Literature

കാളിന്ദി ഭാഗം 26/kalindhi part 26

കാളിന്ദി

ഭാഗം 26

കണ്ണന്റെ ബൈക്ക് അകലെ നിന്നും വരുന്നത് കണ്ടതും അവൾ വേഗം അതെല്ലാം എടുത്തു വാരി കെട്ടി വീട്ടിലേക്ക് കയറി പോയി.

ഒരു ചെറിയ ഇട വഴി ഇറങ്ങിയിട്ട് വേണം വീട്ടിലേക്ക് കയറാൻ..

അവിടേക്ക് ഇറങ്ങിയത് കല്ലുവിന്റെ കാലു തെന്നി പോയി.

അവൾ ഒറ്റ വീഴ്ച്ച ആയിരുന്നു നിലത്തേക്ക്..

എന്റെ ഗുരുവായൂരപ്പാ… നടു ഒടിഞ്ഞു…

അവൾ കരഞ്ഞു പോയി….

കല്ലു…..

കണ്ണന്റെ വിളി ഒച്ച അവൾ കെട്ടു.

കല്ലു ആണെങ്കിൽ എഴുനേൽക്കാൻ ആവുന്നതും ശ്രെമിച്ചു നോക്കി.

പക്ഷെ പറ്റുന്നില്ല.

കല്ലു…

കണ്ണേട്ടാ….

 

അവൾ ഒരു തരത്തിൽ അവനെ വിളിച്ചു.

നീ എവിടെ ആണ്..

ഞാൻ ദേ… ഇവിടെ… ഉണ്ട്..

അവളുടെ സംസാരം കേട്ട ഭാഗത്തേക്ക്‌ കണ്ണൻ വന്നു.

“കല്ലു… എന്ത് പറ്റി…”

. അവൻ ഓടി വന്നു അവളെ താങ്ങി എഴുനേൽപ്പിച്ചു.

അത് പിന്നെ… ഞാൻ… ഇവിടെ…

കണ്ണൻ അപ്പോളാണ് ശ്രെദ്ധിച്ചത്.. പുല്ല് കെട്ടു താഴെ വീണു കിടക്കുന്നു.

നീ ഇവിടെ എന്ത് ചെയുക ആയിരുന്നു..

ഞാൻ.. അത്… പശു കരഞ്ഞപ്പോൾ… പുല്ല്..

നിന്നോട് ആരാടി പറഞ്ഞത് പുല്ല് അരിയാൻ പോകാൻ….. കണ്ണന്റെ ശബ്ദം ഉയർന്നു..

ആദ്യം ആയിട്ട് ആണ് അവന്റ ശബ്ദം അത്രയും ഉയർന്നു അവൾ കേൾക്കുന്നത്.

നിന്നോട് ചോദിച്ചത് കേട്ടില്ലെടി…ആരു പറഞ്ഞിട്ട് ആണ് നീ ഈ പരിപാടിക്ക് പോയത്…..

അവനു ശരിക്കും ദേഷ്യം വന്നു.

കല്ലുന്റെ കണ്ണുകൾ അപ്പോൾ നിറഞ്ഞു വന്നു.

“നിനക്ക് എന്താ ചെവി കേട്ട് കൂടെ..ഓരോ വയ്യാവേലി ഒപ്പിച്ചു വെച്ചിട്ട് .”

അത് പിന്നെ കണ്ണേട്ടാ… പൈക്കൾ കരയുന്നത് കേട്ടപ്പോൾ ഞാൻ നോക്കിയത് ആണ്.. തൊഴുത്തിൽ അപ്പോൾ ലേശം പോലും പുല്ല് ഇല്ലായിരുന്നു.. അതുകൊണ്ട് ആണ്…..സോറി..

അത് പറഞ്ഞപ്പോളേക്കും കല്ലു ശരിക്കും കരഞ്ഞു പോയി
..

അത് കണ്ടതും അവനും വിഷമം ആയി..

