ഹൃദയരാഗം
part 29
രണ്ടുപേരും പിടഞ്ഞു മാറിയിരുന്നു… അല്പം മുഷിച്ചിലോടെ നോക്കിയ സുരജിന്റെ മുഖം കണ്ടപ്പോൾ അനന്ദുവിന് അല്പം ആശ്വാസം തോന്നി… മാറ്റാരുമല്ലല്ലോ കണ്ടത് എന്ന്…. ” എന്ത് ദിവ്യ ഇത്… ഒരു ഏട്ടൻറെ അധികാര ഭാവത്തോടെയാണ് അവളുടെ മുഖത്തേക്ക് നോക്കി സൂരജ് ചോദിച്ചത്, ഒരു നിമിഷം എന്തു പറയണം എന്നറിയാതെ അനന്തുവിൻറെ ഷർട്ടിന് പുറകിലേക്ക് മറിഞ്ഞു നിന്നിരുന്നു അവൾ….മറുപടി നൽകേണ്ടത് തൻറെ കടമയാണ് എന്ന് തോന്നിയത് കൊണ്ട് തന്നെ അനന്ദു സൂരജിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു…. ” അളിയാ തെറ്റുധരിക്കരുത്…! നിന്നോട് ഞാൻ പറയാൻ ഇരിക്കുകയായിരുന്നു,
ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്, ഇവളെ കാണാൻ വേണ്ടിയാണ് ഞാൻ ഇപ്പോൾ ഇങ്ങോട്ട് വന്നത്… ” സത്യമാണോ ദിവ്യ..? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു… അവൾ അതേയെന്ന് തലയാട്ടി, ” രണ്ടുപേരും കേറി വാ…. സൂരജിനോപ്പം അകത്തേക്ക് കയറുമ്പോൾ ആരേലും നോക്കുന്നുണ്ടോന്നായിരുന്നു അവൾ നോക്കിയത്…. ആരെങ്കിലും കാണുമോയെന്ന തോന്നൽ… ” നിങ്ങൾ എന്ത് വിചാരിച്ചാണ്…? പ്രേതെകിച്ചു ദിവ്യ…? തെറ്റ് ചൂണ്ടിക്കാണിച്ച് സൂരജ് പറഞ്ഞപ്പോൾ അനന്ദുവിന്റെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ടാണ് അവളുടെ ഇരിപ്പ്. കൈകളിൽ നഖം മുറുകിയപ്പോൾ അവന് മനസ്സിലായിരുന്നു അവൾ എത്രത്തോളം ഭയക്കുന്നുണ്ട് എന്ന്…
നന്ദു, നിങ്ങളോട് രണ്ടുപേരോടും ഞാൻ എന്താ ഇപ്പൊ പറയേണ്ടത്..? നിങ്ങൾ ഇഷ്ടപ്പെട്ടതും സ്നേഹിച്ചതും ഒരു തെറ്റായിട്ട് ഞാൻ പറയില്ല, പക്ഷെ ഇത് നടക്കുമെന്ന് നിങ്ങൾക്ക് രണ്ടുപേർക്കും ഉറപ്പുണ്ടോ..? സൂരജിന്റെ ചോദ്യത്തിന് രണ്ടുപേരുടെയും കൈയിൽ ഒരു മറുപടി ഉണ്ടായിരുന്നില്ല… “അതോ ഒരു ടൈം പാസ്സ് ആണോ..? ” എനിക്ക് ഉറപ്പുണ്ട്…! ആ സമയം ദിവ്യയുടെ മറുപടി അനന്ദുവിനെ പോലും അമ്പരപ്പിച്ചിരുന്നു,താൻ പോലും പറയാൻ മടിച്ച ഒരു മറുപടി… ഉറച്ചതായിരുന്നു ആ സ്വരം..! ” നിനക്ക് തോന്നുന്നുണ്ടോ നിന്റെ വീട്ടിൽ സമ്മതിക്കുന്നു സമ്മതിക്കുമെന്ന്..? സൂരജ് ചോദിച്ചു.. ” സമ്മതിപ്പിക്കും..! “അനന്ദുവിനെ എനിക്ക് നന്നായിട്ടറിയാം, അവൻറെ സ്വഭാവങ്ങളെ പറ്റിയും, അവരുടെ വീട്ടിലെ അവസ്ഥയെപ്പറ്റിയും അറിയാം, നിന്നെ കുറിച്ചും അവനോളം എനിക്കറിയില്ല, പലവട്ടം കണ്ടിട്ടുണ്ടെങ്കിലും എൻറെ സഹോദരിക്ക് തുല്യമായി ഞാൻ കരുതിയിട്ടുണ്ടെങ്കിലും നിൻറെ സ്വഭാവം എന്താണെന്നോ ഉള്ളിലെ ചിന്തകൾ എങ്ങനെയാണെന്നോ എനിക്കറിയില്ല, പക്ഷേ ഒരു കാര്യം നിന്നോട് ഞാൻ പറയാം കൗമാരത്തിൽ പെൺകുട്ടികൾക്ക് തോന്നുന്ന വെറുമൊരു ഒരു ആകർഷണം ആണെങ്കിൽ അത് നിർത്തിയേക്ക്… അത് ഒരുപാട് പ്രശ്നങ്ങളുണ്ടാകും.
