ഹൃദയരാഗം
ഭാഗം 27
ഇടുപ്പിൽ ചേർത്ത് നിർത്തി ആ ചുണ്ടുകൾ അവൻ സ്വന്തമാക്കി, അവളുടെ വിരലുകൾ അവൻറെ പുറം കഴുത്തിൽ അമർന്നു. അവൻറെ പുറത്ത് അവളുടെ നീണ്ട നഖങ്ങൾ സുഖകരമായ ക്ഷതങ്ങൾ തീർത്തു.. രണ്ടുപേരും ഒരു പുതിയ അനുഭൂതിയുടെ തേരിലേറി ഉയർന്നു… ഒരു നിമിഷം അവനിൽ നിന്നും അകന്ന് മാറിയവൾ അവനെ അഭിമുഖീകരിക്കാൻ തന്നെ മടിച്ചുനിന്നു, മേൽമീശ കടിച്ച് ചെറുചിരിയോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി,
” അപ്പോൾ ഈ പറയുന്ന ധൈര്യമൊന്നും ഇല്ലല്ലേ…? ചെറുചിരിയോടെ ആണ് അവൻ ചോദിച്ചത്, ” ധൈര്യമോ…? ആരു പറഞ്ഞു…? മുഖത്തേക്ക് നോക്കാതെ അവൾ മറുപടി പറഞ്ഞു, ” ഫോൺ വിളിക്കുന്നതിനിടയിൽ ഒരു 100 തവണയെങ്കിലും പറയുന്നണ്ടല്ലോ അനുവേട്ടാ ലവ് യു ഉമ്മ എന്നൊക്കെ, അപ്പൊൾ പറയാനുള്ള ധൈര്യമേ ഉള്ളൂ… ചെറു ചിരിയോടെ അവൻ അത് ചോദിച്ചപ്പോൾ അവളൊന്ന് തുറിച്ചു നോക്കിയിരുന്നു അവൾക്ക്, പ്രണയം നിറഞ്ഞ മിഴികളോട് അവനും…. അവൾക്ക് അറിയാമായിരുന്നു ആ കണ്ണുകളിൽ കാണുന്ന സാഗരം മുഴുവൻ തന്നോടുള്ള പ്രണയമാണെന്ന്, അത്രമേൽ പ്രിയപ്പെട്ട ഒരുവനിൽ നിന്ന് തൻറെ ആദ്യാനുരാഗത്തിന്റെ ആദ്യത്തെ മുദ്ര സ്വീകരിച്ച അനുഭൂതിയായിരുന്നു അവൾ….
സിരകളിൽലഹരി നിറയ്ക്കുന്ന പ്രണയത്തിൻറെ ഒരു തീവ്രമായ അനുഭൂതിയിൽ….. ആ നിമിഷം അവനവളിലേക്ക് മാത്രം ചുരുങ്ങി, അവളെ കൂടുതൽ അറിയുവാൻ വേണ്ടി അവന്റെ ഉള്ളം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു, വീണ്ടും ഒരു കുസൃതിയോടെ തനിക്ക് അരികിലേക്ക് വന്നവനെ അവൾ തന്നെയാണ് തട്ടി മാറ്റിയത്…. ” ആരെങ്കിലും കാണും അനുവേട്ട…. ഒരു മുന്നറിയിപ്പ് പോലെ അവൾ പറഞ്ഞു…
” ഈ മധുരം എനിക്ക് ഒരുപാട് ഇഷ്ടമായി…. കുസൃതിയോടെ വീണ്ടും പറഞ്ഞവനെ ഒന്ന് കൂർപ്പിച്ചു നോക്കിയവൾ… ” ഇത് അമ്പലമാണ്, ശുദ്ധവും വൃത്തിയും ഉള്ള സ്ഥലം, ഇവിടെ വെച്ച് ഇങ്ങനെ അനാവശ്യം പറഞ്ഞു കൂട… ” എൻറെ ആവശ്യം നിനക്ക് അനാവശ്യം ആയിരിക്കും… പഴയ ഡയലോഗ് അതുപോലെ പറയുന്നവനെ കണ്ട് അറിയാതെ അവളും ചിരിച്ചു പോയിരുന്നു…. സ്വതവേ ചുവന്ന മുഖം ഒന്നുകൂടി ചുവന്നിരിക്കുന്നു, അത് അവനെ വീണ്ടും വീണ്ടും ആവേശത്തിൽ ആഴ്ത്താൻ കഴിവുള്ളതായിരുന്നു..