ആഹ്.. ഇനി കരയണ്ട…. പോട്ടെ…. വാ…

അവൻ അശ്വസിപ്പിച്ചതും ഏങ്ങൽ അല്പം ഉച്ചത്തിൽ ആയി..

കണ്ണൻ മുന്നോട്ട് നടക്കാൻ തുടങ്ങിയതും കല്ലു അവന്റെ കൈയിൽ കയറി പിടിച്ചു.

“എന്നോട് ദേഷ്യം ഉണ്ടോ…”

“ഉണ്ടെങ്കിൽ….”

. “സോറി കണ്ണേട്ടാ… ഞാൻ… ഇങ്ങനെ ആകും എന്ന് കരുതി ഇല്ല…”അവൾ ഒരു കൈയാൽ കണ്ണീർ ഒപ്പി

“ഹ്മ്മ്.. വാ…. സാരമില്ല “അവൻ അവളുടെ കൈയിൽ പിടിച്ചു

കല്ലു ഒരു തരത്തിൽ മുടന്തി നടന്നു അവന്റെ ഒപ്പം എത്തി.

“ആ കസേരയിൽ പോയി ഇരിക്ക്.. ഞാൻ പുല്ല് എടുത്തു കൊണ്ട് വരാം…”

 

കല്ലു കസേരയിൽ കയറി ഇരുന്നു.

കണ്ണൻ ആണെങ്കിൽ പുല്ല് എടുത്തു കൊണ്ട് വന്നു തൊഴുത്തിലേക്ക് ഇട്ടു.

എന്നിട്ട് അവൻ തിരികെ അവളുടെ അടുത്തേക്ക് വന്നു.

“കാലു വെല്ലോം മുറിഞ്ഞൊ,”?

“ങേ…”

“നി വീണപ്പോൾ ദേഹത്തു എവിടെ എങ്കിലും മുറിഞ്ഞൊ എന്ന് ”

“ഇല്ല…. കുഴപ്പമില്ല ”

. “ഹ്മ്മ്… എന്നാൽ പോയി കുറച്ചു സമയം കിടന്നോ….ഞാൻ ഇപ്പോൾ വരാം ”

അവൾ പതിയെ റൂമിലേക്ക് കയറി പോയി..

അപ്പോളാണ് കണ്ണൻ അത് കണ്ടത്

കല്ലു…. നീ അവിടെ ഒന്ന് നിന്നെ…

എന്താ കണ്ണേട്ടാ..

 

“… രക്തം വരുന്നുണ്ടല്ലോ..”

അപ്പോളാണ് കല്ലുവും നോക്കിയത്..

അയ്യോ ശരി ആണല്ലോ…

അവൾ പാവാടയുടെ തുമ്പ് എടുത്തു പൊക്കി നോക്കിയപ്പോൾ വലതു കാൽ മുട്ട് മുറിഞ്ഞു വരുന്ന രക്തം ആണ്..

“ഇത്തിരി മുറിഞ്ഞു കണ്ണേട്ടാ ”

“ആഹ്… ഇതൊക്കെ നീ വരുത്തി വെച്ചത് അല്ലേ കല്ലു…. ”

അവൻ അവളെ റൂമിലേക്ക് കൊണ്ട് പോയി.

എന്നിട്ട് ബെറ്റാടിയൻ ന്റെ ഓയ്ൽമെന്റ് എടുത്തു കൊണ്ട് വന്നു…

അമ്മ തിരി തുണിക്കായി വെച്ച ഒരു കോടി മുണ്ടിന്റെ ഒരറ്റം കീറി എടുത്തു

കല്ലു കസേരയിൽ ഇരിക്കുക ആണ്…

രക്തം ആണെങ്കിൽ റൂമിൽ അവിടെ ഇവിടെ കിടപ്പുണ്ട്.

നട്ടുച്ച ആയതു കൊണ്ട് ആണ് ഇതുപോലെ ബ്ലഡ്‌ വരുന്നത്.. കണ്ണൻ അവളുടെ അടുത്തേക്ക് വന്നു പറഞ്ഞു.