നടക്കാൻ ഒരു ശതമാനം പോലും സാധ്യത ഇല്ലാത്തതുകൊണ്ട് ഞാൻ ഇങ്ങനെ പറയുന്നത്, നിന്റെ വീട്ടിൽ സമ്മതിക്കില്ല, ഇനി ഇവന്റെ കൂടെ ഇറങ്ങി പോയാൽ അവന് നിന്നെ പോറ്റാനുള്ള മാർഗവും ഇല്ല…! വീട്ടുകാരോട് പോരാടാനുള്ള ധൈര്യം ഒന്നും നിനക്ക് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല, നിൻറെ പ്രായം 19 -20 ആണ്… ഈ സമയത്ത് ഒരു ജീവിതത്തെ പറ്റി ഉള്ള ചിന്തകൾ എന്തൊക്കെയാണെന്ന് എനിക്ക് ഊഹിക്കാൻ പറ്റും, പക്ഷേ അതല്ല ജീവിതം… ഒരു രണ്ടു വർഷം കഴിയുമ്പോൾ നിനക്ക് വീട്ടുകാർക്ക് മുൻപിൽ പിടിച്ചു നിൽക്കാൻ പറ്റില്ലെങ്കിൽ വേണ്ടെന്നുവയ്ക്കാൻ മാത്രമേ ആ സാഹചര്യത്തിൽ സാധിക്കു,
പക്ഷേ അപ്പോഴേക്കും ഇവന് മറക്കാൻ കഴിയണമെന്നില്ല… അവന്റെ ജീവിതത്തിൽ ഒരു നോവായി മാറും…. നിന്റെ നന്മയ്ക്കു വേണ്ടിയാ പറയുന്നേ… ഇവനോടുള്ള സ്നേഹക്കൂടുതൽ കൊണ്ടോ നിന്നോടുള്ള സ്നേഹകുറവ് കൊണ്ടോ ഒന്നുമല്ല, പിൽക്കാലത്ത് നിങ്ങൾക്ക് രണ്ടുപേർക്കും വേദനയായി മാറാൻ പാടില്ലാത്ത ഒരു കാര്യം, അത്രയേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ… രണ്ടുപേരും എനിക്ക് പ്രിയപ്പെട്ടവർ തന്നെയാണ്..! ആ വാക്കുകൾ രണ്ടുപേർക്കും ഉള്ളിൽ പലതരത്തിലുള്ള ചിന്തകൾക്ക് വഴിയൊരുകി… ” ചേട്ടൻ ഭയക്കുന്നത് എൻറെ പ്രായത്തെയും എൻറെ ഇഷ്ട തെയുമാണ്, അനന്തുവെട്ടനെന്നെ ഇഷ്ടമാണെന്ന് കാര്യത്തിൽ സുരജേട്ടന് ഒരു സംശയവും ഇല്ലല്ലോ, അവളുടെ ചോദ്യം അവനെയും അമ്പരിപെടുത്തി…
ഭയമല്ല മോളെ….അനന്തുവിനെ എനിക്ക് വർഷങ്ങളായിട്ട് അറിയാം, അവൻറെ രീതികളെയും നിങ്ങൾ തമ്മിൽ എങ്ങനെ ഇഷ്ടത്തിലായിരുന്നു പോലും എനിക്കറിയില്ല, അതുപോലും എനിക്ക് അത്ഭുതം ഉണ്ടാക്കുന്ന കാര്യമാണ്… നിൻറെ പ്രായത്തിലെ നിന്റെ ഇഷ്ടം എനിക്ക് ഭയമില്ല, പക്ഷെ ഇത് സെറ്റ് ആയില്ലേൽ ഇവന്റെ ലൈഫ് എങ്ങനെ ആകുമെന്ന് എനിക്ക് ഭയമുണ്ട്… അനന്ദു ഭയങ്കര