മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ് നടി അനശ്വര രാജൻ. അതിമനോഹരമായ നിരവധി കഥാപാത്രങ്ങളെ ചെറിയ സമയം കൊണ്ട് തന്നെ അനശ്വരമാക്കാൻ സാധിച്ചിട്ടുള്ള ഒരു നടി കൂടിയാണ് താരം. ഒരു സമയത്ത് സിനിമാലോകത്ത് വളരെ വിവാദമായ ഒരു നടിയായി അനശ്വര മാറുകയും ചെയ്തിരുന്നു. അതിന് കാരണം താരത്തിന്റെ വസ്ത്രധാരണ രീതിയായിരുന്നു ഒരിക്കൽ ഷോർട്സ് അണിഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവെച്ച് താരം എത്തിയപ്പോൾ വലിയ വിമർശനമായിരുന്നു സദാചാരവാദികളുടെ ഭാഗത്തു നിന്നും ഉണ്ടായത്.
ഇപ്പോൾ അതിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് അനശ്വരയുടെ അമ്മ ഉഷ. നമ്മൾ ഏത് വസ്ത്രം ധരിക്കണം എന്ന് പോലും പലപ്പോഴും തീരുമാനിക്കുന്നത് നാട്ടുകാർ ആണെന്ന് തോന്നിയിട്ടുണ്ട്. തന്റെ മക്കളുടെ ഇഷ്ടത്തിന് താനും ഏട്ടനും മുൻതൂക്കം നൽകാറുള്ളത്. അനുവിന്റെ ചേച്ചി പതിനെട്ടാം പിറന്നാളിന് അവൾക്ക് സമ്മാനിച്ചതായിരുന്നു അന്ന് വിവാദമായ ആ ഷോർട്സ്. ആ വസ്ത്രം അണിഞ്ഞതിന്റെ പേരിൽ ബന്ധുക്കളും നാട്ടുകാരും ഒക്കെ ഒരുപാട് ചോദ്യങ്ങളുമായി എത്തിയിരുന്നു. എന്നെയും ഏട്ടനെയും ഏയറിലാക്കി എന്നു പറയുന്നതാണ് സത്യം
ദിവസങ്ങളോളം അങ്ങനെതന്നെ സംഭവിച്ചു. വീട്ടിൽ വന്ന ശേഷവും യാതൊരു സമാധാനവുമില്ല. ബന്ധുക്കളും നാട്ടുകാരും ഒക്കെ ഇത് വിളിച്ചു ചോദിക്കുകയാണ്.. ഏതോ മഹാപരാധം ചെയ്ത മട്ടിലാണ് പലരും ചോദ്യം ചോദിക്കുന്നത്. അനുവിന് വിഷമം ഉണ്ടാവുമോ എന്നായിരുന്നു അപ്പോൾ ഞങ്ങൾക്ക് തോന്നിയത്. ഞങ്ങളുടെ സങ്കടവും അതായിരുന്നു അനു ആ ഡ്രസ്സ് ഇട്ടിരുന്നത് ഞങ്ങളുടെ പ്രശ്നമായിരുന്നില്ല. ആളുകളുടെ പ്രതികരണം ആയിരുന്നു ഞങ്ങളെ വിഷമിപ്പിച്ചത്. നാട്ടിൽ ആൺകുട്ടികൾ ഉണ്ട് എന്ന് കരുതി പെൺകുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പാടില്ല എന്നാണ് പലരും പറയുന്നത്.
ഇങ്ങനെയുള്ള ഓരോ ചോദ്യങ്ങൾ എന്റെ മനസ്സിൽ അപ്പോൾ വന്നിരുന്നു. അനുവ വസ്ത്രം ധരിച്ചത് ഒരു രാജ്യാന്തര പ്രശ്നം ഒന്നുമല്ലല്ലോ എന്നാണ് താൻ അപ്പോൾ ചിന്തിച്ചിരുന്നത്.. വളരെ മികച്ച രീതിയിൽ ചിന്തിക്കുന്ന ഒരു വ്യക്തിയാണ് അനുവിന്റെ അമ്മ എന്നാണ് ഈ ഒരു അഭിമുഖത്തിന് ശേഷം പലരും പറയുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ പ്രകടനം മികച്ചതാക്കിയിട്ടുള്ള നടിയാണ് അനശ്വര രാജൻ. മഞ്ജു വാര്യരുടെ മകളായി ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തുടക്കം.
തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറി. നേര് എന്ന ചിത്രത്തിൽ താരം വിസ്മയിപ്പിക്കുകയായിരുന്നു ചെയ്തത് എന്ന് പറയാം. കഴിഞ്ഞ വർഷത്തെ മികച്ച ചിത്രങ്ങളുടെ എല്ലാ ഭാഗമായി മാറുവാനും നടിക്ക് സാധിച്ചിരുന്നു. സൂപ്പർ ഹിറ്റായി ഓടുന്ന ഓരോ ചിത്രങ്ങളിലും ചെറിയൊരു റോൾ എങ്കിലും താരത്തിന് ഉണ്ടാവും. നേരിനു ശേഷം ഓസ്ലർ ഗുരുവായൂർ അമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങളൊക്കെ വളരെയധികം ശ്രദ്ധ നേടിയിരുന്നു