“ഒരുപാട് മുറിഞ്ഞില്ല ഏട്ടാ… കുറച്ചേ ഒള്ളൂ.”

“ഓ.. അതാണോ നിന്റെ വിഷമം ”

“ഹേയ്… അങ്ങനെ അല്ല ”

അവൻ തറയിൽ മുട്ട് കുത്തി ഇരുന്നു കൊണ്ട് അവളുടെ കാല് എടുത്തു പരിശോദിച്ചു.

എന്നിട്ട് മുറിവിൽ മരുന്ന് വെച്ച് കെട്ടി..

കല്ലുവിനു ചെറുതായ് നീറ്റൽ വന്നു.. എന്നാലുമവൾ ഒന്നും മിണ്ടാതെ ഇരുന്നു.

“ഒത്തിരി മുറിഞ്ഞിട്ടില്ല കേട്ടോ… നാളെ ആകുമ്പോൾ വാടും”

അവൻ അവളുടെ മുറിവിൽ മെല്ലെ തൊട്ടു കൊണ്ട് പറഞ്ഞു.

എന്നിട്ട് അവളുടെ പാവാടയുടെ അറ്റം മേല്പോട്ട് ഉയർത്തി നോക്കി.

പെട്ടന്ന് കല്ലു അത് വലിച്ചു താഴേക്ക് ഇട്ടു.

എന്താ…കണ്ണൻ അവളെ നോക്കി ചോദിച്ചു.

വേറെ എവിടെയും മുറിവ് ഒന്നും ഇല്ല…

അത് ഇത്തിരി പൊക്കി വെച്ച് കിടന്നോ ,,അല്പം കാറ്റ് കേറട്ടെ…

അവൻ എഴുനേറ്റു കൊണ്ട് പറഞ്ഞു.

കല്ലുവിന് പക്ഷെ എന്തോ വല്ലാത്ത നാണം പോലെ തോന്നി..

നീ ആവശ്യം ഇല്ലാതെ ഓരോന്ന് ചിന്തിക്കേണ്ട…. വേറെ ആരും അല്ല… നിന്റെ ഭർത്താവ് ആണ് ഞാൻ….അല്ലാതെ അന്യൻ ഒന്നും അല്ല..

കല്ലു അതിന് ശേഷം ഒന്നും പറയാതെ ഇരിന്നു.

 

വേദന ഉണ്ടോ…

ഇല്ല
..

പിന്നെ എന്താ മുഖം വല്ലാണ്ട്..

ഹേയ്…..f

എന്താടോ..

 

അത് പിന്നെ നാളെ അച്ഛമ്മയുടെ അടുത്ത പോകേണ്ടത് ആയിരുന്നു.

അതിന്..

അല്ല… ഞാൻ വീഴുകയും ചെയ്തു.. എന്തൊരു പരീക്ഷണം ആണോ…

കല്ലു സങ്കടപ്പെട്ടു.

ഓ… ഒന്ന് വീണതിന് ആണോ…. അതൊന്നും സാരമില്ല.
നീ വാ…ഊണ് കഴിക്കാം..

അവൾ മെല്ലെ എഴുനേൽക്കാൻ നോക്കി.

എന്നാലും കാലിനു ഒരു പിടിത്തം..

വയ്യെങ്കിൽ ഇവിടെ ഇരുന്നോ.. ഞാൻ ഇങ്ങോട്ട് എടുത്ത് കൊണ്ട് വരാം.

അവളുടെ മറുപടി കേൾക്കാതെ കണ്ണൻ അടുക്കളയിലേക്ക് പോയി

ഒരു പ്ലേറ്റ്ഇൽ ചോറും കറികളും എടുത്തു കൊണ്ട് അവൻ വന്നു.