. ” ഒരു നിമിഷം പോലും നിന്നെ പിരിയാൻ വയ്യാതെ ആയിട്ടുണ്ട്…. പക്ഷേ വീട്ടിലേക്ക് കൊണ്ടുവരാൻ പറ്റുന്ന ഒരു സാഹചര്യം അല്ല, എന്തെങ്കിലും ഒരു ജോലി കണ്ടുപിടിക്കണം ശേഷം നിന്നെ സ്വന്തമാക്കണം അത്രമാത്രം ആണ് ഇപ്പോൾ എനിക്കു മോഹം…. തീർത്തും ആത്മാർത്ഥമായാണ് അവനത് പറഞ്ഞതെന്ന് അവർക്കും അറിയാമായിരുന്നു….. ” അങ്ങനെയല്ല ഏറ്റവും വലിയ ആഗ്രഹമായി അനുവേട്ടന് ഒന്നില്ലേ…?
ഒരു പോലീസ് ഓഫീസർ ആകണമെന്നുള്ള ആഗ്രഹം, അത് സാധിച്ചു കഴിഞ്ഞു മതി എൻറെ കാര്യം, ഞാൻ എന്നും സ്വന്തമായിരിക്കും, എൻറെ കാര്യം ഓർത്ത് ഒരിക്കലും അനുവേട്ടന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഉപേക്ഷിക്കാൻ പാടില്ല..! “അപ്പോൾ ഞാൻ പോലീസ് ഓഫീസർ ആയാൽ മാത്രമേ നീ എന്നെ കെട്ടു എന്നാണോ പറഞ്ഞതിന്റെ അർത്ഥം….? ഒരു കുഞ്ഞു ചിരിയോടെ അവൻ അത് ചോദിച്ചപ്പോൾ അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞത് അവന് മനസ്സിലായിരുന്നു…. ” അങ്ങനെ തോന്നുന്നുണ്ടോ….? കണ്ണുകൾ നിറയാൻ വെമ്പി…
” ഇല്ലെടി നിന്നെ എനിക്ക് അറിയില്ലേ എനിക്ക്, ആദ്യമേ പറഞ്ഞതല്ലേ എന്നോടുള്ള ഇഷ്ടം യാതൊരു മാനദണ്ഡങ്ങളും ഇല്ലാത്തത് അല്ലെന്ന്…. സത്യം പറഞ്ഞാൽ ആ ഒരു വാക്കാണ് എൻറെ ഹൃദയത്തിൽ പതിഞ്ഞു പോയത്…. “എല്ലാ പ്രശ്നങ്ങളോടെയും എനിക്ക് അനന്ദുവേട്ടനെ ഇഷ്ടം ആണെന്ന്… “അത് പറഞ്ഞ ആ ദിവസം തന്നെ എൻറെ ഉള്ളിന്റെ ഉള്ളിൽ നീ പതിഞ്ഞു പോയിരുന്നു, പക്ഷേ ഞാൻ അത് മനസ്സിലാക്കാനും നിന്നോട് പറയാനും കുറച്ച് ദിവസങ്ങൾ വേണ്ടി വന്നു…. പ്രണയം മനുഷ്യനെ അന്ധനാകുന്നു എന്ന് പറയുന്നത് സത്യമാണ്, ”
അങ്ങനെയല്ല എൻറെ ആഗ്രഹം എല്ലാവരുടെയും മുൻപിൽ എല്ലാം നേടി വിജയിച്ച നിൽക്കുന്ന അനുവേട്ടനെ കാണുന്നതാണ്, അങ്ങനെ വേണം എനിക്ക് എല്ലാവരോടും പറയാൻ…. ഞാൻ കെട്ടിട്ടുള്ള അനന്ദുവേട്ടൻ മോശമാക്കാരൻ ആണ്, അത് പറഞ്ഞിട്ടുള്ളവരുടെ മുൻപിൽ ഉയർന്നു തന്നെ നിൽക്കണം, അതാണ് എൻറെ ആഗ്രഹം…! പിന്നെ അടിയും തല്ലും ഒന്നും വേണ്ട, കുടിക്കരുത് വലിക്കരുത്, വിരൽ മടക്കി എണ്ണി പറയുന്നവളെ കൗതുകത്തോടെ നോക്കിയവൻ… “ചുരുക്കത്തിൽ പറഞ്ഞാൽ നീ പറയുന്നത് അനുസരിച്ച് ഒരു മൂലയില് ഒതുങ്ങണം എന്ന്, അവളോട് അവൻ ഗൗരവത്തോടെ ചോദിച്ചു…