സെൻസിറ്റീവ് ആണ്… ” വേണ്ട സുരജേട്ടാ സ്ഥിരമായി ഒരു പെൺകുട്ടിക്ക് മുതിർന്നൊരാളോട് സ്നേഹം തോന്നുമ്പോൾ എല്ലാവരും പറയുന്ന ഒരു ഡയലോഗ് ആണ് ഇത്… ഇപ്പോൾ തോന്നുന്നത് പ്രണയമല്ല അട്രാക്ഷൻ ആണെന്ന്, പക്ഷേ അതിൽ എത്രയോ നല്ല പ്രണയങ്ങൾ ഉണ്ടായിരിക്കും. ഒരാളുടെ പ്രായത്തെ അവരുടെ ഇഷ്ട്ടതിന്റെ മാനദണ്ഡം ആകരുത്… അങ്ങനെ എല്ലാവരെയും ഒരുമിച്ച് ആക്കി അല്ല അതിനെപ്പറ്റി സംസാരിക്കേണ്ടത്, എനിക്ക് നിങ്ങളുടെ മുൻപിൽ അത് തെളിയിച്ചു തരാൻ കഴിയില്ല, എന്റെ സ്നേഹം ഒരു ഭ്രമം അല്ലെന്ന് അനന്ദുവേട്ടന് അറിയാം, എൻറെ ഹൃദയത്തിൽ നിന്നും ഉള്ളതാണെന്ന് അറിയാം. ഞാൻ ഒരിക്കലും എൻറെ അനുവേട്ടനെ ഉപേക്ഷിച്ച് എവിടേക്കും പോകില്ലെന്ന് ആൾക്ക് അറിയാം,
സംശയം ഉണ്ടേൽ ചേട്ടൻ ചോദിക്ക്… അതെനിക്ക് ഉറപ്പാണ്, ചേട്ടനോട് പറഞ്ഞു മനസ്സിലാക്കാൻ എനിക്ക് അറിയില്ല, എന്റെ ജീവിതംകൊണ്ട് തെളിയിച്ചു തരാൻ എനിക്ക് സാധിക്കും, അതിനുവേണ്ടി ഇനി കുറച്ചു നാൾ കൂടി കാത്തിരിക്കണം…. പിന്നെ എൻറെ വീട്ടിൽ സമ്മതിക്കില്ലെന്ന് ചേട്ടനേക്കാൾ നന്നായി എനിക്കറിയാം, ഞാൻ വീട്ടിൽ പറയുന്നതുപോലെ ഒക്കെ പറയും, എന്നിട്ടും സമ്മതിച്ചില്ലെങ്കിൽ ഈ ജീവിതത്തിൽ എനിക്ക് ഒരു വിവാഹം ഉണ്ടാകില്ല, അതിനപ്പുറം മറ്റൊരു ഉറപ്പും ഈ നിമിഷം എനിക്ക് തരാൻ സാധിക്കില്ല, അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
അനന്ദുവിന്റെ ഹൃദയത്തിലൊരു നോവുണർന്നു… സൂരജ് ഉണ്ടെന്ന് പോലും നോക്കാതെ അവൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു, ഒരു അഭയം കിട്ടപോലെ അവന്റെ നെഞ്ചിൽ ചാഞ്ഞു കരഞ്ഞു പോയവൾ.. “എന്താടി ഇത്.. കരയാതെ… അനന്ദു അവളെ ആശ്വസിപ്പിച്ചു… പിന്നെ സൂരജിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു… ” ഇവളുടെ സ്ഥാനത്ത് മറ്റേതൊരു പെണ്ണിനെ പറ്റി ആയിരുന്നു നീ ഇത് പറഞ്ഞതെങ്കിലും