സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ കുടുംബ വിശേഷങ്ങളെല്ലാം തന്നെ അദ്ദേഹത്തിന്റെ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറ് .അദ്ദേഹത്തിന്റെ കുടുംബ ചിത്രങ്ങള്‍ ഒക്കെ തന്നെ വൈറല്‍ ആകാറുണ്ട് സോഷ്യല്‍ മീഡിയയില്‍. ഇപ്പോള്‍ ഇതാ രജനികാന്തിന്റെ കുടുംബത്തിലെ ഒരു പുത്തന്‍ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കേട്ടപ്പോള്‍ ആരാധകരൊക്കെ ഒന്ന് കൗതുകത്തോടെ നോക്കി കേട്ടോ..
കൊച്ചുമകന് സ്കൂളില്‍ പോകണ്ടെന്ന് വാശി പിടിച്ച് കരഞ്ഞതോടെ അപ്പൂപ്പന്റെ ഡ്യൂട്ടിയുമായി എത്തിയിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. കൊച്ചുമകനായ വേദിനെ സ്കൂളില്‍ പോകാന്‍ റെഡിയാക്കിയെന്നു മാത്രമല്ല ക്ലാസ് മുറി വരെ കൊണ്ടുവിട്ടിട്ടാണ് രജനികാന്ത് യാത്രയായത്. രജനികാന്തിന്റെ രണ്ടാമത്തെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്തിന്റെ മകനാണ് വേദ്.
View this post on Instagram
സൗന്ദര്യ തന്നെയാണ് തന്റെ മകന്റെയും രജനിയുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ബെസ്റ്റ് ഗ്രാന്‍ഡ് ഫാദര്‍, ബെസ്റ്റ് ഫാദര്‍ എന്നീ ഹാഷ് ടാഗുകളോടെയാണ് സൗന്ദര്യ ചിത്രങ്ങള്‍ പങ്കിട്ടത്. ‘ഇന്ന് രാവിലെ എന്റെ മകന് സ്കൂളില്‍ പോവാന്‍ മടി. അപ്പോള്‍ അവന്റെ പ്രിയപ്പെട്ട സൂപ്പര്‍ഹീറോ താത്ത തന്നെ അവനെ സ്കൂളിലേക്ക് കൂട്ടികൊണ്ടുപോയി. അപ്പാ, എല്ലാ റോളുകളിലും നിങ്ങളാണ് ഏറ്റവും ബെസ്റ്റ്, അത് ഓഫ് സ്ക്രീനില്‍ ആയാലും ഓണ്‍സ്ക്രീനിലായാലും,’ സൗന്ദര്യ കുറിച്ചു. നടനും ബിസിനസുകാരനുമായ വിശാഖന് വണങ്കാമുടിയാണ് സൗന്ദര്യയുടെ ഭര്‍ത്താവ്. സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിലുള്ള മകനാണ് വേദ്.