“യ്യോ… ഇത്രയും ഒന്നും ഞാൻ കഴിക്കില്ല ഏട്ടാ..”അവന്റെ പാത്രത്തിലെ ഭക്ഷണം കണ്ടു കല്ലു വായ പൊളിച്ചു.

“കഴിക്കുമോ ഇല്ലയോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ ”

അവൻ കട്ടിലിലേക്ക് അവളെ പിടിച്ചു ഇരുത്തി.
എന്നിട്ട് കസേരയിൽ അവൻ ഇരുന്നു..

വേറെ എവിടെ എങ്കിലും പരിക്ക് പറ്റിയോ…?

ഇല്ല്യ… ദേ ഈ വലത് കൈ യുടെ ഇവിടെ ഇത്തിരി ചതഞ്ഞു.. അത് കൈ കുത്തിയത് കൊണ്ട് ആണ്…

അവൾ ഉള്ളം കൈ നിവർത്തി കാണിച്ചു കൊണ്ട് പറഞ്ഞു..

ഹ്മ്മ്… സാരമില്ല….. മാറിക്കോളും..

ഒരു ഉരുളയുരുട്ടി അവൾക്ക് നേരെ നീട്ടി അവൻ….

കണ്ണേട്ടാ…. ആ പ്ലേറ്റ് ഇങ്ങട് തന്നാൽ മതി.. ഞാൻ കഴിച്ചോളാം..

കണ്ണൻ ഒരു നോട്ടം നോക്കിയതും കല്ലു അവന്റെ നേർക്ക് കൈ നീട്ടി.

പക്ഷെ അവൻ സമ്മതിച്ചില്ല..

അവളുടെ വായയുടെ നേർക്ക് അവൻ ഉരുള നീട്ടി.

കല്ലു അത് മേടിച്ചു കഴിച്ചു.

അടുത്ത ഉരുള അവൻ കഴിച്ചു.. പിന്നീട് അവൾക്കും കൊടുത്തു.

കല്ലുവിനോട് അവനു ശരിക്കും വാത്സല്യം ആണ് തോന്നിയത് അപ്പോ..

 

അവൾ ആണെങ്കിൽ ഒന്നും മിണ്ടാതെ ഇരിക്കുക ആണ്.

“എന്താടി കാന്താരി…. വയർ നിറഞ്ഞോ. ”

ഇടയ്ക്ക് അവന്റെ ശബ്ദം കേട്ടതും കല്ലു അവനെ നോക്കി തലയാട്ടി.

അവളുടെ മുഖം കണ്ടാൽ അറിയാം ഇപ്പോൾ കരഞ്ഞു പോകും എന്ന്….

“കണ്ണേട്ടൻ ഇത്തിരി കൂടി കഴിക്ക്… ഞാൻ അല്ലേ കൂടുതലും കഴിച്ചത് ”

“എനിക്ക് നിറഞ്ഞു…. ഇനി വേണ്ട..”

അവൻ പ്ലേറ്റ് കഴുകാനായി പോയി..

പിന്നാലെ കല്ലുവും.

ഏട്ടാ…. ഞാൻ കഴുകിക്കോളം…. ”

അവൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല…പകരം പ്ലേറ്റ് കഴുകി കമഴ്ത്തി വെച്ചു.

നീ പോയി കിടന്നോ.. ഞാൻ ആ പൈക്കൾക്ക് ഇത്തിരി കുടിക്കാൻ കൊടുക്കട്ടെ.

ഞാനും വരാം…

എന്തിന്… അവിടെ വെല്ലോ പായസ വിതരണവും ഉണ്ടോ… ”

 

പിന്നീട് കല്ലു ഒന്നും പറഞ്ഞില്ല..

അവൻ തൊഴുത്തിലേക്ക് കയറി പോകുന്നതും നോക്കി അവൾ നിന്നു

അവൾ അപ്പോളും അവൻ കുറച്ചു മുന്നേ ഭക്ഷണം വാരി കൊടുത്തത് ഓർത്തു നിൽക്കുക ആയിരുന്നു.