ഞാൻ വിശ്വസിച്ചേ, ആദ്യമൊക്കെ ഞാൻ കരുതിയത് അങ്ങനെതന്നെ ആയിരുന്നു… ഒരു 19 വയസുകാരിയായ പെൺകുട്ടിക്ക് ഒരു മുതിർന്ന പുരുഷനോട് തോന്നുന്ന ഇഷ്ടം, അതിൽ കൂടുതൽ അർത്ഥങ്ങളൊന്നും അതിന് ഞാനും കൊടുത്തിരുന്നില്ല, പക്ഷേ പിന്നെ പിന്നെ അവൾ തെളിയിച്ചു,
അങ്ങനെയൊരു സ്നേഹമല്ലന്ന്… സ്നേഹം കൊണ്ടാണ് അവൾ എന്നെ തോൽപ്പിച്ചത്, പലവട്ടം ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴും അതിൽ നിന്ന് മാറിയവനാണ് ഞാൻ… എന്നിട്ടും കൂടുതൽ തീവ്രമായി അവൾ എന്നെ സ്നേഹിച്ചിട്ട് ഉള്ളൂ, ഒരു പെൺകുട്ടിയോടെ ഒരു പുരുഷൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു ചതി ചെയ്തിട്ടും എനിക്ക് മാപ്പ് തന്നവളാണ്… എൻറെ എല്ലാ പ്രശ്നങ്ങളും മനസ്സിലാക്കി ഹൃദയത്തിൽ കൊണ്ട് നടക്കുന്നവളാണ്, അവളെന്നെ സ്നേഹിക്കുന്നത് കലർപ്പില്ലാതെയാണ് സൂരജ്…. അതെനിക്ക് ഉറപ്പാണ്, അവൾ പറഞ്ഞതുപോലെ ഒരു ജീവിതം ഉണ്ടെങ്കിൽ ഒരുമിച്ച് മാത്രമാണ്, m അല്ലെങ്കിൽ അങ്ങനെയൊന്ന് എനിക്കും ഉണ്ടാവില്ല, എന്നെപ്പറ്റി കൂടുതൽ നന്നായി അറിയാവുന്നത് നിനക്ക് ആണ്… ഒരു നഷ്ടം എങ്ങനെയാണ് എന്നെ ബാധിച്ചതെന്ന് നിനക്ക് നന്നായി അറിയാം, അതുകൊണ്ട് ആണ് നീ ഇത്രയും പറഞ്ഞതെന്നും അറിയാം… അതിനുശേഷം ഒരു പ്രണയമോ വിവാഹമോ ചിന്തകളിൽ പോലും ഉണ്ടായിരുന്നില്ല, അങ്ങനെയുള്ള എൻറെ ഹൃദയത്തിലേക്ക് ഇടിച്ചു തള്ളിയാണ് ഇവൾ വന്നത്, ഇവളെ മറന്നൊരു ജീവിതം അനന്ദുവിന് സാധ്യമാവുമെന്ന് തോന്നുന്നില്ല, അവളുടെ വീട്ടിൽ സമ്മതിച്ചില്ലെങ്കിൽ ഞാൻ വിളിച്ചുകൊണ്ടുപോയി, എന്റെ ആക്കി നോക്കും, ഒരിക്കലും വിട്ടുകളയില്ല, എൻറെ നെഞ്ചിലെ ശ്വാസം നിൽക്കുന്നത് വരെ… ” നിങ്ങൾ രണ്ടുപേരും ഇത്രയും സ്ട്രോങ്ങ് ആണെങ്കിൽ എന്ത് കാര്യത്തിനും ഒപ്പം ഞാൻ ഉണ്ടാവും…. സൂരജ് അത് പറഞ്ഞപ്പോൾ ആ രണ്ടു മുഖങ്ങളും തിളങ്ങിയിരുന്നു…….
കാത്തിരിക്കൂ