” അങ്ങനെ ഞാനെന്തു പറഞ്ഞാലും കേൾക്കുന്ന ഒരു പെൺകോന്തൻ ആക്കി ചിത്രീകരികാത്തൊന്നുമില്ല, അനുവേട്ടന്റെ കൂടി നന്മയ്ക്കുവേണ്ടിയുള്ള കാര്യമാണ്, ഇങ്ങനെ അടിയും ഇടിയും ഒക്കെ ഉണ്ടാക്കി കൂട്ടുകാരോടൊപ്പം നടന്നാൽ മതിയോ..? അങ്ങനെയാണെങ്കിൽ ഒരു എൻക്വയറി വരുമ്പോൾ ആയിരിക്കും പ്രശ്നം ഉണ്ടാവുക, പിന്നെ ആ സ്വപ്നം എപ്പോഴെങ്കിലും നടക്കൂമോ..? എനിക്ക് വേണ്ടിയല്ല അനുവേട്ടന്റെ ആഗ്രഹത്തിന് വേണ്ടി തന്നെ ഇതൊക്കെ ചെയ്താൽ മതി… പരിഭവം പോലെ അവൾ പറഞ്ഞപ്പോൾ കുറച്ച് സമയം അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി അവൻ…
” നീ ആള് കൊള്ളാല്ലോ, എൻറെ ഏറ്റ വലിയ വീക്നെസ്സിൽ തന്നെ പിടിച്ചല്ലോ…. ഏറ്റവും വലിയ ആഗ്രഹമാണ് കാക്കി കുപ്പായം…! അത് കിട്ടിയില്ലെങ്കിൽ പിന്നെ മരിച്ചാൽ മതിയെന്ന് കരുതിയത് ആണ്…. നിന്നെ കാണുന്നതിന് മുൻപ് വരെ….! ” അങ്ങനെ ഒന്നും പറയാതെ….. എന്താണ് ഇങ്ങനെ ഒരു ആഗ്രഹം… അരികിലേക്ക് ചേർത്തിരുത്തി കൊണ്ടാണ് അവൻ അത് പറഞ്ഞത്….
” അത് എൻറെ ആഗ്രഹമല്ല, അച്ഛൻറെ ആഗ്രഹം ആയിരുന്നു…. അച്ഛന്റെ ഒരു വലിയ ആഗ്രഹമായിരുന്നു മോൻ പോലീസ് ആകണമെന്ന്…. എനിക്ക് ശരിക്കും ഓർമ്മയില്ല എങ്കിലും ഓർമ്മകളിൽ എവിടെയൊക്കെയോ അച്ഛൻ ഉണ്ട്… അച്ഛൻ വീട്ടിലെ ഷെഡ്‌ഡിൽ ആയിരുന്നു ഇരിക്കാ, ഭയങ്കര ഇഷ്ടം ആയിരുന്നു അമ്മയ്ക്കും, അച്ഛന് എന്നെ മടിയിലിരുത്തി കഥ പറയുന്നതും ചോറു വാരി തരുന്നതും ഓർമ്മയുണ്ട്. അമ്മയോടും എന്നോടും തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അച്ഛൻ, അതൊക്കെ ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്…
ഇന്നലെ എന്നതുപോലെ, അച്ഛൻ മരിച്ചതിനുശേഷം ജീവിതത്തിൻറെ താളം തെറ്റുന്നത്… അമ്മയെ സത്യത്തിൽ എനിക്ക് കുറ്റം പറയാൻ പറ്റില്ല,ഒരു മാർഗ്ഗം ഇല്ലാത്ത ഒരു സ്ത്രീ, യൗവനം ഒട്ടും വിട്ട് മാറാത്ത ഒരു സ്ത്രീ… അങ്ങനെയൊരു സ്ത്രീ സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ, വിദ്യാഭ്യാസമില്ലാത്ത ഒരാൾ അങ്ങനെ ഒറ്റപ്പെട്ടു പോവുകയാണെങ്കിൽ അവർക്ക് പിന്നെ തെരഞ്ഞെടുക്കാൻ പറ്റുന്ന വഴിയെ അമ്മയും തെരഞ്ഞെടുത്തിട്ടുള്ളൂ… ആദ്യമൊക്കെ ഞാൻ ഒരുപാട് ആളുകൾക്ക് അമ്മ പായ വിരിക്കുന്നത് കണ്ടിട്ടുണ്ട്.. പിന്നെ പിന്നെ ഒരാളിലേക്ക് മാത്രം ചുരുങ്ങി… രാഘവൻ…! ആദ്യം മുതലേ എനിക്ക് ഇഷ്ടമായിരുന്നില്ല അയാളെ.. കുട്ടിക്കാലത്ത് അമ്മയുടെ ചൂടെറ്റ് കിടന്നുറങ്ങാൻ ഞാൻ ആഗ്രഹിച്ച കാലങ്ങളിൽ അയാളായിരുന്നു അതിനു പ്രതിബന്ധം..