ഇടയ്ക്ക് ഒക്കെ തനിക്ക് ഭയങ്കര ആഗ്രഹം ആണ് അച്ഛമ്മ ചോറ് ഉരുട്ടി തരണം എന്ന്.പ്രേത്യേകിച്ചു പനിയോ ക്ഷീണമോ ഒക്കെ ഉള്ളപ്പോൾ…

താൻ എപ്പോൾ പറഞ്ഞാലും അച്ഛമ്മ അത് ചെയ്തു തരും..

അല്ലാതെ ഇതുവരെ വേറെ ആരും ചെയ്തു തന്നിട്ടില്ല…

അതിന് തനിക്കാരും ഇല്ല താനും..

പക്ഷെ…. പക്ഷെ… ഇന്ന്….. തന്റെ കണ്ണേട്ടൻ..

ശരിക്കും തിരുനക്കര തേവര് തന്ന നിധി ആണ് എന്റെ ഏട്ടൻ… അവൾ ഓർത്തു.
.
എന്റെ കണ്ണേട്ടന് ആയുസും ആരോഗ്യവും കൊടുക്കണേ ഭഗവാനെ…… അവൾ മനം ഉരുകി പ്രാർത്ഥിച്ചു.

“ഇതെന്താ… നീ സ്വപ്നം കാണുവാനോ കല്ലു ”

. കണ്ണൻ വന്നു തോളിൽ തട്ടിയപ്പോൾ അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി.

“കുറച്ചു സമയം പോയി കിടന്നോ…. അപ്പോ നിന്റെ ക്ഷീണം ഒക്കെ മാറും ”
..

“എനിക്ക് കുഴപ്പമില്ല ഏട്ടാ….”

“എന്നാൽ നീ എന്ത് വേണേലും ചെയ്തോ…”

അവൻ ഫോണും എടുത്തു കൊണ്ട് അരഭിത്തിയിൽ ഇരുന്നു.

“അച്ഛന് എങ്ങനെ ഉണ്ട് ഏട്ടാ ”

“ഹ്മ്മ്.. കുഴപ്പമില്ല…. കുറവായി വരുന്നു ”

“ഇനി എന്ന് വരും ഇങ്ങോട്ട് ”

. “ഒരാഴ്ച കൂടി എടുക്കും, ”

“അമ്മ പാവം മടുത്തു കാണും അല്ലേ ”

“ഹാ ”

“ഏട്ടൻ പോയി രണ്ട് ദിവസം നിന്നാലോ ”

“ഞാൻ പറഞ്ഞത് ആണ്… അമ്മ സമ്മതിക്കില്ല ”

“ശോ…… അത് കഷ്ടം ആണ് ”

“ആഹ്… സാരമില്ല… ഇനി കുറച്ചു ദിവസം കൂടെ അല്ലേ ഒള്ളൂ ”

അവൻ ഫോൺ എടുത്തു ആരെയോ വിളിക്കാനായി തുടങ്ങുക ആണ്…

കല്ലു എഴുന്നേറ്റു മുറിയിലേക്ക് പോയി.

തന്റെ കാലിൽ നിന്ന് ഒഴുകി വന്ന രക്തം ഒക്കെ ഒരു പഴയ തുണി കൊണ്ട് അവൾ തുടച്ചു മാറ്റി.

എന്നിട്ട് അവൾ കട്ടിലിൽ വെറുതെ കിടന്നു.

കുറച്ചു സമയം കഴിഞ്ഞതും അവൾ ഉറങ്ങി പോയി.

കണ്ണൻ വന്നു നോക്കിയപ്പോൾ കണ്ടു, ചെരിഞ്ഞു കിടന്ന് ഉറങ്ങുന്നവളെ..

അവൻ ഒരു നിമിഷം അവളെ നോക്കി നിന്നു.

 

ആള് നല്ല ഉറക്കത്തിൽ ആണ്..

