കെ എസ് ചിത്രയുടെ പിറന്നാള്‍ ദിനമായിരുന്നു ഇന്ന്. ചിത്രയുടെ ഒരു പാട്ടുപോലും കേൾക്കാത്ത ദിവസങ്ങൾ മലയാളിക്ക് ഉണ്ടാകുമോ? വർഷങ്ങളായി ആ സ്വര മാധുര്യം നമ്മുടെ കാതുകളിൽ മുഴങ്ങുകയാണ്. മലയാളത്തിൽ മാത്രമല്ല വിവിധ ഭാഷകളിൽ ചിത്ര പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ചതും ചിത്രയ്ക്കാണ് (ആറ് തവണ ) . 2005- ൽ പത്മശ്രീ പുരസ്കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു. 2021-ൽ ചിത്രയ്ക്ക് പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു.
ഇത്രയേറെ വർഷങ്ങളായി ഇത്രയേറെ ഭാഷകളിൽ പാടിയ ചിത്രയുടെ ആസ്തിയെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ചകൾ നടക്കുന്നത്. കോടീശ്വരിയാണ് കെ എസ് ചിത്ര എന്നാണ് റിപ്പോർട്ടുകൾ. ചെന്നൈയിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായും ലക്ഷക്കണക്കിന് രൂപയുടെ സ്വത്തും ഫ്ലാറ്റുകളും ചിത്രയ്ക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഒരു പരിപാടിക്ക് മണിക്കൂറിന് തന്നെ ലക്ഷങ്ങൾ ആണ് ചിത്രയ്ക്ക് പ്രതിഫലം ലഭിക്കുന്നത് എന്നാണ് പറയുന്നത്. തമിഴ് , തെലുങ്ക് സിനിമകളിൽ ഒരു പാട്ടിന് 15 – 25 ലക്ഷം രൂപ വരെയും കന്നഡ സിനിമയ്ത്ത് ഏകദേശം 8 – 12 ലക്ഷം രൂപയുമാണ് ചിത്ര വാങ്ങുന്നത് എന്നാണ് റിപ്പോർട്ട്. എന്നാൽ മണിക്കൂറുകൾക്കാണ് ചാർജെന്നും ഒരു ഷോയ്ക്ക് 15 ലക്ഷത്തിന് മുകളിൽ ലഭിക്കുമെന്നും ചില ചിലർ പറയുന്നു.
ഗുരുവായൂരപ്പന്റെ ഭക്തയാണ് ചിത്രയെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഗുരുവാരയൂരപ്പനെ കണ്ടുതൊഴാനായി എത്തുമ്പോൾ താമസിക്കാനായി ഗുരുവായൂരിലും വീടുണ്ട് എന്ന് ഇടയ്ക്ക് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
എഞ്ചിനീയറായ വിജയശങ്കറാണ് ചിത്രയുടെ ഭർത്താവ്. 1987-ലായിരുന്നു ഇവരുടെ വിവാഹം. പതിനഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇവർക്ക് നന്ദന എന്ന മകൾ പിറന്നു. 2011 ഏപ്രിൽ 14-ന് നന്ദന മരണപ്പെട്ടു.
content highlight: ks-chithras-asset