അമ്മ എനിക്കൊപ്പം വന്ന് കിടക്കാൻ സമ്മതിക്കില്ലായിരുന്നു, അയാളുടെ കാര്യങ്ങൾക്ക് ഞാനൊരു ബുദ്ധിമുട്ടാവും എന്ന് കരുതി.. ചാണകം മെഴുകിയ തറയിൽ വിരിച്ച പായയിൽ ഒറ്റയ്ക്ക് ഒരു മണ്ണെണ്ണ വിളിക്ക് പോലും കൂട്ടിനില്ലാതെ ഇരുളിലേക്ക് കണ്ണും നട്ട് കിടന്ന ഒരു 5 വയസുകാരൻ അപ്പോഴും കേൾക്കാം അപ്പുറത്തെ മുറിയിൽ നിന്നിയരുന്ന സീൽക്കാരങ്ങളും വികാരത്തിൻറെ പരകോടിയിൽ നിൽകുന്ന ചില ശബ്ദങ്ങളും മാത്രം,
അപ്പോഴൊക്കെ ഞാൻ തന്നെ കരഞ്ഞിട്ടുണ്ട്. എൻറെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്നെ ഇങ്ങനെ മാറ്റിനിർത്തില്ലല്ലോ എന്ന് കരുതി, പിന്നെ പിന്നെ അമ്മയും അമ്മയുടെ ജീവിതം തകർക്കാൻ ഉള്ള ഒരാളായി എന്നെ കണ്ടു, അല്ലെങ്കിൽ അയാൾ ഞങ്ങളെ ഉപേക്ഷിച്ചു പോകുമെന്ന് ഭയമായിരിക്കാം എന്നെ അങ്ങനെ കാണാൻ അമ്മയെ പഠിപ്പിച്ചത്. അഞ്ചു കൂടി വന്നതിനുശേഷം കുറെയൊക്കെ ഒറ്റപ്പെടൽ മാറിയെങ്കിലും ആഗ്രഹിച്ച കാലഘട്ടങ്ങളിൽ ഒന്നും സ്നേഹം എന്ന വികാരം എത്തിയിരുന്നില്ല,
കൗമാരം മാറുന്ന കാലഘട്ടത്തിൽ ഹരിതയെ കണ്ടത്.. ഒരുപാട് വട്ടം ഇഷ്ടമാണെന്നു പറഞ്ഞ ശേഷം അവളും മറുപടി പറഞ്ഞത്, പക്ഷേ അവൾക്ക് ഒരു ചുരിദാർ വേണ്ടി അല്ലെങ്കിൽ ഒരു ഐസ്ക്രീമിന് വേണ്ടി ക്യാഷ് കൊടുക്കുന്ന എ ടി എം മാത്രമായി,
ഒരിക്കലും എന്നെ അവൾ സ്നേഹിച്ചിരുന്നില്ല. നീ ചോദിക്കുന്ന പോലെ ഇന്നുവരെ ഭക്ഷണം കഴിച്ചോ എന്നു പോലും അവൾ എന്നോട് ചോദിച്ചിട്ടില്ല. അത് കൂടി പറഞ്ഞപ്പോഴേക്കും അവൻറെ കണ്ണുകൾ നിറഞ്ഞിരുന്നു അവൻ അരികിലേക്ക് നീങ്ങി ആ കൈകളുടെ മുകളിൽ ദിവ്യ തന്റെ കൈ വച്ചശേഷം അതിലേക്ക് ചുണ്ടുകൾ ചേർത്തു. ആ ചുംബനത്തിന് പ്രണയമായിരുന്നില്ല, വാൽസല്യവും കരുതലുമായിരുന്നു, നിറകണ്ണുകളോടെ അവൾ പറഞ്ഞു… ” ഇനി ഒരിക്കലും എൻറെ അനുവേട്ടൻ ഒറ്റയ്ക്ക് അല്ല, ഞാൻ ഉള്ള കാലത്തോളം… ……
തുടരും…………