സൗന്ദര്യ സംരക്ഷണത്തിന് ഗുണകരമെന്നറിഞ്ഞ് മിക്ക വീടുകളിലും പൂന്തോട്ടത്തിലോ പറമ്പിലോ കറ്റാർവാഴ നട്ടുവളർത്തുന്നവരാകും മിക്കവാറും. എന്നാൽ ഇവയുടെ ശരിയായ ഉപയോഗ രീതി എല്ലാവർക്കും അറിയണമെന്നില്ല. സാധാരണ കാണുന്നതും കേൾക്കുന്നതുമായ രീതികൾ പിന്തുടരുകയാവും എല്ലാവരും ചെയ്യുന്നത്.
സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച പ്രകൃതിദത്ത വസ്തുക്കളിലൊന്നാണ് കറ്റാർവാഴ. ക്രീമുകളുൾപ്പെടെ നിരവധി സൗന്ദര്യ സംരക്ഷണ വസ്തുക്കളിലെ കറ്റാർവാഴ ഉപയോഗിച്ച് വരുന്നു. കറ്റാർവാഴയിൽ ചർമ്മകോശങ്ങളുടെ പുനരുൽപാദനം വർദ്ധിപ്പിക്കാനും ചുവപ്പ് കുറയ്ക്കാനും ചർമ്മത്തിലെ വീക്കത്തെ ചെറുക്കാനും സഹായിക്കുന്നു. ഇതാ കറ്റാർവാഴയുടെ രണ്ട് കിടിലൻ ഉപയോഗ രീതി നോക്കൂ..
ചർമ്മത്തിലെ അഴുക്കിനെ നീക്കം ചെയ്യാൻ ഏറ്റവും മികച്ചതാണ് മുൾട്ടാണിമിട്ടി. ഇതിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ പലപ്പോഴും ചർമ്മത്തിന് നല്ല തിളക്കവും അതുപോലെ നിറവ്യത്യാസം മാറ്റാനും സഹായിക്കും. മുഖത്തെ എണ്ണമയമൊക്കെ കുറയ്ക്കാൻ വളരെ നല്ലതാണ് മുൾട്ടാണിമിട്ടി. അൽപം മുൾട്ടാണിമിട്ടിയും രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. 10 മിനുട്ട് നേരം മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
ചർമ്മത്തിന് തിളക്കം കൂട്ടാനും അതുപോലെ ചർമ്മത്തിലെ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ ഇല്ലാതാക്കാനും റോസ് വാട്ടർ സഹായിക്കും. രണ്ട് സ്പൂൺ റോസ് വാട്ടറും അൽപം കടലമാവും ഒരു കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക. മുഖകാന്തി കൂട്ടാൻ മികച്ചതാണ് ഈ പാക്ക്.
content highlight: aloe-vera-for-healthy-and-glow-glow-skin