Celebrities

വിരാട് കോഹ്‌ലിക്ക് അനുഷ്‌കയുടെ സര്‍പ്രൈസ്; വീഡിയോ കാണൂ..-Anushka Sharma surprised Virat Kohli at the airport

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും ഇന്ത്യയിലെ അറിയപ്പെടുന്ന താരദമ്പതിമാരില്‍ ഒരാളാണ്. അടുത്തിടെ ദമ്പതികള്‍, അവരുടെ മക്കളായ വാമിക, അകായ് എന്നിവരോടൊപ്പം മുംബൈയിലെ തിരക്കുകളില്‍ നിന്ന് മാറി ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയിരുന്നു. ഇതിന്റെ വീഡിയോസും ഫോട്ടോസും വലിയ വാര്‍ത്തയും ആയിരുന്നു. ലോകകപ്പ് വിജയത്തിന് ശേഷം മറൈന്‍ ഡ്രൈവില്‍ നടന്ന പരേഡിന് ശേഷമാണ് അനുഷ്‌കയ്ക്കും കുട്ടികള്‍ക്കുമൊപ്പം വിരാട് ലണ്ടനിലേക്ക് പോയത്.

അടുത്തിടെ, ഇരുവരുടെയും ഒരു ത്രോബാക്ക് വീഡിയോ വൈറലായിരുന്നു സോഷ്യല്‍ മീഡിയയില്‍. അനുഷ്‌ക ശര്‍മ്മ വിരാടിന് എയര്‍പോര്‍ട്ടില്‍ വെച്ച് സര്‍പ്രൈസ് നല്‍കുന്ന വീഡിയോ ആണിത്. വിരാട് എയര്‍പോര്‍ട്ടില്‍ നിന്നും തന്റെ കാറിലേക്ക് കയറാനായി വരുന്നതാണ് ആദ്യം വീഡിയോയില്‍ കാണാനാവുക. അതേസമയം അനുഷ്‌ക ശര്‍മ വിരാട് അറിയാതെ കാറില്‍ ഇരിക്കുന്നുണ്ടായിരുന്നു. കാറിലേക്ക് കയറിയപ്പോള്‍ അനുഷ്‌കയെ കാണുന്നതും വിരാട് സര്‍പ്രൈസഡ് ആയി. ഇരുവരും സന്തോഷത്തോടെ സംസാരിക്കുന്നതും ഹഗ്ഗ് ചെയ്യുന്നതും കാണാം. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറല്‍ ആയിരിക്കുന്നത്. ഒരു സമയത്ത് ആരാധകര്‍ ഏറ്റെടുത്ത ഈ വീഡിയോ വീണ്ടും വൈറല്‍ ആയിരിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍.

2013ല്‍ ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് ടൂറില്‍ കോഹ്ലിക്കൊപ്പം വന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പരന്നു തുടങ്ങിയത്. ശേഷം യുവരാജിന്റെ വിവാഹത്തിനു കൂടി ഒന്നിച്ചെത്തിയതോടെ ആരാധകര്‍ അതു വെറുമൊരു സംശയമല്ലെന്നു മനസ്സിലാക്കി. തുടര്‍ന്ന് വിരാട് പങ്കെടുക്കുന്ന മിക്ക പൊതുപരിപാടികളിലും സ്ഥിരം സാന്നിധ്യമായിരുന്നു അനുഷ്‌ക. ഇറ്റലിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്.