Movie News

സൈജുക്കുറുപ്പ് ചിത്രം ‘ഭരതനാട്യം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു-Bharatanaatyam movie first look poster released

സൈജുക്കുറപ്പും, സായ് കുമാറും ഉള്‍പ്പടെ ഒരു സംഘം അഭിനേതാക്കള്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കൗതുകകരമായ ഒരു പോസ്റ്ററോടെ ഭരത നാട്യം എന്ന ചിത്രതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ലാ ഫിലിംസ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് സൈജുക്കുറുപ്പ് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, അനുപമാ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

നാട്ടിലെ പുരാതനമായ ഒരു കുടുംബത്തെ കേന്ദ്രീകരിച്ചു കൊണ്ട് തികഞ്ഞ കുടുംബ ചിത്രമായാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. സൈജുക്കുറപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സായ് കുമാര്‍, കലാരഞ്ജിനി, മണികണ്ഠന്‍ പട്ടാമ്പി, സലിം ഹസ്സന്‍, അഭിരാം രാധാകൃഷ്ണന്‍, നന്ദു പൊതുവാള്‍, ശ്രീജാ രവി, സ്വാതിദാസ് പ്രഭു.ദിവ്യാ എം. നായര്‍, ശ്രുതി സുരേഷ് എന്നിവരും പ്രധാന താരങ്ങളാണ്

മനു മഞ്ജിത്തിന്റെ ഗാനങ്ങള്‍ക്ക് സാമുവല്‍ ഏ.ബി.സംഗീതം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം – ബബിലുഅജു. എഡിറ്റിംഗ് – ഷഫീഖ് വി.ബി. മേക്കപ്പ്-മനോജ് കിരണ്‍ രാജ്. കോസ് സ്റ്റ്യും ഡിസൈന്‍ – സുജിത് മട്ടന്നൂര്‍. നിശ്ചല ഛായാഗ്രഹണം – ജസ്റ്റിന്‍ ജയിംസ്. കലാസംവിധാനം – ബാബു പിള്ള. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സാംസണ്‍ സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് – കല്ലാര്‍ അനില്‍ ,ജോബി ജോണ്‍. പ്രാഡക്ഷന്‍ കണ്‍ടോളര്‍ – ജിതേഷ് അഞ്ചു മന.