ഭാഗ്യത്തിന് കാലിനു ചെറിയ മുറിവ് ഒള്ളൂ…രണ്ട് ദിവസം കൊണ്ട് ശരിയാകും..

അവൻ പാവാട അല്പം പൊക്കി വെച്ചു..

ഒരു സംശയം തീർക്കാൻ ആണ് പാവാട ഒന്ന് ലേശം ഉയർത്തിയത്.. അപ്പോളേക്കും പെണ്ണിന് നാണം വന്നു.

അവൻ നോക്കിയപ്പോൾ കണ്ടു ഇടതു മുട്ടിനു മുകളിലായി  ചുവന്നു തിണിർത്തു കിടക്കുന്നത്..

വീണപ്പോൾ പറ്റിയത് ആണ്.

ഈ പെണ്ണിന്റെ കാര്യം… അവൻ മെല്ലെ മുറിവിൽ വിരലോടിച്ചു..

താൻ ഒന്ന് ഒച്ച വെച്ചാൽ കരയുന്നവൾ ആണ് എന്ന് അവനു മനസിലായി…

വഴക്ക് പറഞ്ഞതും പെണ്ണിന്റെ കണ്ണീർ പുഴയായി ഒഴുകി…

അത് കണ്ടതും തനിക്കും സഹിക്കാൻ പറ്റിയില്ല..

എത്ര പെട്ടന്ന് ആണ് അവൾ തന്നിലേക്ക് ആഴത്തിൽ പതിഞ്ഞത്..

അവൻ അവളുടെ അടുത്തായി പോയി അവളുടെ നേർക്ക് തിരിഞ്ഞു കിടന്നു.

തലേ ദിവസം രാത്രിയിൽ അവൾ പറഞ്ഞ ഓരോ വരികളിൽ കൂടെ അറിയുക ആയിരുന്നു താൻ അവളുടെ ബാല്യവും കൗമാരവുമൊക്കെ….

 

അവൻ ഒരു കൈ കൊണ്ട് അവളുടെ നെറുകയിൽ തലോടി.

അവളുടെ നെറ്റിയിൽ തന്റെ അധരം ചേർത്തു..

പതിയെ അവനും മയങ്ങി പോയി..

കുറച്ചു സമയം കഴിഞ്ഞു കല്ലു കണ്ണ് തുറന്നപ്പോൾ
അവന്റെ കഴുത്തിടുക്കിൽ മുഖം ഒളിപ്പിച്ചു കിടക്കുക ആയിരുന്നു അവൾ….

പെട്ടന്ന് ചാടി എഴുനേൽക്കാൻ തുടങ്ങിയതും അവന്റെ ബലിഷ്ടമായ കരം വയറിന്മേൽ പൊതിഞ്ഞു കിടക്കുന്നു.

അത് മാറ്റാൻ ശ്രെമിച്ചതും ഫലം ഉണ്ടായില്ല..

അവൾ നോക്കിയപ്പോൾ കണ്ണൻ സുഖ നിദ്രയിൽ ആണ്

അവന്റ ശ്വാസം അവളുടെ കവിളിൽ വന്നു തട്ടുന്നുണ്ട്..

അവൾ അവനോട് ചേർന്ന് കിടന്നു.

അവളുടെ ഉറക്കം ഒക്കെ പോയിരിന്നു..

എന്നാലും അവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടക്കുമ്പോൾ, അവന്റെ ശ്വാസതാളം കേൾക്കുമ്പോൾ, അവൻ വലയം ചെയ്തിരിക്കുന്ന കരത്തിന്റെ സുരക്ഷിതത്വം അറിയുമ്പോൾ….. മനസിന്റെ കോണിൽ എവിടെയോ…… അല്ല മനം നിറയെ….. ഒരു കുളിര്കാറ്റു തഴുകും പോലെ ഒരു സുഖം….

അത് തന്നെ കീഴ്പ്പെടുത്തി കളയുക ആണ് എന്ന് അവൾ ഓർത്തു.

തുടരും