സിനിമയിൽ നിന്ന് മനപൂർവ്വം തന്നെയാണ് മാറി നിന്നതെന്ന് നടി അപർണ ബാലമുരളി. തുടരെ തുടരെ വർക്ക് ചെയ്തോണ്ടിരിക്കുമ്പോൾ തീർച്ചയായും നമ്മുടെ ശരീരം വല്ലാതെ ക്ഷീണിക്കും. എനിക്ക് കിട്ടിയ ഈ ചെറിയ ഗ്യാപിൽ ഞാൻ ഹാപ്പിയാണ്. വലിയൊരു ട്രാൻസ്ഫൊമേഷൻ നടത്തി എന്നതിലപ്പുറം ഒരുപാട് മാറ്റങ്ങൾ എനിക്ക് എന്റെ ശരീരത്തിൽ കാണാൻ സാധിച്ചു. അത് തന്നെയാണ് എന്നെ സംബന്ധിച്ച് വലിയ കാര്യമെന്നും നടി പറഞ്ഞു.
സൂരറൈ പോട്രിന്റെ സെറ്റിൽ വെച്ചാണ് തന്റെ സിനിമയോടുള്ള പാഷൻ തുടങ്ങുന്നതെന്നും നടി പറഞ്ഞു. ഒരു സെക്കൻ ക്ലാസ് യാത്രയിലൂടെയാണ് സിനിമയിലെത്തിയത്. പിന്നീട് മഹേഷിന്റെ പ്രതികാരം, സൺഡേ ഹോളിഡേ അങ്ങനെ ഒരുപാട് സിനിമകൾ ചെയ്തു. പക്ഷേ സിനിമ എന്താണെന്നോ അതിനെ കുറിച്ച് വലിയ അറിവുണ്ടായിരുന്നില്ല. എന്നാൽ സൂരറൈ പോട്ര് ആണ് എനിക്ക് എങ്ങനെ ഇതൊക്കെ ചെയ്യാം എന്ന് പഠിപ്പിച്ചത്. സത്യം പറഞ്ഞാൽ എന്റെ പാഷൻ തുടങ്ങുന്നത് സൂരറൈ പോട്രിന്റെ സെറ്റിൽ വെച്ചാണ്. അതിനു ശേഷം എനിക്ക് അഭിനയം വിട്ട് പോകാൻ തോന്നീട്ടില്ല. സുധാ മാം എന്നെ ഒരുപാട് ട്രെയ്ൻ ചെയ്തിട്ടുണ്ട്. അതെല്ലാം എനിക്ക് ഗുണം ചെയ്തിട്ടുണ്ട്.
ധനുഷ് സംവിധാനം ചെയ്യുന്ന രായൻ എന്ന ചിത്രത്തിലും മികച്ച വേഷംസി ചെയ്യുന്നുണ്ട് അപർണ ബാലമുരളി. “ഞാൻ ദൂമം ചെയ്യുന്ന സമയത്താണ് പെട്ടെന്നൊരു കോൾ വരുന്നത്. സത്യത്തിൽ ഭയങ്കര സംശയമായി. കാരണം സൺ പിക്ചേഴ്സ് പോലൊരു കമ്പനി ചെയ്യുന്ന ഒരു സിനിമയിലേക്ക് എന്നെ വിളിക്കുന്നത് ഒട്ടും പ്രതീക്ഷിക്കുന്നില്ല. ധനുഷ് സാർ സംവിധാനം ചെയ്യുന്ന സിനിമ അതും സൺ പിക്ചേഴസ് നിർമ്മിക്കുന്നു എന്ന് കേൾക്കുമ്പോൾ ഒരു 50% അത് ചെയ്യാൻ തയ്യാറാവും. ധനുഷ് സാർ തന്നെയാണ് ഈ കഥ പറഞ്ഞത്. അപ്പോൾ തന്നെ റെഡിയാണെന്ന് ഞാൻ പറഞ്ഞു.”
“എസ്.ജെ സൂര്യ ഭയങ്കര കമ്പനിയായിരുന്നു. ഷൂട്ട് ഇല്ലെങ്കിൽ പോലും ഞാനും കാളിയും വെറുതേ സെറ്റിൽ പോയി ഇരിക്കും. ധനുഷ് സാറിനും അതൊക്കെ ഇഷ്ടമായിരുന്നു. പിന്നെ സെൽവരാഘവൻ സാറിനെ പേടിയായിരുന്നു. ഇത്രയും വലിയ സിനിമകൾ എടുത്ത സംവിധായകൻ അല്ലെ. അതിനാൽ അതികം സംസാരിക്കാൻ പോവാറില്ല”- എന്നായിരുന്നു പ്രതികരണം.
content highlight: aparna-balamurali-opens-up