പിച്ചു നോക്കി….
” ഒരിക്കലും ഞാൻ നിർബന്ധിക്കില്ല….! നിനക്ക് കൂടി തോന്നുമ്പോൾ മാത്രം മതി..! പക്ഷേ ഇത് ഓർമ്മയിൽ ഉണ്ടാകണം, ചെറു ചിരിയോടെ അവൻ പറഞ്ഞു.. കുറച്ചു സമയം കൂടി സംസാരിച്ചതിനുശേഷം അവർ തിരികെ പോകാൻ എഴുനേൽക്കാൻ തുടങ്ങി, ആ നിമിഷം അവന്റെ കൈകളിൽ പിടിച്ചു അവൾ… പിന്നെ ആ മുഖത്തേക്ക് നോക്കി, പിന്നെ മിഴികൾ അടച്ച് നേർത്തൊരു ചുംബനമവൻറെ ചൂണ്ടിൽ അവൾ നൽകി, നാണത്താൽ അകന്ന് മാറുന്നവളെ അവൻ തന്നിലേക്ക് അടുപ്പിച്ചു…. ഇടുപ്പിൽ ചേർത്ത് നിർത്തി ആ ചുണ്ടുകൾ അവൻ സ്വന്തമാക്കി, അവളുടെ വിരലുകൾ അവൻറെ പുറം കഴുത്തിൽ അമർന്നു. അവൻറെ പുറത്ത് അവളുടെ നീണ്ട നഖങ്ങൾ സുഖകരമായ ക്ഷതങ്ങൾ തീർത്തു.. രണ്ടുപേരും ഒരു പുതിയ അനുഭൂതിയുടെ തേരിലേറി ഉയർന്നു………
തുടരും…………