Celebrities

‘എല്ലാം എന്റെ തെറ്റായിരുന്നു, പക്ഷേ കുറ്റബോധമില്ല’; ആദ്യ വിവാഹത്തെ കുറിച്ച് അമല പോള്‍ | Amala-paul-recalls-why-she-ended-first-marriage

മലയാളത്തിലൂടെയാണ് കരിയര്‍ ആരംഭിച്ചതെങ്കിലും തമിഴിലൂടെയാണ് അമല പോളിന്റെ കരിയർ മാറി മറിഞ്ഞത്. പിന്നീട് തെലുങ്കിലും സാന്നിധ്യം അറിയിച്ചു. ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ് അമല പോള്‍.

കരിയറും കുടുംബസ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് നടി അമല പോൾ. 2023 നവംബറിലാണ് അമല പോളും സുഹൃത്ത് ജഗദ് ദേശായിയും വിവാഹിതരായത്. ഗോവ സ്വദേശിയായ ജഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജര്‍ കൂടിയാണ്. അടുത്തിടെയാണ് അമലയ്ക്കും ഭർത്താവ് ജ​ഗത് ദേശായിക്കും ആൺകുഞ്ഞ് പിറന്നത്. ഇലെെ എന്നാണ് മകന്റെ പേര്. അമലയെ പോലെ സോഷ്യൽ മീഡിയയിൽ ആക്ടീവാണ് ഭർത്താവും. ആദ്യമായി മാതാപിതാക്കളായതിന്റെ സന്തോഷത്തിലാണ് ഇരുവരും.

ഇപ്പോഴിതാ തന്റെ ആദ്യ വിവാഹ ബന്ധം പിരിഞ്ഞതിനെക്കുറിച്ചും ജഗതിനെ കണ്ടു മുട്ടിയതിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അമല. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

”ആദ്യ വിവാഹ ബന്ധം വേര്‍ പിരിയുമ്പോള്‍ ഇതു സംഭവിക്കേണ്ടതാണെന്നേ ചിന്തിച്ചുള്ളൂ. രണ്ടു വഴിയേയുള്ളൂ. ഒന്നുകില്‍ പിരിയാം, അല്ലെങ്കില്‍ ഷമയോടെ തുടരാം. എന്നെ സംബന്ധിച്ച് എത്ര കോടി രൂപ തരാം എന്നു പറഞ്ഞാലും എത്ര ആഡംബരം ഉണ്ടെങ്കിലും സന്തോഷമില്ലാത്ത സ്വാതന്ത്ര്യം ഇല്ലാത്ത സാഹചര്യത്തില്‍ മുന്നോട്ട് പോകാനാകില്ല” എന്നാണ് അമല പറയുന്നു.

പൊതുവെ ആരേയും കുറ്റപ്പെടുത്താറില്ല. എല്ലാം എന്റെ തെറ്റായിരുന്നു. ജീവിതത്തില്‍ അത്ര മികച്ച തീരുമാനമല്ല എടുത്തതെന്നും അംഗീകരിക്കുന്നുവെന്നാണ് അമല പറയുന്നത്. പക്ഷെ കുറ്റബോധമില്ല. അതേക്കുറിച്ച് കൂടുതല്‍ ചിന്തിക്കാറുമില്ലെന്നും താരം പറയുന്നു. ഒരു സാഹചര്യത്തില്‍ ചെയ്യാനാകാത്തതു മറ്റൊരു സാഹചര്യം വരുമ്പോള്‍ നന്നായി ചെയ്യുകയല്ലേ പ്രധാനം എന്നാണ് അമല ചോദിക്കുന്നത്.

തീര്‍ത്തും യാദൃശ്ചികമായിട്ടാണ് ജഗത് അമലയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. അതേക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ഗോവയില്‍ കുടുംബത്തോടൊപ്പമുള്ള അവധിക്കാല യാത്രയിലാണു ജഗിനെ കാണുന്നത്. ഞങ്ങള്‍ താമസിച്ചിരുന്ന വില്ല ജഗിന്റേതായിരുന്നു. ആ പരിചയം സൗഹൃദമായി. അപ്പോഴേക്കും രണ്ടു പേര്‍ക്കും അതിനുമേലെ ഒരിഷ്ടം പരസ്പരം തോന്നിത്തുടങ്ങിയിരുന്നു. രണ്ടാളം ആഗ്രഹിക്കുന്ന തരം പങ്കാൡളാണ് ഞങ്ങളെന്ന തോന്നല്‍ ഉണ്ടായെന്നാണ് താരം പറയുന്നത്. രസകരമായ വസ്തുത അമല നടിയാണെന്ന് അന്ന് ജഗതിന് അറിയില്ലായിരുന്നു എന്നതാണ്.

വീട്ടിലും വിവാഹാലോചനകള്‍ നോക്കുന്നുണ്ടായിരുന്നു. ഒരുപാട് കാലമായി സിംഗിള്‍ ആയി ജീവിച്ച ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ എടുത്തു ചാടിയുള്ള പ്രണയത്തോടു താല്‍പര്യമുണ്ടായിരുന്നില്ലെന്നാണ് അമല പറയുന്നു. ഇനി എടുക്കുന്ന തീരുമാനം ശരിയായിരിക്കണം എന്നു നിര്‍ബന്ധമുണ്ടായരുന്നുവെന്നും താരം പറയുന്നു. അതേക്കുറിച്ച് വീട്ടുകാരോടും അമല വ്യക്തമായി തന്നെ സംസാരിച്ചിരുന്നു.

മമ്മിയോടും ഞാന്‍ പറഞ്ഞിരുന്നു, ഇനി ഒരു വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ ആറു മാസമോ ഒരു വര്‍ഷമോ ഡേറ്റ് ചെയ്തിട്ടേ തീരുമാനിക്കൂ എന്ന്. പക്ഷെ നമ്മള്‍ വിചാരിക്കും പോലെയല്ലല്ലോ കാര്യങ്ങള്‍. എന്നേയും ജഗിനേയും തമ്മില്‍ അടുപ്പക്കുന്ന അദൃശ്യ ശക്തി ഞങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെന്നാണഅ താരം പറയുന്നത്. ഡേറ്റിംഗ് തുടങ്ങി രണ്ട് മാസം കഴിഞ്ഞപ്പോള്‍ എന്റെ പിറന്നാളിന് കുറച്ചു ദിവസം മുമ്പ് ജഗ് പ്രൊപ്പോസ് ചെയ്തു. വൈകാതെ വിവാഹവും. ദേ ഇപ്പോള്‍ ഞങ്ങളുടെ പൊന്നോമന വന്നതിന്റെ സന്തോഷത്തിലാണെന്നും അമല കൂട്ടിച്ചേര്‍ക്കുന്നു.

CONTENT HIGHLIGHT: Amala-paul-recalls-why-she-ended-first-marriage