Thrissur

ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിയ ധന്യാ മോഹൻ റിമാൻഡിൽ | dhanya-mohan-remanded-for-financial-fraud-case-of-20-crores-at-thrissur

മണപ്പുറം ഫിനാൻസിൻ്റെ ഭാഗമായ മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിൽ നിന്നും 20 കോടിയുടെ തട്ടിപ്പ് നടത്തിയ പ്രതി ധന്യാ മോഹനെ കോടതി റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

കൊല്ലം സ്വദേശിനിയായ ധന്യ മോഹൻ വെള്ളിയാഴ്ച വൈകീട്ടാണ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. തുടർന്ന് പ്രതിയെ വലപ്പാട് പൊലീസിന് കൈമാറുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വലപ്പാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചതായി കൊടുങ്ങല്ലൂർ ഡിവൈഎസ്പി വികെ രാജു പറഞ്ഞു.

ലോൺ ആപ് വഴിയാണ് ഇവർ തട്ടിപ്പ് നടത്തിയിട്ടുള്ളത്. തട്ടിപ്പ് നടത്തി സമ്പാദിച്ച പണം ഓൺലൈൻ ട്രേഡിങ്ങിനും മറ്റുമായി ഉപയോഗിച്ചതായും ഇതിൽ ലാഭ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പ്രതി സമ്മതിച്ചതായി കൊടുങ്ങല്ലൂർ ഡിവൈഎസ്പി പറഞ്ഞു.