Celebrities

‘വഴങ്ങിയിരുന്നുവെങ്കില്‍ നയന്‍താരയേക്കാളും വലിയ നടിയായേനെ’; കാസ്റ്റിംഗ് കൗച്ച് അനുഭവത്തെ കുറിച്ച് നിമിഷ ബിജോ | nimisha-bijo-recalls-her-casting-couch-experience

കാസ്റ്റിംഗ് കൗച്ചിന് വഴങ്ങിയിരുന്നുവെങ്കില്‍ താനിന്ന് നയന്‍താരയേക്കാളും വലിയ നടി ആകുമായിരുന്നെന്ന് നിമിഷ ബിജോ. ഫണ്‍ വിത്ത് സ്റ്റാര്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തുകയായിരുന്നു താരം. തന്റെ കൂടെ നിന്ന് റീച്ച് നേടിയ പല സുഹൃത്തുകൾക്കും ഇപ്പോൾ അഹങ്കാരമാണെന്നും താരം പറഞ്ഞു.

നിമിഷയുടെ വാക്കുകള്‍ ഇങ്ങനെ

”എനിക്ക് വിളി വന്നിട്ടുണ്ട്. ചോദിച്ചിട്ടും ഉണ്ട്. ആ കാസ്റ്റിംഗ് കൗച്ച് ഞാന്‍ അംഗീകരിച്ചിരുന്നുവെങ്കില്‍ ഞാനിന്ന് നയന്‍താരയേക്കാളും വലിയ നടിയായേനെ. ഞാന്‍ ചെയ്തതെല്ലാം ലോ ബജറ്റ് സിനിമകളായിരുന്നു. എല്ലാവരും സഹകരിച്ച്, ഉള്ള പൈസ വച്ച് ചെയ്യുന്ന കുഞ്ഞ് സിനിമകളായിരുന്നു. വലിയ സിനിമകളിലേക്ക് എന്നെ വിളിച്ചിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് ചോദിച്ചിട്ടുമുണ്ട്. പക്ഷെ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഞാന്‍ ഒഴിവാക്കി വിട്ടു. കാസ്റ്റിംഗ് കൗച്ചിന് വഴങ്ങിയിരുന്നുവെങ്കില്‍ എന്റെ ലെവല്‍ വേറെ ആയേനെ” നിമിഷ പറയുന്നു.

ബിഗ് ബോസില്‍ കയറണം എന്ന് ആഗ്രഹമുണ്ട്. സിനിമകള്‍ ചെയ്യണം എന്നുണ്ട്. ബിഗ് ബോസില്‍ കയറണം എന്നത് വലിയ ആഗ്രഹമാണ്. കിട്ടിയില്ലെങ്കിലും ഞാന്‍ അടിപൊളിയായി ജീവിക്കുമെന്നും താരം പറയുന്നുണ്ട്. അതേസമയം തനിക്കൊപ്പം എന്നും കൂടെ നിന്നിട്ടുളളത് കുടുംബമാണെന്നും സുഹൃത്തുക്കള്‍ ഇപ്പോള്‍ കൂടെയില്ലെന്നും താരം പറയുന്നുണ്ട്.

എന്റെ കൂടെ ഇപ്പോഴും ചേര്‍ന്നു നില്‍ക്കുന്നത് കുടുംബമാണ്. ഒരുപാട് സുഹൃത്തുക്കളുണ്ട്. പക്ഷെ എന്റെ കൂടെ നിന്ന് റീച്ച് നേടിയ ശേഷം അവര്‍ക്കൊക്കെ ജാഡയും അഹങ്കാരവും തലക്കനവുമാകും. ഞാന്‍ ഇപ്പോഴും സിമ്പിളാണ്. അവര്‍ കുറച്ച് ഫെയ്മസ് ആയിക്കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ വിളിച്ചാലൊന്നും ഫോണ്‍ എടുക്കില്ല, നമ്മളെ അറിയില്ല. തള്ളിപ്പറയലല്ല, കോണ്ടാക്ട് ഉണ്ടാകാറില്ലെന്നാണ് താരം പറയുന്നത്.

അന്നും ഇന്നും എന്റെ കൂടെ നില്‍ക്കുന്നത് എന്റെ ഭര്‍ത്താവും അച്ഛനും അമ്മയും മക്കളുമാണ്. അവര്‍ തള്ളിപ്പറയില്ല. എല്ലാത്തിനും പിന്തുണയുമായി അവര്‍ കൂടെ തന്നെയുണ്ട്. എന്റെ നാട്ടുകാര്‍ എന്നെ കുറ്റം പറയുന്നില്ല. ഞങ്ങളുടെ ക്യാരക്ടര്‍ എന്തെന്നും ഞങ്ങള്‍ ജനിച്ചു വളര്‍ന്നത് എങ്ങനെയാണെന്നും എന്നും അവര്‍ക്ക് അറിയാം. നാട്ടിലുള്ളവരൊക്കെ നല്ല പിന്തുണയാണ്. എല്ലാവരും ഫോളോ ചെയ്യുന്നുണ്ടെന്നും നിമിഷ പറയുന്നത്.

അഭിമുഖത്തില്‍ തന്നെ ഷക്കീലയുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ചും നിമിഷ സംസാരിക്കുന്നുണ്ട്. ഷക്കീലാമ്മയെ ഞാന്‍ അമ്മ എന്നാണ് വിളിക്കുന്നത്. എനിക്ക് ഒത്തിരി ഇഷ്ടമാണ് ഷക്കീലാമ്മയുടെ അടുത്തിരിക്കുമ്പോള്‍ അമ്മമാരുടെ അടുത്തിരിക്കുന്ന ഫീലാണ്. അമ്മയുടെ പേരിന്റെ കൂടെ എന്റെ പേര് കൂട്ടി വിളിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂവെന്നാണ് നിമിഷ പറയുന്നത്.

content highlight: nimisha-bijo-recalls-her-casting-couch-experience