മലയാള സിനിമയിൽ തന്നെ വലിയൊരു ചരിത്രമായി മാറിയ ചിത്രമാണ് ഇപ്പോൾ ദേവദൂതൻ. ആദ്യകാലത്ത് റിലീസ് ചെയ്തപ്പോൾ സാമ്പത്തിക വിജയമായി മാറാതിരുന്ന ഈ ചിത്രം ഇപ്പോൾ റീ റിലീസ് ചെയ്തിരിക്കുകയാണ്. റീ റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ വലിയ ആരാധകനിരയാണ് തിയേറ്ററിൽ കാണാൻ സാധിച്ചത്..ആദ്യദിവസം തന്നെ തീയേറ്റർ ഹൗസ് ഫുൾ ആക്കാൻ വിശാൽ കൃഷ്ണമൂർത്തിക്ക് സാധിച്ചു. അത്രത്തോളം അതിമനോഹരമായി പ്രേക്ഷകർ ഇന്ന് ആ ചിത്രത്തെ ഏറ്റെടുക്കുന്നു.
ഇന്നത്തെ ജനറേഷന് വളരെ പ്രിയപ്പെട്ട സിനിമയാണ് ദേവദൂതൻ.. അതിമനോഹരമായ രീതിയിൽ തന്നെയാണ് ഈ ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. ആദ്യം റിലീസ് ചെയ്ത ചിത്രത്തിൽ നിന്നും ഒരുപാട് വ്യത്യാസങ്ങൾ വരുത്തിയാണ് ചിത്രം റീമാസ്റ്റർ ചെയ്തിരിക്കുന്നത്. വലിയ ആരാധകനിര ഈ ചിത്രം റീമാസ്റ്റർ ചെയ്യുന്നതിന് പിന്നിൽ ഉണ്ടായിരുന്നു..ഒരിക്കൽ കൂടി ചിത്രം റിലീസ് ചെയ്യുവെന്ന് അഭ്യർത്ഥിച്ചത് ആരാധകർ തന്നെയാണ്. ഈ കാലഘട്ടത്തിലെ ജനറേഷൻ ആണ് ഈ ചിത്രത്തിന് കൂടുതലായും സ്നേഹിക്കുന്നത്. ഉദാത്തമായ പ്രണയത്തിന്റെ ഉത്തമ ഉദാഹരണം എന്ന് തന്നെ ഈ ചിത്രത്തെ പറയണം .
ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് പറയുകയാണ് രഘുനാഥ് പാലേരി. ഒരു നിർമ്മാതാവിന് കൈയിൽ എപ്പോഴും പണമുണ്ടാവണം, ഇല്ല എന്നുണ്ടെങ്കിൽ ശരിയായ രീതിയിൽ സിനിമ തീർക്കാൻ സാധിക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഈ സിനിമ വളരെ എൻജോയ് ചെയ്താണ് സിബിയും താനും തീർത്തത്. വളരെ സന്തോഷകരമായി തീർത്ത ഒരു സിനിമ. എന്നാൽ അമിത പ്രതീക്ഷകൾ ഒന്നും ഈ സിനിമയ്ക്ക് ഉണ്ടായിരുന്നില്ല..ഈ ചിത്രം കാണുവാൻ വേണ്ടി ഫ്ലൈറ്റ് പിടിച്ച് ആളുകൾ വരും എന്നൊന്നും ഞാൻ മനസ്സിൽ പോലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല.
അതുകൊണ്ടു തന്നെ ഈ സിനിമ ഒരു സാമ്പത്തിക വിജയം നേടാതിരുന്നപ്പോൾ എനിക്ക് വലിയ അത്ഭുതവും തോന്നിയില്ല. ഈ അടുത്ത സമയത്ത് ഞാനൊരു കമന്റ് കണ്ടു ദേവദൂതൻ എന്ന സിനിമയിൽ വളരെ അഹങ്കാരി ആയിട്ടാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത് എന്ന്. അഹങ്കാരത്തോടെയാണ് ആ സിനിമയിൽ മോഹൻലാൽ അഭിനയിച്ചത് എന്നാണ് ഒരു വ്യക്തി കമന്റ് ചെയ്തിരിക്കുന്നത്. എനിക്ക് ആ കമന്റ് കണ്ടപ്പോൾ അതിശയമാണ് തോന്നിയത്.
ഞാൻ വീണ്ടും അതിനുശേഷം ആ സിനിമ ഒന്നുകൂടി കണ്ടു എവിടെയാണ് വിശാൽ കൃഷ്ണമൂർത്തിക്ക് അഹങ്കാരം എന്നും എന്താണ് അഹങ്കാരം എന്നും ഞാൻ അപ്പോൾ ചിന്തിച്ചു നോക്കി. എന്തിനാണ് അങ്ങനെ ഒരു കമന്റ് വന്നത് എന്ന് പോലും ഞാൻ അത്ഭുതപ്പെട്ടു. എന്നാൽ ചിത്രം റീ റിലീസ് ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കാതിരുന്ന കാര്യമാണ് അത് തന്നെ ഞെട്ടിച്ചു കളഞ്ഞു എന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.